19 വർഷങ്ങൾക്ക് ശേഷം സർവ്വീസ്; കൊച്ചി നേവി എയർപോർട്ടിന് ഇത് ചരിത്ര മുഹൂർത്തം…

കൊച്ചി നാവികസേന വിമാനത്താവളം തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത് ചരിത്ര മുഹൂർത്തത്തിന്. 19 വർഷത്തിനുശേഷം വിലിങ്ടൺ െഎലൻഡിലെ െഎ.എൻ.എസ് ഗരുഡ വിമാനത്താവളത്തിൽനിന്ന് യാത്രവിമാന സർവിസിന് തുടക്കമായി. പ്രളയക്കെടുതിയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഇൗ മാസം 26 വരെ അടച്ചിട്ട സാഹചര്യത്തിലാണ് ഇവിടെനിന്ന് ചെറുവിമാനങ്ങൾ താൽക്കാലിക ആഭ്യന്തര സർവിസ് ആരംഭിച്ചത്.
എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയൻസ് എയറാണ് ആദ്യഘട്ടത്തിൽ കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിൽ സർവിസ് നടത്തുന്നത്. 70 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിമാനമാണ് സർവിസിന് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽനിന്നുള്ള വിമാനം തിങ്കളാഴ്ച രാവിലെ 7.30ന് കൊച്ചിയിലെത്തി.

ബംഗളൂരുവിലേക്ക് രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സർവിസുമാണ് ആദ്യ ദിവസം നടത്തിയത്. ഇൻഡിഗോ വിമാനം തിങ്കളാഴ്ച പരീക്ഷണപ്പറക്കൽ നടത്തി. വരുംദിവസങ്ങളിൽ മധുരയടക്കം കൂടുതൽ റൂട്ടുകളിലേക്ക് സർവിസ് നടത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തി​െൻറ പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ നാവികസേന താവളത്തിൽനിന്ന് സർവിസ് തുടരാനാണ് തീരുമാനം. ഇവിടെനിന്ന് യാത്രവിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ബംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നും പരീക്ഷണപ്പറക്കൽ നടത്തിയ ശേഷമാണ് സർവിസ് ആരംഭിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം 1999ൽ പ്രവർത്തനം തുടങ്ങുന്നതുവരെ നാവികസേന വിമാനത്താവളത്തിൽനിന്ന് യാത്രവിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. 1999 ജൂൺ പത്തിനായിരുന്നു അവസാന സർവിസ്. ഇപ്പോൾ  നാവികസേനയുടെ കൈവശമുള്ള പഴയ കൊച്ചി വിമാനത്താവളത്തിന്‍റെ പേര് ഐഎന്‍എസ് ഗരുഡ  എന്നാണ്.

പുതിയ സാഹചര്യത്തിൽ എയർ ട്രാഫിക് കൺട്രോൾ, സുരക്ഷ-ബാഗേജ് പരിശോധനകൾ, ട്രോളികൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ടെർമിനലി​െൻറ നിയന്ത്രണം കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ആണ്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ സിയാൽ നിയോഗിച്ചിട്ടുണ്ട്. നാവിക ആസ്ഥാനം കൂടിയായതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

നെടുമ്പാശേരിയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്നു ജെറ്റ് എയർവേയ്സ് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് അധിക സർവീസ് നടത്തും. ദിവസവും മുംബൈ – തിരുവനന്തപുരം – മുംബൈ, ബെംഗളൂരു – തിരുവനന്തപുരം – ബെംഗളൂരു സെക്ടറിൽ ഓരോ സർവീസുണ്ടാകും. 26 വരെ കൊച്ചിയിലേക്കും പുറത്തേക്കും യാത്ര നിശ്ചയിച്ചിരുന്ന, ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്കു യാത്രാ തീയതി മുതൽ പത്തുദിവസം വരെ തീയതി മാറ്റാം. കൂടുതൽ വിവരങ്ങൾക്ക്: ജെറ്റ് എയർവേയ്സിന്റെ വെബ് സൈറ്റ്, മൊബൈൽ ആപ്, ടെലിഫോൺ: +91 (സിറ്റി കോഡ്) 39893333. കൊച്ചി വ്യോമ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനങ്ങളുടെ സമയക്രമം: കൊച്ചി–ചെന്നൈ ( ഉച്ചയ്ക്ക് 12:15– 1:35), ചെന്നൈ– കൊച്ചി ( ഉച്ചയ്ക്ക് 1:55– 3:15), ബെംഗളൂരു– കൊച്ചി ( രാവിലെ 5:00- 6:20), ബെംഗളൂരു– കൊച്ചി (രാവിലെ 9:35- 11:15), കൊച്ചി– ബെംഗളൂരു (രാവിലെ 7:20- 9:00), കൊച്ചി– ബെംഗളൂരു (വൈകിട്ട് 4:15- 5:35). എയർ വിസ്താര ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്കു പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കു സൗജന്യ യാത്ര ഒരുക്കും. keralarelief@airvistara.com എന്ന ഇ–മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

പ്രളയം മൂലം അടച്ച നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ (സിയാൽ) അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ജീവനക്കാരിൽ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാൽ പ്രവർത്തനങ്ങൾ പൂർണതോതിൽ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികളും അറിയിച്ചു. പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികൾക്കു ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവർത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാൻ തീരുമാനിച്ചത്. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെർമിനലുകൾക്കുള്ളിൽ ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചു ടെർമിനൽ കെട്ടിടത്തിൽ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും താൽക്കാലിക മതിൽ നിർമാണവും ഇതോടൊപ്പം നടക്കുന്നു. ചെക് ഇൻ സംവിധാനങ്ങൾ, റൺവേ ലൈറ്റുകൾ, കൺവെയർ ബെൽറ്റുകൾ, എക്സ്റേ മെഷീനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. 29ന് ഉച്ചയ്ക്കു രണ്ടു മണിയോടെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ.

കടപ്പാട് – മാധ്യമം, മനോരമ ഓൺലൈൻ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply