കെഎസ്ആർടിസിയിൽ നിന്നും ആദ്യമായി ഉണ്ടായ ദുരനുഭവം വിവരിക്കുകയാണ് സുജിത്ത് എസ് പിള്ള എന്ന ആനവണ്ടിപ്രേമി. വിശദവിവരങ്ങൾ ഇനി സുജിത്തിന്റെ വാക്കുകളിൽ വായിക്കാം… “ആനവണ്ടി പ്രാന്ത് തലക്ക് പിടിച്ച ഒരു ആനവണ്ടി പ്രാന്തന് ആണ് ഞാന്‍… ഒട്ടുമുക്കാലും മെംബേഴ്സിന് എന്നേ നേരിട്ടും അല്ലാതെയും അറിയാം എന്ന് വിശ്വസിക്കുന്നു… ആരാധനക്ക് ഉപരി ആനവണ്ടി ഒരു വികാരം ആയതുകൊണ്ട് എല്ലാ യാത്രയും ആനവണ്ടിയില്‍ തന്നെ… അതിന് എത്ര ചിലവ് വന്നാലും….
02-06-2018 നു കോഴിക്കോട് നിന്നും മൈസൂരിലേക്ക് സ്കാനിയയില്‍ ഞാന്‍ 2 ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്റെ കസിനും മകള്‍ക്കും വേണ്ടിയായിരുന്നു റിസര്‍വേഷന്‍… കുവൈത്തില്‍ നിന്നും വന്ന അവരെ ആനവണ്ടിക്കഥകള്‍ പറഞ്ഞ് അവരുടെ എല്ലാ യാത്രകളും ആനവണ്ടിയില്‍ തന്നെയാക്കി… അതുകൊണ്ട് ഒരു മാസം തന്നെ അവര്‍ക്ക് ഞാന്‍ നമ്മുടെ ആനവണ്ടിയില്‍ 5790 രൂപയുടെ ടിക്കറ്റാണ് ബുക്ക് ചെയ്തത്… എല്ലാം ലോങ്ങ് സ്കാനിയ യാത്രകള്‍…. ഇന്നും അതേ പോലെ തിരുവനന്തപുരം – മൈസൂര്‍ – ബാംഗ്ലൂര്‍ വണ്ടിയില്‍ ആയിരുന്നു റിസര്‍വേഷന്‍.
പതിവു തെറ്റാതെ ബസ് യാത്ര തുടങ്ങുന്നതിന് മുന്‍പ് ക്രൂ മെസേജ് എത്തി വണ്ടി TL 9. 11.30 pm ആണ് കോഴിക്കോട് വരുന്ന ടൈം എന്ന് റിസര്‍വേഷന്‍ സൈറ്റില്‍ കാണിച്ചിരുന്നു. ഒരാഴ്ച മുന്‍പ് ഇതേ ബസില്‍ ഇതേ ടൈമില്‍ കോഴിക്കോട് നിന്നും ബാംഗ്ലൂരേക്ക് പോയത് രാത്രി 1 മണിക്കാണ്. 11.30 തന്നെയായിരുന്നു സമയമെങ്കിലും ബസ് താമസിച്ചാണ് എത്തിയത്. ആ പ്രശ്നം ഇത്തവണ ഉണ്ടാകുമോ എന്നറിയാന്‍ 9.30 ആയപ്പോള്‍ വിളിച്ചു. അപ്പോള്‍ ഇത്തവണയും മറുപടി കിട്ടിയത് 1.00 മണി കഴിയും എന്നാണ്. അതുകൊണ്ട് സമാധാനമായി പോകാമല്ലോ എന്നു കരുതി. 12.15 മുതല്‍ മെസേജില്‍ പറഞ്ഞ ഫോണ്‍ നംബരിലെ ക്രൂവില്‍ വിളിക്കുന്നു, ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. അവസാനം 12.47 വരെ വിളിച്ചിട്ടും മറുപടി ഇല്ല.

നേരേ സ്റ്റാന്‍ഡിലേക്ക് വെച്ചു പിടിച്ചു തൊണ്ടയാട് ബൈപാസില്‍ നിന്നും കോഴിക്കോട് സ്റ്റാന്‍ഡിലേക്ക് ദൂരം കുറവായതുകൊണ്ട് 4 മിനിട്ടുകൊണ്ട് എത്തി. 12.51 ആയപ്പോള്‍ സ്റ്റാന്‍ഡില്‍ എത്തി. അപ്പോഴാണ് ഒരു മൈസൂര്‍ – ബാംഗ്ലൂര്‍ വണ്ടി exit ramp ഇറങ്ങി വരുന്നു കൈ കാണിച്ചു… നിര്‍ത്തി… സീറ്റ് ഡീറ്റെയില്‍സ് ചോദിച്ചപ്പോള്‍ അതേ ബസ് തന്നെ. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍… നാളെ നടക്കാനിരുന്ന jipmer exam attend ചെയ്യാന്‍ കഴിയാതെ പോയേനേ..!
എന്താണ് അറിയിക്കാഞ്ഞത് എന്ന് അവര്‍ ചോദിച്ചപ്പോള്‍ ” ഞങ്ങള്‍ക്ക് നിങ്ങളെ വിളിക്കുവാന്‍ നിയമം ഒന്നുമില്ല… വേണമെങ്കില്‍ വിളിച്ചു തിരക്കണം എന്ന മറുപടി ” സാധാരണ ഗതിയില്‍ ക്രൂ പാസഞ്ചേഴ്സിനേ വിളിച്ചു ലൊക്കേഷനും ഏകദേശ ഡിപ്പാര്‍ച്ചര്‍ ടൈമും പറയുന്നത് കേട്ടിട്ടുണ്ട്… പക്ഷേ ഇങ്ങനെയൊരു മറുപടി ഇതാദ്യം… ഒറ്റ ദിവസം കൊണ്ട് ആ ക്രൂവിനെ വെറുത്തുപോയ നിമിഷം..! കാരണം ഞാന്‍ അവര്‍ക്ക് മുന്പില് നാണംകെട്ടു പോയി… എന്നോട് വളരെ മോശമായ രീതിയിലാണ് ജീവനക്കാര്‍ പെരുമാറിയതെന്നും ഇങ്ങനെയാണോ നിങ്ങള്‍ നെഞ്ചിലേറ്റുന്ന ആനവണ്ടി എന്നൊക്കെയുള്ള പരിഹാസവും..! 100 പേരില്‍ 5 പേര് ഇങ്ങനെയുണ്ടാകുമെന്നും ദയവായി അവര്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഞാന്‍ അവരെ അറിയിച്ചു…!
എന്തൊക്കെയായാലും ആര് എന്ത് കാണിച്ചാലും മ്മടെ ജീവനാണ് ആനവണ്ടി…”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog