കേരളത്തിലെ മിനിയേച്ചർ കലാകാരൻമാർ ഇതാ ഇവിടെയുണ്ട്

ഏത് നാട്ടിലും ഉണ്ടാകും ഒരു മിനിയേച്ചർ കലാകാരൻ. കൌതുകം ജനിപിക്കുന്ന ഇവരുടെ സൃഷ്ടികൾ വാർത്തകളായും നാം കാണാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളായി ഒതുങ്ങാതെ തങ്ങളുടെ കഴിവുകൾ പങ്കുവയ്ക്കാനും നിർമ്മാണ വിദ്യ ഷെയർ ചെയ്യാനും കഴിവിനെ പരസ്പരം അഭിനന്ദിക്കാനും കുറവുകൾ നികത്താനും അവർക്ക് ഒരു വേദിയുണ്ട്. അതാണ് മിനിയേച്ചർ ക്രാഫ്റ്റേഴ്സ് കൂട്ടായ്മ.

അംഗങ്ങളിൽ പലരും വിവിധമേഖലകളിൽ തൊഴിൽ ചെയ്യുന്നവർ. കൂടുതലും വാഹനമാതൃകകൾ നിർമ്മിക്കുന്നവർ. ജീവിത സാഹചര്യങ്ങളിൽനിന്ന് ഉടലെടുത്ത അതി കഠിനമായ വാഹനപ്രേമമാണ് കലാകാരൻമാരെ വാർത്തെടുത്തത് എന്ന് പറയാമെങ്കിലും സഹനത്തിൻ്റെയും ക്ഷമയുടെയും നിശ്ചയദാര്‍ഢ്യത്തിൻ്റെയും അതിർവരമ്പുകൾ ഇവരുടെ കലാസൃഷ്ടികളിൽ നമുക്ക് കാണാനാകും.

ജീവിതത്തില്‍ ഒറ്റപെടലുകളുടെയും അവഹേളനങ്ങളുടേയും തീജ്വാലകളോട് പടവെട്ടിയാണ് ഇവരിൽ പലരും തങ്ങളുടെ സൃഷ്ടികൾ വാർത്തെടുക്കുന്നത് എന്ന് നിസ്സംശയം പറയാം. ഇഷ്ട വാഹനങ്ങൾ മാത്രമല്ല ഇവരുടെ വിരലുകളിൽ പിറവിയെടുക്കുന്നത്. നിർമ്മിക്കാൻ വെല്ലുവിളിയേറിയ വാഹന ഇതിഹാസങ്ങൾ പലതും ഇവരിൽനിന്ന് കുഞ്ഞുമാതൃകകളായി പിറവിയെടുത്തു. ചിലർ ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ട് വാഹനങ്ങൾ നിർമ്മിച്ചപ്പോൾ മറ്റുചിലർ പണം കൊടുത്തു വാങ്ങിയ പല വസ്തുക്കളും വാഹനങ്ങളുടെ പൂർണ്ണതയ്ക്കായി ഉപയോഗിച്ചു.

പല കലാകാരൻമാരെ കുറിച്ചും വാർത്താമാധ്യമങ്ങൾ തുറന്നെഴുതി. ചാനലുകളിലും ഇവരുടെ മുഖങ്ങൾ മിന്നിമറഞ്ഞു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി അവസാനിച്ചു. തുടർന്നാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മിനിയേച്ചർ എക്സ്പോ ആശയം ഉദിക്കുന്നത്. കൂട്ടായ്മയുടെ വാട്സാപ്പ്, ഫേയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചർച്ച കൊഴുത്തു. അങ്ങനെ ഈയിടെ തൃശൂരിൽ നടന്ന മോട്ടോർഷോയിൽ വാഹനമാതൃകകൾ പ്രദർശിപ്പിച്ച് തങ്ങളുടെ മുന്നോട്ടുള്ള പ്രയാണം വ്യക്തമാക്കിയിരിക്കുകയാണ് മിനിയേച്ചർ കൂട്ടായ്മ.

Miniature Crafters link : https://www.facebook.com/groups/miniaturecrafters/ . തൃശ്ശൂരിൽനടന്ന മോട്ടോർഷോയിലെ മിനിയേച്ചർ പ്രദർശനത്തെ കുറിച്ചുള്ള വാർത്ത വായിക്കാം > http://www.greenpageonline.com/main-article.php?%20value=180 . കടപ്പാട് – സനല്‍ ദേവ് കെ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply