ഹരിഹർ ഫോർട്ടിലേക്ക് ഒറ്റയ്ക്കൊരു സാഹസിക ട്രെക്കിംഗ്…

വിവരണം – Mohammed Akheel A Mayan.

കാസ – സ്പിറ്റി വാലി യാത്രകഴിഞ്ഞുള്ള തിരിച്ച് വരവിൽ ഡൽഹിയിലെ കാശ്മീരി Gate Bus ടെർമിനലിൽ ബസ്സ് ഇറങ്ങിയപ്പോൾ ആണ്. Fb യിൽ Nearby നോട്ടിഫിക്കേഷൻ വരുന്നത്. ചങ്കായ Nizam അടുത്ത് ഉണ്ട് എന്ന്. എന്നാ പിന്നെ അവനെ വിളിച്ചു. ലഡാക്ക് യാത്ര കഴിഞ്ഞുള്ള തിരിച്ചുവരവിൽ ആണ് മച്ചാൻ. പിന്നെ ഒന്നും നോക്കീല ഡൽഹീന്ന് തിരിച്ച് വരാവൽ Express ൽ ജനറൽ കംമ്പാർട്ട്മെന്റിൽ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.

നാട്ടിലേക്കുള്ള ട്രെയിനിൽ കയറിയങ്കിലും എന്റെ മനസ്സ് അപ്പോഴും മുൻപോരിക്കൽ മോഹിപ്പിച്ച സ്ഥലമായ ഹരിഹർ ഫോർട്ടിൽ ആയിരുന്നു. പോയാലോ എന്ന് നിസാമിനോട് ചോദിച്ചു. അവന് നാട്ടിൽ എത്തീട്ട് എന്തോ മീറ്റിങ്ങ് ഉണ്ടെന്ന്. നമുക്ക് മറ്റൊരു ദിവസം ഒരുമിച്ച് പോകാം എന്ന് അവൻ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഉറപ്പിച്ചതിനാൽ പിന്നെ പിൻമാറാൻ മനസ്സില്ലായിരുന്നു. പൻവേലിൽ ട്രെയിൻ എത്തിയപ്പോൾ ഞാൻ അവിടെ ഇറങ്ങി. അന്ന് വൈകുന്നേരം തന്നെ നാസികിലേക്ക് ട്രെയിൻ കയറി.

ചിലവ് ചുരുക്കിയുള്ള യാത്ര ആയതിനാൽ നാസിക് റെയിൽവെയിൽ തന്നെ രാത്രി അന്തിയുറങ്ങി. നല്ല വൃത്തിയുള്ള ബാത്ത് റും സൗകര്യം ഒക്കെയുണ്ട്. എന്നാലും രാത്രി മേഷ്ട്ടാക്കളുടെ ശല്ല്യം നന്നായി ഉണ്ട്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അഡർവെയർ വരെ അടിച്ച് കൊണ്ട് പോകും. രാവിലെ നേരത്തേ തന്നെ നാസികിൽ നിന്ന് Trimbakeshwar എന്ന സ്ഥലത്തേക്ക് വണ്ടി കയറി നാസിക്കിൽ നിന്ന് 36 km ഉണ്ട്. Trimbakeshwar യാത്രയിൽ അടുത്തിരുന്ന യാത്രികനോട് ഹരിഹർ ഫോർട്ടിനെ കുറിച്ച് അന്വേക്ഷിച്ചു. അദ്ദേഹം ആ വഴിക്കാണ് പോകുന്നത് എന്നെ ഹരിഹർ ഫോർട്ടിന്റെ അടുത്ത് Drop ചെയ്യാം എന്ന് പറഞ്ഞു.

Trimbakeshwar ൽ അയാളുടെ ഒരു പഴയ മോഡൽ സ്കൂട്ടറിൽ ഏത് കമ്പനിയുടെ വണ്ടി ആണെന്ന് അറിയില്ല. ആ സ്കൂട്ടറിൽ പച്ചപ്പ് മാത്രം നിറഞ്ഞ ഗ്രാമങ്ങളിലൂടെ ഒരു സവാരി. കൂട്ടിന് ഒരു ചാറ്റൽ മഴയും ഉണ്ട്. പർവ്വതനിരകൾ മഞ്ഞിൽ കുളിച്ച് നിൽക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു feel. ഞാൻ ഇത് മഹാരാഷ്ട്രയിൽ തന്നെയാണോ എന്ന് സ്വയം ചോദിച്ച് പോയ നിമിഷം. അദ്ദേഹം എന്നെ നിർഗുണപാട എന്ന സ്ഥലത്ത് ഇറക്കി. Trimbakeshwar ൽ നിന്ന് 22 km അകലെയാണ് നിർഗുണപാട സ്ഥിതി ചെയ്യുന്നത്.

