ആനവണ്ടി മനുഷ്യനെകൊല്ലിയാകുന്നുവോ? കെസ്ആര്‍ടിസി മൂലമുണ്ടാകുന്ന അപകടങ്ങള്‍ മാസംതോറം വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സി ബസുകളുകള്‍ കൊലയാളി വണ്ടിയാകുന്നു. ഇക്കൊല്ലം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങള്‍ 923. ഇതില്‍ മരിച്ചത് 138 പേര്‍. 1754 പേര്‍ക്ക് പരിക്കേറ്റു. ഈ മാസം ആറാംതീയതിവരെയുള്ള കണക്കനുസരിച്ച് 27 അപകടങ്ങളാണ് .

കെ.എസ്.ആര്‍.ടി.സി ബസുകളുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഏഴ് പേര്‍ മരിച്ചു.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളാണിവ. ഇതില്‍ കെ.എസ്.ആര്‍.ടി.സി കുറ്റക്കാരായ അപകടം 47 മാത്രമാണെന്നാണ് കണക്ക്. ഇതര വാഹനങ്ങളുടെ അശ്രദ്ധമൂലമോ മറ്റോ ഉണ്ടായതയാണ് മറ്റപകടങ്ങളെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മരണം സംഭവിക്കുന്നതരത്തിലുള്ള അപകടങ്ങളുടെ എണ്ണം 125 ആണ്. മേജര്‍ അപകടങ്ങള്‍ 205ഉം മൈനര്‍ അപകടങ്ങള്‍ 593മാണ്. ഗുരുതരമായി പരിക്കേറ്റത് 346 പേര്‍ക്കാണ്. നിസാര പരിക്ക് 1408 പേര്‍ക്കും.

കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുമാസത്തിനിടെ അപകടമുണ്ടായവയുടെ കൂട്ടത്തില്‍

അപകടത്തില്‍പെട്ട ബസുകളില്‍ ഏറെയും ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 378 അപകടങ്ങളാണ് ഈ ബസുകളുണ്ടാക്കിയത്. ഇതുകഴിഞ്ഞാല്‍ അപകടമുണ്ടാക്കുന്നത് ഫാസ്റ്റ് പാസഞ്ചര്‍. 225 അപകടങ്ങളാണ് ഈ ബസുകളുണ്ടാക്കിയത്. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍മൂലമുണ്ടായ അപകടങ്ങള്‍ 108. ഏറ്റവും പുതിയ സില്‍വര്‍ ലൈന്‍ ജെറ്റും രണ്ട് അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോ ഫ്‌ലോര്‍ എ.സി ബസുകള്‍ മൂലമുണ്ടായ അപകടങ്ങള്‍ 37 ആണ്. നോണ്‍ എ.സി ലോ ഫ്‌ളോര്‍ ബസുകളുണ്ടാക്കിയത് 40 അപകടങ്ങളും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് 17 അപകടങ്ങള്‍ വരുത്തി. ഓരോ മാസവും കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകി വരുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 161അപകടങ്ങള്‍ വരുത്തി. മാസം കോടിക്കണക്കിന് രൂപയാണ് അപകടം മൂലമുള്ള നഷ്ടപരിഹാരത്തിന് കെ.എസ്.ആര്‍.ടി.സി ചെലവാക്കുന്നത്.

കാറുള്‍പ്പെടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിളാണ് കൂടുതല്‍ 274. ഇക്കൊല്ലം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 258 ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ഹെവി മോട്ടോര്‍ വെഹിക്കിള്‍ 168, കാല്‍നടയാത്രക്കാര്‍72 എന്നിങ്ങനെയാണ് കണക്ക്.

News: Malayalivartha

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply