കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലം ( 13 Arch Bridge). കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമംഗലം ദേശീയപാതയും (N.H 208) കടന്നു പോകുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനേയും മദ്രാസിനേയും ബന്ധിപ്പിച്ചിട്ടുള്ള ഈ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതാണ്. ഇന്നീ റെയില്‍പ്പാതകള്‍ നിശബ്ദമാണ്. ഏകദേശം 106 വര്‍ഷങ്ങളുടെ ഓര്‍മ്മകളുമായ് ഒരു മീറ്റര്‍ഗേജ് റയില്‍പ്പാത ചരിത്രത്തിന്റെ വിസ്മൃതിയിലേയ്ക്കുള്ള യാത്രയിലാണു.
Visit
www.aanavandi.com
for latest and updated bus timings of KSRTC
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog


