മലപ്പുറം ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസിൽ നിന്നും മോണിറ്റർ മോഷണം പോയതുസംബന്ധിച്ച കേസിൽ കൂടുതൽ വിവരങ്ങൾക്കായി ബസിന്റെ ഹാർഡ് ഡിസ്ക് തിരുവനന്തപുരത്തേക്കയച്ചു. ഹാർഡ് ഡിസ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പതിഞ്ഞുകാണുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ആഴ്ചകൾക്ക് മുമ്പാണ് മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന എ സി ലോഫ്ലോർ ബസിന്റെ ലക്ഷത്തിലേറെ രൂപ വിലയുള്ള മോണിറ്റർ ആണ് മോഷണം പോയത്. ഞായറാഴ്ച വെകിട്ട് നെടുമ്പാശേരിയിൽ നിന്നും മലപ്പുറത്തെത്തിയ ബസ് കഴുകാനായി ‘ഷണ്‍ഡിങ്’ ന് സ്റ്റാൻഡിൽ നിർത്തിയിട്ടു. ശുചീകരണം കഴിഞ്ഞ് പിറ്റേന്ന് രാവിലെ ബസ് എടുക്കാനെത്തിയപ്പോഴാണ് മോണിറ്റർ മോഷണം പോയ വിവരം അറിയുന്നത്.
മോഷണം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും സംഭവം ആരും അറിഞ്ഞില്ല. തിരുവനന്തപുരത്തേകയച്ച ഹാർഡ് ഡിസ്കിന്റെ വിദഗ്ധ പരിശോധന കഴിയുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog