വിവരണം – ഫാരിഷ് അഹമ്മദ്.
2017 നവമ്പറിൽ ദുബൈ മറീനയിലൂടെ Yellow boat ൽ നടത്തിയ യാത്രയുടെ ഒരു ചെറിയ വിവരണം. ദുബൈൽ ഒരു ജോലി കിട്ടിയാൽ പിന്നെ മിക്കവാറും എല്ലാവരും ശ്രമിക്കുന്നത് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ആവും. അങ്ങനെ ഞാനും എടുത്തു ഒന്ന്. Purchase ചെയ്യുന്നതിന് അനുസരിച്ച് cash back കിട്ടുന്നതിന് പുറമെ bonus points കൂടെ ഉണ്ടായിരുന്നു. അതിൽ ഡിസർട്ട് സഫാരി, അറ്റ്ലാന്റിസ് ടൂർ, ദുബൈ സിറ്റി ടൂർ അങ്ങിനെ ഒരുപാട് ഒപ്ഷൻ ഉണ്ടായിരുന്നു. ഞങ്ങൾ തിരഞ്ഞെടുത്തത് Yellow boat ആയിരുന്നു. Weekend ലും public holidays നും ഉപയോഗിക്കാന്‍ പറ്റില്ല എന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. അപ്പൊ പിന്നെ ഒരു ദിവസം സിക്ക് ലീവ് എടുക്കുകയേ വഴിയുള്ളൂ 😜.
അങ്ങിനെ ബുധനാഴ്ച സിക്ക് അടിച്ചു. രാവിലെ നേരത്തെ തന്നെ ബസ്സിലും മെട്രോയിലും കയറി മറീനയിൽ എത്തി. (ആരെങ്കിലും പോവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ രാവിലെ ആദ്യത്തെ ട്രിപ്പിൽ തന്നെ പോണം. വെയിൽ ചൂടാകുന്നതിന് മുമ്പ് ). നവമ്പർ മാസം ആയത് കാരണം ചൂട് കുറവായിരുന്നു. മറീനയിൽ നിന്നും തുടങ്ങി Atlantis, Burj al Arab, Skydive dubai, Jumeirah Beach, JLT വഴി പോയി തിരിച്ച് അതേ റൂട്ടിൽ തന്നെ മറീനയിലേക്ക് ഒന്നര മണിക്കൂർ യാത്ര. പോകുന്ന റൂട്ടിനെ കുറിച്ചും കാണേണ്ട സ്ഥലങ്ങളെ പറ്റിയും ഗൈഡ് വളരെ നന്നായി വിശദീകരിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഞങ്ങളുടെത് ഒരു മണിക്കൂർ നേരത്തെക്കുള്ള ടിക്കറ്റ് ആയിരുന്നു. വീക്ക്ഡൈസ് ആയത് കൊണ്ടും ആ സമയത്ത് വേറെ ആരും ഇല്ലാത്തത് കൊണ്ടും 1.30 മണിക്കൂർ ട്രിപ്പ് ബുക്ക് ചെയ്ത ഒരു വിദേശ ടീമിന്റെ കൂടെ ഞങ്ങളെയും യാത്ര ചെയ്യാൻ അനുവദിച്ചു. ആകെ ഏഴ് പേരെ റൈഡിന് ഉണ്ടായിരുന്നുള്ളൂ. പിന്നെ ഗൈഡും, ഡ്രൈവറും. ഒന്നര മണിക്കൂർ പോയതെ അറിഞ്ഞില്ല, അത്രയും മനോഹരമായ യാത്രയായിരുന്നു.
യഥാർത്ഥത്തിൽ ഒരു ട്രിപ്പിന് ഒരാള്‍ക്ക് അവർ ഈടാക്കുന്നത് AED :300/- ആണ്. അതിന് കൂടെ compliment ആയി മിനറൽ വാട്ടറും,സോഫ്റ്റ് ഡ്രിങ്കസും പേക്കജിന്റെ ഭാഗമായി നൽകുന്നുണ്ട്. എന്തായാലും UAE 🇦🇪 യില്‍ ഉള്ളവര്‍ക്ക് ഒരിക്കൽ ട്രൈ ചെയ്തു നോക്കാവുന്നതാണ് ഈ മനോഹര യാത്ര.
തിരമാലകള്‍ ആഞ്ഞടിച്ചിരുന്നത് കാരണം ക്യാമറ നല്ല പോലെ ഫോക്കസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ട് ഫോട്ടോസ് ഗൂഗിളിൽ നിന്ന് എടുത്തതാണ്.