Trimbakeshwar ൽ നിന്ന് 13 km അകലെ ഹരിഹർ ഫോർട്ടിലേക്ക് മറ്റൊരു Trekking parth തുടങ്ങുന്ന സ്ഥലം ഉണ്ട്. ആ റൂട്ടിൽ കുറച്ച് ദൂരം Trek ചെയ്താൽ മതി ഹരിഹർ ഫോർട്ടിന്റെ താഴ്വാരത്തിൽ എത്താൻ. എന്നാലും Trimbakeshwar ൽ നിന്ന് ഇവിടെക്ക് എത്തിപ്പെടാനും പ്രയാസം ആണ്. മറ്റു വാഹനസൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഓട്ടോറിക്ഷ അല്ലെങ്കിൽ Taxi വിളിക്കണം. വലീയ തുക നൽകുകയും വേണ്ടിവരും. എനിക്ക് ഒറ്റക്ക് ഇത്ര വലിയ തുക നൽകിയുള്ള യാത്ര ചെയ്യാൻ പറ്റാത്തതിനാൽ. കിട്ടിയ മാർഗ്ഗത്താൽ എത്തേണ്ടിടത്ത് എത്തിപ്പെടുക ഇതായിരുന്നു എന്റെ രീതി.

Trimbakeshwar ൽ നിന്ന് നിർഗുണപാടയിലേക്കും വാഹന സൗകര്യം കുറവാണ്. Sreelal എന്ന യാത്രികന്റെ ഹരിഹർ ഫോർട്ട് യാത്രയിൽ igathpuri യിൽ നിന്ന് നിർഗുണപാടയിലേക്ക് ബസ്സ് ഉണ്ടെന്ന് അറിയാൻ സാധിച്ചിരുന്നു. എന്നാലും ഞാൻ മറ്റൊരു റൂട്ടിൽ മറ്റൊരു മാർഗ്ഗത്താൽ നിർഗുണപാട എത്തി. നിർഗുണപാടയിലെ ഒരു ചായക്കടയിൽ എന്റെ ബാഗും Tent ഉം എല്ലാം അവിടെ വെച്ച് ഒരു റെയിൻകോട്ടും ഇട്ട് Trekking തുടങ്ങി.

ആദ്യം നിർഗുണപാടയിലെ കർഷകരുടെ കൃഷിയിടങ്ങൾതാണ്ടി വേണം കാടുകയറാൻ. ഒറ്റക്ക് ചുറ്റിലും ഒരു നിശബ്ദത feel ചെയ്തു. എന്തോ ഉള്ളിൽ ചെറീയ ഒരു ……….. എയ് ഭയം ഒന്നും അല്ല എന്ന് സ്വയം പറഞ്ഞു. കാരണം എത്ര നടന്നിട്ടും എത്തുന്നില്ല. ഒരു മനുഷ്യ കുഞ്ഞ് പോലും ആ വഴിയിൽ വന്ന ലക്ഷണം ഇല്ല. കുട്ടിന്ന് ഒരു ചാറ്റൽ മഴയും മുകളിലേക്ക് ചെലും തോറും കോടമഞ്ഞിൽ കുളിച്ച മലനിരകൾ താണ്ടി Trek ചെയ്യുമ്പോൾ ഉള്ളിൽ എന്തോ നേടി എടുക്കാൻ ഉള്ള ആവേശം ആയിരുന്നു. അവസാനം മുകളിൽ എത്താറായപ്പോൾ ആളുകളുടെ സൗണ്ട് കേൾക്കുന്നുണ്ട്. അത് ലക്ഷ്യം വെച്ച് നടന്നു. ഞാൻ ലക്ഷ്യത്തിൽ എത്താൻ ആയിരിക്കുന്നു.

ഞാൻ മുകളിൽ പറഞ്ഞ Trekking റൂട്ടിൽ ചെന്ന് മുട്ടി. ഒരു കാര്യം മനസ്സിലായി പ്രധാന Trekking റൂട്ട് ഞാൻ വന്നതല്ല. എന്നാലും ഞാൻ വന്ന റൂട്ടിൽ വ്യത്യസ്തത ഉണ്ട് കൂടുതൽ ദൂരം Trekking ഉണ്ട്, കുറച്ച് സാഹസികത, വെള്ളച്ചാട്ടങ്ങൾ, കാടിന്റെ വന്യത ഇതോക്കെ പോരെ മനസിനെ കുളിരണിയിക്കാൻ ഒപ്പം കോടമഞ്ഞും. ഹരിഹർ ഫോർട്ടിൽ പോകുന്നവർ ഈ റൂട്ടിൽ Trek ചെയ്യാൻ കഴിയുന്നതും ശ്രമിക്കുക വെറുതെയാവില്ല. എത്തിപ്പെടാൻ പ്രയാസം ആണെന്ന് അറിയാം എന്നാലും പറഞ്ഞതാണ്.

ഇനിയങ്ങോട്ടാണ് ശരിക്കും സാഹസീക Trekking. കോട നിറഞ്ഞ് മുകളിലേക്ക് കാണാൻ കഴിയാത്ത വിധം ഹരിഹർ കോട്ട കോട്ടമഞ്ഞിനാൽ കുളിച്ചിരുന്നു. മുകളിലേക്ക് കയറുമ്പോൾ കൈകാലുകൾ ശരിയായ വിധം ഓരോ അടിയും മുന്നോട്ട് വെക്കണം. നല്ല ചാറ്റൽ മഴയും ഉണ്ട്. പടികളിലൂടെ വെള്ളം ഒഴികി വരുന്നുണ്ട്. വഴുക്കൽ ഉണ്ടെന്ന് നമുക്ക് തോന്നും എന്നാലും ധൈര്യം ആയി മുന്നോട്ട് പോകാം. കൈകാലുകളുടെ ഓരോ മുൻപോട്ടുള്ള ചലനവും ശ്രദ്ധിച്ച് വെക്കുക.( വീണ്ടും ഓർമിപ്പിക്കുകയാണ് ) ഒരിക്കലും താഴെക്കോ സൈഡിലേക്കോ നോക്കരുത്. നോക്കിയാൽ ഒരു ചെറീയ ഭയം വരും എനിക്ക് വന്നത് കൊണ്ട് പറഞ്ഞതാ. അത് പോലെ തന്നെ താഴേക്ക് ഇറങ്ങുമ്പോഴും.

കയറിയത് പോലെ തന്നെ ഇറങ്ങുക. ഞാൻ അങ്ങനെയാണ് ഇറങ്ങിയത്. ശക്തമായ കാറ്റുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശക്തമായ കാറ്റും ഒപ്പം മഴയും കാരണം 10 മിനിറ്റ് എനിക്ക് ഒരു സ്ഥലത്ത് Hold ചെയ്ത് നിൽകേണ്ടി വന്നു. തിരിച്ച് നിർഗുണപാടയിൽ നിന്ന് Trimbakeshwar ലേക്ക് കുറെ ദൂരം നടന്ന് ഒരു വിധം അവശനായാണ് തിരിച്ച് നാസിക്കിൽ എത്തിയത്. ശരിക്കും ബുദ്ധിമുട്ടി എന്ന് പറയാം ശരീരം ശരിക്കും തളർന്ന ഒരു feel. നാളെ വീട് പിടിക്കണം കുറച്ച് ദിവസങ്ങൾ ആയി വീട്ടീന്ന് ഇറങ്ങീട്ട്.

NB :- ശരിക്കും സാഹസീകമായ Trek തന്നെയാണ്. ഓരോ മുന്നോട്ടുള്ളഅടിയും ശ്രദ്ധയോടെ വെക്കണം. Trek ചെയ്ത് പരിജയം ഇല്ലാത്തവർ കഴിയുന്നതും ഒറ്റക്ക് പോകാതിരിക്കുക. സംഭവം സംപിൾ ആണെന്ന് തോന്നും എങ്കിലും എന്റെ ഉള്ളിൽ ആദ്യമായി ഭയം തോന്നിയ Trek ഇതായിരുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply