മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്ഒഎസ് അലേര്‍ട്ട്…2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. യാത്രയില്‍ വഴികാട്ടിയാകുന്നതിനൊപ്പം പോകുന്ന വഴിയിലെ ഗതാഗത വിവരങ്ങളും കൃത്യമായി എത്തിക്കുന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്‌കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം.

മോട്ടോര്‍സൈക്കിള്‍ മോഡ് : ഇന്ത്യയിക്കായി വളരെ പ്രത്യേകമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് ടൂ-വീലര്‍ ഓപ്ഷണ്‍. റോഡ്ട്രിപ്പുകള്‍ക്കും മറ്റുമായി പോകുന്നവര്‍ക്ക് വളരെ പ്രിയങ്കരമായ ഒന്നായിരുന്നു ഈ പുതിയ പരിഷ്‌കാരം. വഴിയിലെ ഗതാഗത വിവരങ്ങള്‍, യാത്രയ്‌ക്കെടുക്കുന്ന സമയം, വഴിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ മോഡിനൊപ്പം ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ മാത്രം ലഭ്യമായിട്ടുള്ള ഫീച്ചര്‍ മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുഗിള്‍.

കാര്‍ പാര്‍ക്ക് ചെയ്തതെവിടെ? : കാര്‍ പാര്‍ക്ക് ചെയ്തതെവിടെ എന്ന് ഓര്‍ത്തുവയ്ക്കാന്‍ ഇനിമുതല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാം. ‘സേവ് യുവര്‍ പാര്‍ക്കിംഗ്’ പ്രയോജനപ്പെടുത്തികൊണ്ട് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ഇതേതുടര്‍ന്ന് എവിടെയാണ് വാഹനം പാര്‍ക്ക് ചെയ്തതെന്ന ലേബല്‍ ഫോണില്‍ ലഭിക്കും. പാര്‍ക്കിംഗ് സ്ഥലത്തേകുറിച്ചുള്ള മറ്റ് വിവരങ്ങളും ഈ ലേബലില്‍ ചേര്‍ക്കാനുള്ള സൗകര്യമുണ്ട്.

യാത്രയ്ക്ക് ഉചിത സമയം : ഈ ദിവസം ഏത് സമയമാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ചൂണ്ടികാട്ടുന്നതാണ് ഈ ഫീച്ചര്‍. ഈ വര്‍ഷം ജൂലൈയിലാണ് ഗൂഗിള്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിയത്. യാത്രയ്ക്കായി പോകേണ്ട സ്ഥലം നല്‍കിയാല്‍ അവിടേക്കുള്ള വിവിധ വഴികള്‍ കാണിക്കുന്നതോടൊപ്പം ഏത് സമയമാണ് യാത്രയ്ക്ക് അനുയോജ്യമെന്ന അറിയിപ്പും നല്‍കും. യാത്രയ്ക്കിടയില്‍ എത്ര ടോള്‍ ബൂത്തുകള്‍ കടക്കണമെന്ന വിവരവും ഇതോടൊപ്പം നല്‍കും.

എസ്ഒഎസ് അലേര്‍ട്ട് : എന്തെങ്കിലും ആപകട സാധ്യത മുന്നില്‍ കണ്ടാല്‍ അത് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമായ എസ്ഒഎസ് അലേര്‍ട്ട് ഫീച്ചറും ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുള്ള സാഹചര്യം മുന്നില്‍ കണ്ടാല്‍ ഒരു ഐകണ്‍ സ്‌ക്രിനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക് ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ഇനി ചോദ്യങ്ങള്‍ ചോദിക്കാം ഉത്തരം ലഭിക്കും : മാപ്പിലെ ഒരു പ്രത്യേക സ്ഥലത്തേകുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇനി ഗൂഗിള്‍ മാപ്പില്‍ മറുപടി ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായൊള്ളു. ചോദ്യം ചോദിക്കണമെങ്കിലോ ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കിലോ ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരഞ്ഞതിന് ശേഷം ലോക്കല്‍ ബിസിനസ് ലിസ്റ്റിംഗ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. മുമ്പ് ഇതേ സ്ഥലത്തേകുറിച്ച് ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് ലഭിച്ചിട്ടുള്ള മറുപടികളും ഇതോടൊപ്പം കാണാന്‍ സാധിക്കും.

യൂബര്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്പ് : ഗൂഗുള്‍ ഈ വര്‍ഷം ആരംഭിച്ച മറ്റൊരു സേവനമാണ് ഗൂഗിള്‍ മാപ്പിലൂടെ തന്നെ യൂബര്‍ ബുക്ക് ചെയ്യാം എന്നത്. ബുക്ക് ചെയ്ത വാഹനം എവിടെയാണ് എത്താന്‍ എത്ര സമയമെടുക്കും തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. മാപ്പിലൂടെതന്നെ ഡ്രൈവറുമായി ബന്ധപ്പെടാനും ഇതില്‍ സാധിക്കും.

ഇഷ്ട സ്ഥലങ്ങള്‍ പങ്കുവയ്ക്കാം : നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടരപ്പെട്ട സ്ഥലമേതെന്ന് സൂഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ഗൂഗിള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയ ഫീച്ചറാണ് ഇത്. ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും ലഭ്യമായ ഈ സൗകര്യം നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവരുമായി ഷെയര്‍ ചെയ്യാനുള്ള ഓപ്ഷണും ഉണ്ട്. ഫേവറേറ്റ്, വാണ്ട് ടു ഗോ, സ്റ്റാര്‍ഡ് പ്ലെയിസ് എന്നിങ്ങനെ മൂന്ന് ഓപ്ഷണ്‍ ഉള്ളതില്‍ നിന്ന് ആ സ്ഥലത്തിന് നിങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കാം.

പിക്ച്ചര്‍-ഇന്‍-പിക്ച്ചര്‍ മോഡ് : ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഒറിയോയില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയ ഒന്നാണിത്. പിന്നീട് ഗൂഗുള്‍ മാപ്പിലേക്കും ഇത് ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് 8.0 ഒറിയോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയൊള്ളു. നാവിഗേഷന്‍ മോഡിലായിരിക്കുമ്പോള്‍ തന്നെ ഹോം ബട്ടണില്‍ ണനര്‍ത്തിയാല്‍ ഇതൊരു ചെറിയ വിന്‍ഡോ ആയി ചുരുങ്ങും. ഈ സമയം മറ്റേതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതുമാണ്.

ശൗചാലയം കണ്ടെത്താം : ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടുത്തിയ ഏറ്റവും പ്രയോജനകരമായ ഫീച്ചറാണ് ഇത്. ഗൂഗിള്‍ മാപ്പില്‍ ടൊയിലറ്റ് അഥവാ പബ്ലിക് ടൊയ്‌ലറ്റ് എന്ന് നല്‍കിയാല്‍ അടുത്തുള്ള ശൗചാലയം ഏതെന്ന് മാപ്പ് കാണിച്ചുതരും.

http://www.samakalikamalayalam.com

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply