ലോകത്തെ വേഗമേറിയ ബുള്ളറ്റ് ട്രെയിനുമായി ചൈന. മണിക്കൂറില്‍ 350 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗം. ബെയ്ജിങ്ങിനും ഷാങ്ഹായിക്കുമിടയിലാണ് ഈ തീവണ്ടി ഓട്ടം തുടങ്ങുക. വെറും നാലര മണിക്കൂറെടുത്താണ് 1250 കിലോമീറ്റര്‍ ദൂരം ഫുക്സിങ് എന്ന് പേരിട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പിന്നിടുക.
ബെയ്ജിങ്ങിനും ടിയാന്ജിനുമിടയില് 2008-മുതല്‍ ചൈന 350 കിലോമീറ്റര്‍ വേഗമുള്ള തീവണ്ടി ഓടിച്ചിരുന്നു. എന്നാല്‍, 2011-ല്‍ നാല്‍പ്പതിലേറെപ്പേര്‍ മരിച്ച അപകടത്തെത്തുടര്‍ന്ന് തീവണ്ടിയുടെ വേഗം 250-300 ആയി പരിമിതപ്പെടുത്തി.
അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഫുക്സിങ്ങിന് 400 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്ന് ചൈന റെയില്‍ കോര്പ്പറേഷന് അറിയിച്ചു. ജൂലായില്‍ തീവണ്ടി പരീക്ഷണഓട്ടം നടത്തിയിരുന്നു. ചൈനയിലാണ് ലോകത്ത് ഏറ്റവുമധികം അതിവേഗ തീവണ്ടിപ്പാതകളുള്ളത്.
Source – http://www.mathrubhumi.com/auto/news/world-fastest-bullet-train-1.2184238