മൂന്നാർ ബെംഗളൂരു ഡീലക്‌സ് ബസിന് സുൽത്താൻ ബത്തേരിയില്‍ നിന്നും ഉടൻ തന്നെ ഫുൾ ക്വാട്ട റിസർവേഷൻ അനുവദിക്കണ്ടേ?

രാത്രി യാത്ര നിരോധനം നിലവിൽ വന്നതോടെ രാത്രി 9 മണി മുതൽ പുലർച്ചെ 06.00 മണി വരെ ബന്ദിപ്പൂർ വനമേഖല വഴിഉള്ള ഗതാഗതം തടസ്സപ്പെടുന്നത്‌ മൂലം ഒറ്റപ്പെടുന്നത് സുൽത്താൻ ബത്തേരിക്കാർ മാത്രം! കോടതി വിധിയിൽ പറയുന്ന പോലെ ബന്ദിപ്പുർ വനമേഖലയോടു് ചേർന്നു കിടക്കുന്ന സുൽത്താൻ ബത്തേരിയിലെ രാത്രികാല യാത്രക്കാരെ സഹായിക്കാൻ വേണ്ടിയാണ്‌ KSRTC ക്ക് നെറ്റ് പാസ്സ് ഉപയോഗിച്ച് 2 സർവിസ് നടത്താൻ കോടതി അനുമതി നൽകിയത്.

എന്നാൽ ഇപ്പോൾ ഈ പാസ്സ് ഉപയോഗിച്ച് ഓടുന്ന 1401 TVMBNG SCANIA, 15.30 MNRBNG DELUXE എന്നീ രണ്ടു സര്‍വ്വീസുകൾ കൊണ്ടും ബത്തേരിക്കാർക്കു എന്നല്ല വയനാട് ജില്ലയിലെ ആർക്കും ഒരു ഉപകാരവും ഇല്ല. കാരണം 1401BNG സ്കാനിയ റീസെർവഷൻ site പ്രകാരം എത്തണ്ടതു 01.00 മണിക്ക് ആണ്. എന്നാൽ എത്തുന്നതോ 03.00 മാണി കഴിഞ്ഞും ( ദിവസവും ഇതാണ് അവസ്ഥ) . പിന്നെ എന്തോ ഭാഗ്യം കൊണ്ട് ഈ വണ്ടിക്കു കോഴിക്കോട് റീസെർവേഷൻ ഫെയറില്‍ ബത്തേരി നിന്നും റീസെർവഷൻ ചെയ്യാൻ പറ്റും.

ഇനി ഒരു പാസ്സ് കൊണ്ടുപോയത് 15.30 MNR BNG. ഇവന്റെ ബത്തേരി എത്തുന്ന സമയം 01.30 ആണക്കിലും ഒരു 02.00 മണിയോട് കൂടി എന്നും ബത്തേരി പാസ്സ് ആകുന്നുണ്ടു. ഈ സർവിസിന് ബത്തേരിയിൽ എന്തിനു പറയുന്നു വയനാട്ടിൽ എവിടേയും ഫെയര്‍ സ്റ്റേജ് റീസെർവേഷൻ ഇല്ല.KSRTC യുടെ സൈറ്റില്‍ ബത്തേരിയിൽ നിന്നും ബാംഗ്ലൂർ സെർച്ച് ചെയ്താൽ ഇങ്ങനെ ഒരു വണ്ടി ഉണ്ടന്ന് പോലും കാണിക്കുന്നില്ല. ഫോറസ്റ്റ് നെറ്റ് പാസ്സ് ഉപയോഗിച്ചു ബത്തേരി വഴി പോകുബോൾ ബത്തേരി നിന്നും ഫെയര്‍ സ്റ്റേജ് With ഫുൾ ക്വാട്ട റീസെർവേഷൻ വേണം എന്ന് പറയുന്നതിൽ എന്നതാണ് തെറ്റ്?

മൂന്നാർ, കോതമംഗലം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടകളിൽ നിന്നും റിസെർവഷൻ അനുവദിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് ബത്തേരിയിൽ നിന്നും പറ്റുന്നില്ല.? രാത്രി 2 മണിയോട് കൂടി റീസെർവഷൻ ഇല്ലാതെ ബത്തേരിയിൽ എത്തുന്ന ഈ ഡീലക്സ് ബസിൽ ഇപ്പൊ കയറാൻ കാത്തുനിന്നാൽ ഫുൾ ആയിട്ടാണ് വണ്ടി വരുന്നത് എങ്കിൽ ബത്തേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഉള്ള യാത്രക്കാർക്ക് ഏങ്ങനെ കയറാൻ സാധിക്കും. അതുകൊണ്ടു ബന്ദിപ്പൂർ ഫോറസ്റ്റ് നെറ്റ് പാസ്സുള്ള മൂന്നാർ ബെംഗളൂരു ഡീലക്‌സ് ബസിന് സുൽത്താൻ ബത്തേരി നിന്നും ഉടൻ തന്നെ ഫുൾ ക്വാട്ട റിസർവേഷൻ അനുവദിക്കുക.

കടപ്പാട് – ഡോണ മനു

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply