ലയൺ എയർ – ലോകത്തിലെ അപകടകരമായ ഒരു എയർലൈൻ

ഇൻഡോനേഷ്യയിലെ ഒരു പ്രൈവറ്റ് എയർലൈനാണ്‌ PT Lion Mentari Airlines എന്നറിയപ്പെടുന്ന ലയൺ എയർ. എയർഏഷ്യക്ക് ശേഷം സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഒരു എയർലൈനാണ്‌ ലയൺ എയർ. ലയൺ എയറിൻ്റെ ചരിത്രം ഒന്നറിഞ്ഞിരിക്കാം.

1999 ഒക്ടോബറിൽ സഹോദരങ്ങളായ റുസേയിൽ, കുസ്നാൻകിരാന എന്നിവർ ചേർന്ന് സ്ഥാപിച്ച ഒരു എയർലൈനാണ്‌ ലയൺ എയർ. ലീസിനെടുത്ത ഒരു ബോയിങ് 737 വിമാനമുപയോഗിച്ച് 2000 ജൂൺ 30 നു ജക്കാർത്തയിൽ നിന്നും ഡെൻപാസർ, പോണ്ടിയാനക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു ലയൺ എയറിൻ്റെ ആദ്യത്തെ സർവ്വീസ്. ഇൻഡോനേഷ്യയിലെ ആദ്യത്തെ ലോകോസ്റ്റ് എയർലൈൻ കൂടിയായിരുന്നു ഇത്.

പിന്നീട് YAK 42, MD 82, എയർബസ് A310 എന്നീ എയർക്രാഫ്റ്റുകൾ ലീസിനെടുത്തുകൊണ്ട് ലയൺ എയർ തങ്ങളുടെ ഫ്‌ളീറ്റ് വിപുലീകരിക്കുകയുണ്ടായി. 2002 ൽ ഇന്റർനാഷണൽ റൂട്ടുകളിലേക്ക് ലയൺ എയർ സർവ്വീസുകൾ ആരംഭിച്ചു. ജക്കാർത്തയിൽ നിന്നും സിംഗപ്പൂരിലേക്ക് ആയിരുന്നു ആദ്യത്തെ അന്താരാഷ്ട്ര സർവ്വീസ്. ടിക്കറ്റ് നിരക്കുകൾ വളരെ കുറവായിരുന്നതിനാൽ ചുരുങ്ങിയ കാലംകൊണ്ട് ലയൺ എയറിന് യാത്രക്കാർക്കിടയിൽ മികച്ച പേരെടുക്കുവാനായി.

2005 ൽ ബോയിങ് 737-900 സീരീസ് എയർക്രാഫ്റ്റിൻ്റെ ലോഞ്ചിംഗ് കസ്റ്റമർ ലയൺ എയർ ആയിരുന്നു. ഈ സീരീസിലെ 30 എയർക്രാഫ്റ്റുകൾക്കായിരുന്നു ലയൺ എയർ ഓർഡർ നൽകിയത്. 2007 ൽ ഈ വിമാനങ്ങളുടെ ഡെലിവറി നടക്കുകയും ചെയ്തു. 2009 ൽ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയിരുന്ന ബോയിങ് 747 ലയൺ എയർ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു. 2010 ൽ സൗദി അറേബ്യയിലേക്ക് ഉംറ സ്പെഷ്യൽ വിമാന സർവ്വീസുകൾ നടത്തിയും ലയൺ എയർ ശ്രദ്ധയാകർഷിച്ചു.

അതേസമയം International Air Transport Association (IATA) ൽ ചേരുവാനായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ലയൺ എയർ. എന്നാൽ 2011 ൽ സുരക്ഷാപരമായ കാരണങ്ങളാൽ ലയൺ എയറിന് IATA യിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. തുടക്കത്തിൽ മികച്ച പേരെടുത്തുകൊണ്ട് മുന്നേറിയ ലയൺ എയറിന് പിന്നീട് തകർച്ചയുടെ നാളുകളായിരുന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ ലയൺ എയർ ഏറെ പിന്നിലായി. കൂടാതെ യൂറോപ്യൻ യൂണിയന്റെ ബ്ലാക്ക് ലിസ്റ്റിൽ ലയൺ എയറും ഉൾപ്പെട്ടു.

2012 ൽ ഇൻഡോനേഷ്യൻ ട്രാൻസ്പോട്ടെഷൻ മിനിസ്ട്രി നടത്തിയ പരിശോധനയിൽ ലയൺ എയറിലെ ചില പൈലറ്റുമാർ ലഹരിയുപയോഗിക്കുന്നതായി കണ്ടെത്തി. ഇത് എയർലൈനിൻ്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രധാന കാരണമായി. 2016 ൽ ലയൺ എയറിനെ യൂറോപ്യൻ യൂണിയൻ ബ്ലാക്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കി.

Batik, Wings, Malindo, Thai Lion എന്നിവ ലയൺ എയറിൻ്റെ സബ്സിഡിയറി എയർലൈനുകളാണ്. Boeing 737-900ER, Boeing 737-800, Boeing 737 Max 8, Airbus A330-300 എന്നീ എയർക്രാഫ്റ്റുകളാണ് ലയൺ എയർ ഫ്‌ലീറ്റിലുള്ളത്. ജക്കാർത്തയിലെ സോകർണോ ഹട്ട എയർപോർട്ടാണ് ലയൺ എയറിൻ്റെ പ്രധാന ഹബ്ബ്.

2018 ൽ ലയൺ എയറിനെ കാത്തിരുന്നത് ഒരു വലിയ ദുരന്തമായിരുന്നു. 2018 ഒക്ടോബർ 29ന് സോകർണോ ഹട്ട എയർപോർട്ടിൽ നിന്നും പാങ്കൽ പിനാംഗിലേക്ക് പറന്നുയർന്ന ലയൺ എയറിൻ്റെ Flight 610 എന്ന ബോയിങ് 737 മാക്സ് 8 വിമാനം ജാവ കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അപകടത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 189 പേർ മരണപ്പെട്ടു. സെൻസറുകളിൽ നിന്നു ലഭിച്ച തെറ്റായ വിവരമായിരുന്നു ഈ അപകടത്തിന്റെ കാരണം.

ലോകത്തെ ഞെട്ടിച്ച ഈ അപകടത്തോടെ ലയൺ എയറിൻ്റെ വിശ്വാസ്യത നഷടപ്പെടുകയും, ലോകത്തിലെ സുരക്ഷിതമല്ലാത്ത എയർലൈനുകളുടെ ലിസ്റ്റിൽ ലയൺ എയർ സ്ഥാനം പിടിക്കുകയും ചെയ്തു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ലോകോസ്റ്റ് എയർലൈൻ ആയതിനാൽ ഇന്നും യാത്രികർ ലയൺ എയറിനെ ആശ്രയിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply