ആത്മഹത്യ ചെയ്ത കമിതാക്കളുടെ മൃതദേഹം സെൽഫി ചിത്രത്തിൽ പതിഞ്ഞപ്പോൾ…

കാഞ്ഞിരക്കൊല്ലി ശശിപാറയിൽ ആത്മഹത്യ ചെയ്ത കമിതാക്കളുടെ മൃതദേഹം ഒരു സെൽഫിയിലൂടെ ആദ്യം ശ്രദ്ധയിൽപ്പെട്ട എൻജോ മാത്യു എന്ന സ്നേഹിതന്റെ ഒരു യാത്രാ വിവരണമാണിത്.. വായിക്കാതെ പോകരുത്!

“ഇത്രയും വിഷമത്തോടെ ഒരു യാത്രാ എനിക്ക് അവസാനിപ്പിക്കേണ്ടിവന്നിട്ടില്ല… അതുകൊണ്ട് തന്നെ ഈ വിവരണവും സങ്കടം നിറഞ്ഞതാണ്…… (കാരണം ഒരു വാർത്തയുണ്ട് : കാഞ്ഞിരകൊല്ലി മലയിൽ നിന്നും രണ്ടു പേർ ഒരു യുവാവും യുവതിയും ചാടി ആത്മഹത്യ ചെയ്തു).

ഞങ്ങൾ 4 പേർ ഞാൻ, അയൽവാസി മനു, മനുവിന്റെ അനിയൻ ജോയൽ, അവരുടെ അനിയൻ അപ്പു… ഞങ്ങൾ ചുമ്മാ… ഒരു ട്രിപ്പ് പ്ലാൻ ചെയ്തു കാഞ്ഞിരകൊല്ലിയിലേക്ക്… അവിടെ എന്തൊക്കെയോ കാണാനുണ്ട് വെള്ളച്ചാട്ടമുണ്ട്, അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞ് ഞങ്ങൾ ഇന്ന് അങ്ങോട്ടു പോകാൻ തീരുമാനിച്ചു…. രാവിലെ തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു നേരെ ഉദയഗിരിയിൽ നിന്ന് നേരെ പയ്യാവൂർ അവിടുന്നു പൈസൻവാലിയിൽ കൂടി നേരെ കാഞ്ഞിരകൊല്ലിയിലേക്ക്… നല്ല പ്രകൃതിരമണിയമായ സ്ഥലം.. ശുദ്ധമായ വായു…. ഒന്നും പറയാനില്ല, കിടു യാത്ര….

കുറെ കുത്തുകേറ്റങ്ങൾ കയറി ഏകദേശം 11 മണിയോടുകൂടി ഞങ്ങൾ കാഞ്ഞിരകൊല്ലിയിൽ എത്തി, കേറിച്ചെല്ലുമ്പോൾ തന്നെ ഒരു ബോർഡ് ശശിയോ സോമനോ അങ്ങനെ ആരാണ്ടടയോ പേരിൽ ഒരു പാറ. ശശി പാറ ആണെന്ന് തോന്നുന്നു… പിന്നെ വേറെ എന്തോ പേരിട്ട രണ്ടു വെള്ളച്ചാട്ടം. ഒരു വെള്ളച്ചാട്ടം ആ ബോർഡ് കണ്ടിടത്തുനിന്നും വലത്തേയ്ക്കു പിന്നെ ഈ പറഞ്ഞ പാറയും (view point) വേറെ ഒരു വെള്ളചാട്ടവും മുകളിൽ കുറേ ദൂരം കൂടി ബൈക്കു കയറി പോകാൻ പറ്റും. പിന്നെ രണ്ടു കുതിരയെ പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നും ഒരു 300 മീറ്ററോളം നടക്കണം ശശി പാറയിലേക്കു. ഞങ്ങൾ മെല്ലെ നടന്നു പോകുന്ന വഴിക്ക് രണ്ടു (ആണെന്ന് തോന്നുന്നു) റിസോട്ട് പണിയുന്നു. ഇടയ്ക്കു ആനത്തെറ്റി വെള്ളച്ചാട്ടം (അത് തന്നെ ആണ് പേരെന്നു തോന്നുന്നു) ബോർഡ് കണ്ടു.

ഞങ്ങൾ ആദ്യം ഈ പറഞ്ഞ view point കാണാൻ പോയി. ഞങ്ങൾ നിന്നതിന്റെ അടുത്തു തന്നെ വേലി കെട്ടി നിർത്തിയിരുന്നു അതിനപ്പുറം അഗാധമായ കൊക്ക ആണ്….. ഞാൻ ചുമ്മാ ഒന്നു എത്തി നോക്കി കൊക്കയുടെ താഴ്ച…. കിടു… ഒന്നും പറയാനില്ല…. ഞാൻ കണക്കിന് പണ്ടേ വീക് ആയതു കൊണ്ട് അടികണക്ക് പറയുന്നില്ല ഭീകരം (അത്രയ്ക്കൊന്നുമില്ല) ആയിരുന്നു… താഴേക്കു എത്തി നോക്കുന്നതിനിടയിൽ കണ്ണ് എന്തിലോ ഉടക്കി ഒരു വെള്ള ഷർട്ടും കറുത്ത പാന്റും (എനിക്ക് കണ്ടപ്പോ അങ്ങാനാ തോന്നിയത്) ഏകദേശം ഒരു 100 അടി താഴെ (അറിയില്ലാട്ടോ) കാണുന്നത് ആയതു കൊണ്ട് കാഴ്ച്ച വ്യക്തമല്ല…. എനിക്ക് കണ്ടപ്പോ ഒരു ആൾ രൂപം ആണ് തോന്നിയത് കൂടെ ഉള്ളവരോട് പറഞ്ഞു അവിടെ എന്തോ കിടക്കുന്നു കണ്ടിട്ട് ഒരു മനുഷ്യൻ കിടക്കുന്ന പോലെ തോന്നുന്നു, കൂട്ടത്തിലുള്ള ഒരുത്തൻ എത്തി നോക്കി അവൻ ഒന്നും കണ്ടില്ല… എനിക്ക് തോന്നിയത് നോക്കുകുത്തി ആയിരിക്കുമെന്നാണ്, ഞങ്ങൾ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു കൂട്ടത്തിൽ എന്റെ ഒരു സെൽഫിയും.

അവിടുന്നു നേരെ ആനത്തെറ്റി വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു… അവിടേക്ക് തിരിയുന്ന വഴിയുടെ അടുത്തു കുറച്ചു പേർ പണിയെടുക്കുന്നുണ്ട് അവരോടു ചോദിച്ചപ്പോൾ അവര് പറഞ്ഞതു അവിടെ ഒന്നുമില്ല വെറുതെ നടന്നിട്ട് കാര്യമില്ല നല്ല മഴ പെയ്താൽ മാത്രമേ ആ വെള്ളച്ചാട്ടം ഉണ്ടാകത്തുള്ളൂ പിന്നെ പോരാത്തതിന് അതിനു മുകളിൽ റിസോർട്ടിന്റെ പണി നടക്കുന്നത് കൊണ്ട് അങ്ങോട്ട് വെള്ളം വരാത്തത് കൊണ്ട് അവിടെ കാണാൻ ഒന്നുമില്ല എന്നാണ് തിരിച്ചു അടുത്ത സ്ഥലത്തേയ്ക്ക് പോകാൻ തീരുമാനിച്ചു നിന്ന ഞങ്ങളോട് അയാൾ ചോദിച്ചു നിങ്ങൾ രണ്ടു പിള്ളേരെ കണ്ടോ ഒരാണും പെണ്ണും… കൂട്ടത്തിൽ ആരോ പറഞ്ഞു “ആ… കണ്ടല്ലോ അവരവിടെ ഇരിക്കുന്നുണ്ട്… ” “അവരല്ല… അവര് വന്നിട്ട് ഒരു മണിക്കൂർ ആയതെ ഉള്ളൂ… ഇത് ഇന്നലെ വണ്ടി പാർക്ക് ചെയ്തിട്ടു പോയതാണ് പിന്നെ ഇതുവരെ തിരിച്ചു വന്നില്ല… അവരെ കുറെ അന്വഷിച്ചു ഇതുവരെ കണ്ടു കിട്ടിയില്ല… പൊലീസിലൊക്കെ വിവരം അറിയിച്ചിട്ടുണ്ട് നിങ്ങൾ പൊയ്ക്കോ… അതു കേട്ടപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് താഴെ ഞാൻ കണ്ട നോക്കുകുത്തി ആണ്. ഞാൻ പറഞ്ഞു “ചേട്ടാ ആ പാറയുടെ താഴെ എന്തോ ഒന്ന് കിടക്കുന്നുണ്ട് എന്താണെന്ന് അറിയില്ല കണ്ടിട്ട് ഒരു മനുഷ്യ രൂപം പോലെ ഉണ്ട്… ചിലപ്പോ എന്തെങ്കിലും വേസ്റ്റ് ആയിരിക്കും… എന്താണെന്ന് ഉറപ്പൊന്നുമില്ല…”

പിന്നെ ഞങ്ങൾ നേരെ താഴെ ഉള്ള വെള്ളച്ചാട്ടത്തിലേക്കു പോയി… പോകുന്ന വഴിക്ക് എന്തോ സംശയം തോന്നി ഞാൻ എടുത്ത ഫോട്ടോസ് വീണ്ടും എടുത്തു നോക്കി അതിൽ എന്റെ സെല്ഫിക്കൊപ്പം താഴെ ചെറുതായിട്ടു ഒരു രൂപം കാണാം. ഉറപ്പൊന്നുമില്ല അതു കൊണ്ട് തന്നെ ഞങ്ങൾ വീണ്ടും താഴേക്ക് പോയി. വെള്ളച്ചാട്ടം ഒരു ഒന്നര അനുഭവം ആരുന്നു. ഭീകരം ഒന്നുമല്ലങ്കിലും ഒരുപാട് തണുപ്പില്ലാത്ത വെള്ളം വെളളം കുത്തി ഒഴുകി ചാടുന്നതിനു നേരെ അടിയിൽ നിൽക്കുമ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം… അവിടുന്നു കുളിയൊക്കെ കഴിഞ്ഞു നേരെ പൈതൽ മലയിലേക്കു പോയി…. പോകുന്ന വഴിക്ക് ശശി പാറ കാണാൻ കഴിയും… മനസ്സിൽ ഒരു തോന്നൽ തിരിച്ചു പോകണം ഞാൻ കണ്ടത് അവിടുത്തെ നാട്ടുകാരെ കാണിക്കണം… ഞാൻ കൂട്ടത്തിലുള്ളവരോട് പറഞ്ഞു നമ്മുക്ക് ഒന്നുകൂടി അവിടെ വരെ പോയിട്ടു വന്നാലോ…. “ഓ…. എന്നാത്തിനാ… ചേട്ടായിക്കു വേറെ പണിയൊന്നും ഇല്ലേ” അതായിരുന്നു അവരുടെ മറുപടി.

വരുന്ന വഴിക്കു വീണ്ടും അങ്ങോട്ട് നോക്കി തിരിച്ചു ചെല്ലാൻ ആരോ മനസ്സിൽ പറയുന്നു… പിന്നെ ഞാനുമോർത്തു അതു വല്ല വേസ്റ്റും കിടക്കുന്നതാണെങ്കിൽ നാട്ടുകാര് പറയുന്നത് മുഴുവൻ കേൾക്കേണ്ടി വരും. അത് ആ കാണാതെ പോയ പിള്ളേരൊന്നുമല്ല അവര് വേറെ എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും. വണ്ടി അവിടെ വച്ചിട്ട് വേറെ വണ്ടിക്കു കയറി പോയി കാണും… പിന്നെ പൈതൽ മലയൊക്കെ കേറി ഇറങ്ങി കാർത്തികപുരം എത്തിയപ്പോൾ മുതൽ ന്യൂസ് കേൾക്കുന്നു “കാഞ്ഞിരക്കൊല്ലിയിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു” അത് ഏകദേശം ഞാൻ കണ്ട ഭാഗത്ത് തന്നെ ശരീരം കണ്ടു എന്നൊക്കെ ആണ് കേട്ടത്. പിന്നീട് ഞങ്ങൾ വീട്ടിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.

അവിടെ രണ്ടു കുട്ടികൾ ചാടി മരിച്ചു…. കമിതാക്കൾ…. രണ്ടുപേരും പരസ്പരം പെണ്കുട്ടിയുടെ ഷാളുകൊണ്ട് കെട്ടി മുറുക്കിയിരുന്നു. മരണം പോലും വേർപിരിക്കാതിരിക്കാൻ.. പെണ്കുട്ടി അടിയിലും ആണ്കുട്ടി മുകളിലും ആയാണ് കിടന്നിരുന്നത്. ഏകദേശം വെളുത്ത കളറുള്ള ഷർട്ടും കറുത്ത പാന്റും ആയിരുന്നു അവൻ്റെ വേഷം. അവന്റെ തല രണ്ടു മരങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു…. വാട്സ്ആപ് ലൂടെ ഭീകരമായ ഫോട്ടോകൾ ആണ് വീട്ടിൽ എത്തിയ ഞങ്ങളെ കാത്തിരുന്നത്…. അതേ… ഞാൻ കണ്ട അതേ രൂപം അതേ സ്ഥലം…. എന്റെ സെൽഫിയിൽ പതിഞ്ഞ രൂപതിനും വാട്സ് ആപ്പിൽ വന്ന ഫോട്ടോയ്ക്കും സാമ്യം….

ഞാൻ കണ്ടത് മരിച്ചു കിടന്ന അവരെ ആയിട്ടും തിരിച്ചറിഞ്ഞില്ലല്ലോ. സത്യത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർ ആരോ മരിച്ച പോലെ ഒരു വിഷമം…. ഞാൻ അതു കണ്ടില്ലായിരുന്നെങ്കിൽ ഏതൊരു കാമുക ആത്മഹത്യയും പോലെ എനിക്കുമത് തള്ളി കളയാൻ കഴിഞ്ഞേനെ…. പക്ഷെ ഇപ്പൊ…. എന്നെ അവർ വിളിച്ചു കാണിച്ചപോലെ… വീട്ടുകാരുടെയോ നാട്ടുകാരുടെയോ എതിർപ്പുമൂലം ഒരുമിച്ചു ജീവിക്കാൻ കഴിയാതെ പോയ രണ്ടു കുരുന്നുകൾ മരണത്തിലൂടെ ഞങ്ങൾ ഒന്നായി എന്നു പറയാൻ എന്നെ വിളിച്ചു കാണിച്ചിട്ടും എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം…. ഇന്നത്തെ യാത്രയുടെ എല്ലാ ഉത്സാഹവും പോയി…..

ഒരു വാൽ കഷ്ണം ഇടുന്നു… :- മക്കളെ… പ്രണയിച്ചോ അതൊരു തെറ്റല്ല പക്ഷെ വീട്ടുകാരോ നാട്ടുകാരോ സമ്മതിക്കില്ല എന്നു കരുതി ഒരിക്കലും മരണത്തിലൂടെ ഒന്നാകാൻ ശ്രമിക്കരുത്…. അവിടെ തോൽക്കുന്നത് നിങ്ങൾ ആണ്…..
ഇങ്ങനെ മരിക്കുന്നതിലും എത്രയോ ഭേദമാണ് ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ അല്ലെങ്കിൽ പുരുഷന്റെ കൂടെ ദാര്യദ്രത്തിൽ ആണെങ്കിലും കഷ്ടപാടാണെങ്കിലും ഒരു നേരം ചോറുണ്ടിട്ടാണെങ്കിലും ജീവിക്കുന്നത്…. നിങ്ങൾ എവിടെങ്കിലും പോ…. പോയി ജീവിക്ക്. നിങ്ങളെ അറിയാത്ത ഏതെങ്കിലും നാട്ടിൽ…. ഇനി അതിനു നിങ്ങളെ കൊണ്ടു കഴിയുന്നില്ലേ. എന്നെ വിളിക്ക് എന്തെങ്കിലുമൊരു വഴി ഞാൻ നിങ്ങൾക്ക് ശരിയാക്കി തരാം……കൂടുതൽ  ഫോട്ടോസ് ഇടണം എന്നൊക്കെ ഉണ്ട് പക്ഷെ ഞാൻ ശരിക്കും desp ആണ്…. sorry…”

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply