‘ജോ’ കണ്ട കൊച്ചി; ഒരു കുഞ്ഞു യാത്രാവിവരണം..

ഇത് ഒരു യാത്രാ വിവരണം ആണ് ഡച്ച് പാലസിലേക്ക്…എന്റെ മോന്റെ കൂടെ..ചിരിത്രം പഠിപ്പിച്ചു കൊണ്ടൊരു യാത്രാ..ഒരു കുഞു യാത്രാ വിവരണം… ഞാനും എന്റെ മോൻ ജോയും നടത്തിയ ഒരു ചെറു യാത്രയാണ്‌ ഇതു…അവൻ ചോദിച്ച ച്യോദ്യങ്ങളും…അവന്റെ സംശയങ്ങളും അവന്റെ കാഴ്ചകളും മറ്റുമാണ് ഞാൻ പകർത്താൻ ശ്രമിച്ചത്‌….ശരിയായോ എന്നറിയില്ല…ഇല്ലങ്കിൽ ക്ഷമിക്കുക. വിവരണം – അജോ ജോർജ്ജ്.

ജോ കണ്ട കൊച്ചി : എന്റെ പേര് ജോ…ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു…ശനിയാഴിച്ച ആണ് ഞാൻ അപ്പയോട് പറഞ്ഞത് ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ ഹെല്പ് ചെയ്യണം എന്ന്…അതും കൊച്ചിയെ കുറിച്ച്…സ്കൂളിലേക്ക് വേണ്ടിട്ടട്ടോ…അപ്പ പറഞ്ഞു ബൈക്കിൽ പോകാൻ പറ്റൂല…വേണമെങ്കിൽ ബസിൽ കയറി പോകാം…പകുതി മനസോടെ ഞാൻ സമ്മതിച്ചു….അങ്ങിനെ ഞായറാഴിച്ച ഞാനും അപ്പയും കൂടി ബസിൽ കൊച്ചി കാണാൻ ഇറങ്ങി….അല്ല കൊച്ചിയെ പഠിക്കാൻ ഇറങ്ങി….ഒരു ബുക്കും പേനയും അപ്പ എന്റെ ബാഗിൽ വച്ച് തന്നു…പിന്നെ ഒരു കുപ്പി വെള്ളവും….അപ്പയുടെ ഫോൺ നമ്പർ എഴുതി എന്റെ പോക്കറ്റിൽ ഇട്ടു തന്നു.പിന്നെ ഒരു 20 രൂപയും …എന്തിനാണെന്ന് എന്ന് ചോദിക്കാതെ തന്നെ എനിക്കറിയാം…അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി….

അപ്പയുടെ കയ്യും പിടിച്ചു ബസ്‌ സ്റ്റോപ്പിൽ നിന്നു….ഒരു ചുവന്ന ബസ്‌ ദൂരെ നിന്നു വരുന്നത് കാണാം…ബസ്‌ വരുന്നത് കണ്ടപ്പോൾ തന്നെ അപ്പ പറഞ്ഞു “നീ ടിക്കറ്റ്‌ അടുക്കണം….തോപ്പുംപടി എന്ന് പറഞ്ഞ മതി….തോപ്പുംപടി എന്ന് ഏത്ര പ്രാവിശ്യം പറഞ്ഞു നോക്കി എന്നറിയില്ല…ബസിൽ കയറി സീറ്റിൽ ഇരിക്കുമ്പോഴും ഞാൻ തോപ്പുംപടി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…അപ്പ എന്നെ ഒറ്റക്കാണ് ഇരുത്തിയത്…പുറകിലത്തെ സീറ്റിൽ അപ്പയും…ടിക്കറ്റ്‌ ചേട്ടൻ വന്നപ്പോൾ ഞാൻ പറഞ്ഞു “തോപ്പുംപടി”……എന്നിട്ട് 20 രൂപയും കൊടുത്തു…നീല കളറിലുള്ള 2 ടിക്കറ്റ്‌ ചേട്ടൻ തന്നു…ബാക്കി കാശും…അങ്ങിനെ ഞാൻ ജനലിനോട്‌ ചേർന്നിരുന്നു യാത്ര തുടങ്ങി…കാഴ്ചകൾ കണ്ടു അങ്ങിനെ….

തേവര വരെ എനിക്കറിയാം…കാരണം അവിടെയാണല്ലോ എന്റെ സ്കൂൾ…..തേവര കഴിഞ്ഞു ബസ്‌ ഒരു പാലത്തിലേക്ക് കടന്നു….രണ്ടു വശവും കായൽ കാണാം…ദൂരേന്നു ചെറിയ മീൻപിടുത്തക്കാരുടെ ബോട്ടുകൾ വരുന്നുണ്ട്….കുറച്ചു ചെറു വഞ്ചികളും….മറ്റേ വശത്തേക്ക് നോക്കിയപ്പോഴാ ശരിക്കും ഞട്ടിയതു….വലിയ വലിയ കപ്പലുകൾ…ഞാൻ അപ്പയെ നോക്കി…”അത് navy യുടെ ആസ്ഥാനം ആണെന്നും….ആ കിടക്കുന്ന കപ്പലുകൾ യുദ്ധ കപ്പലുകളാണ് എന്നും പറഞ്ഞു”എന്താ അതിന്റെ ഒരു തലയെടുപ്പ്…”ഒരു ദിവസം അതിൽ കയറണം”… …എന്റെ വിചാരം മനസ്സിലാക്കി അപ്പ പറഞ്ഞു ” അടുത്ത navy ഫെസ്റ്റ് വരട്ടെ കൊണ്ടുപോകാം”…..രണ്ടു പാലം പിന്നെയും കടന്നു ബസ്‌ ഒരു സ്റ്റോപ്പിൽ നിറുത്തി…അപ്പ എന്റെ കയ്യും പിടിച്ചു ബസിൽ നിന്നും ഇറങ്ങി….”ഓഹോ ഇതാണല്ലേ തോപ്പുംപടി”വളരെ തിരക്കുള്ള ഒരു സ്ഥലം…അവിടെന്നു ഒരു ഓട്ടോ വിളിച്ചു…”മട്ടാഞ്ചേരി..”

തിരക്കുള്ള വഴി വിട്ടു ഓട്ടോ പതുക്കെ ചെറിയ വഴിയിലേക്ക് കയറി…അങ്ങോട്ട്‌ പോകുംതോറും വഴി വീതി കുറഞ്ഞു വരുന്നു….രണ്ടു വശവും നിറച്ചു കടകൾ….പല നിറത്തിലുള്ള ചുവരുകൾ…വേറെ ഏതോ സ്ഥലത്ത് എത്തിയത് പോലെ….കുറെ കാറുകൾ നിറുത്തി ഇട്ടിരിക്കുന്ന സ്ഥലത്ത് ഓട്ടോ നിറുത്തി….ഞാൻ അപ്പയുടെ കൈ പിടിച്ചു ഓട്ടോയിൽ നിന്നും ഇറങ്ങി….നോക്കുമ്പോൾ ഒരു വലിയ വാതിലിനു മുന്നിലാണ് ഞങ്ങൾ… അപ്പ എന്നോട് ബുക്കും പേനയും റെഡി ആക്കാൻ പറഞ്ഞു…ദൂരെയായി ഒരു വലിയ വീട് കാണാം…എന്റെ നിൽപ്പ് കണ്ടിട്ടാവണം അപ്പ എന്നെയും കൂട്ടി അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു….എന്നിട്ട് പറഞ്ഞു…..ഒരു കഥ പറയാം എന്ന്…ഈ കൊട്ടാരത്തിന്റെ കഥ….ഞാൻ ബുക്കും പേനയും റെഡി ആക്കി ശ്രദ്ധിച്ചിരുന്നു..

മട്ടാഞ്ചേരി പാലസ് –  അതിനു മറ്റൊരു പേര് കൂടിയുണ്ട്.ഡച്ച് കൊട്ടാരം…പോർചുഗീസ്കാരാണ് ഈ കൊട്ടാരം പണി തീർത്തത്.പിന്നീടു വീര കേരള വർമ തമ്പുരാനു അവർ ഈ കൊട്ടാരം കൈമാറി.സമ്മാനം ആയി നൽകി എന്നതായിരിക്കും സത്യം.ഇതു നടക്കുനതു 1537-65 എന്ന കാലഘട്ടത്തിലാണ്.1663 ഇൽ ഡച്ച് ആളുകൾ ഈ കൊട്ടാരത്തിൽ ചില മാറ്റങ്ങൾ വരുത്തി…അതിനു ശേഷം ഈ കൊട്ടാരം ഡച്ച് കൊട്ടാരം എന്ന പേരിലും അറിയപെട്ടു തുടങ്ങി.ധാരാളം കൊത്തുപണികളും ചിത്രപണികളും ഈ കൊട്ടാരത്തിനുള്ളിൽ ഉണ്ട്… ചിലപ്പോൾ നിധികളും കാണുമായിരിക്കും”…എന്റെ ചോദ്യം…മറുപടി ഒരു ചിരിയിൽ ഒതുക്കി അപ്പ പറഞ്ഞു തുടങ്ങി….

 

“വാസ്കൊഡഗാമ എന്ന് കേട്ടിട്ടുണ്ടോ” “ഉവ്വ” ഗാമ പണ്ട് കേരളത്തിൽ കാപ്പാട് വന്നിറങ്ങി….മലബാർ ഭാഗത്ത്‌ കച്ചവടം ചെയ്യാൻ നോക്കി…സാമൂതിരി സമ്മതിച്ചില്ല….കച്ചവടത്തിന്.അങ്ങിനെ വാസ്കൊടഗാമ കൊച്ചിയിൽ വരുകയും കൊച്ചി രാജാക്കന്മാർ വേണ്ട സഹായം നൽകുകയും ചയ്തു.അങ്ങിനെയാണ് പോർച്ചുഗീസ് ആളുകൾ കൊച്ചിയിൽ വരുന്നത്.അവർ പോയതിനു ശേഷം ഈ കൊട്ടാരം ഡച്ച് ആളുകളുടെ കയ്യിൽ വരുകയും പിന്നീടു ഹൈധരാലി ഈ കൊട്ടാരം പിടിച്ചു അടക്കുകയും ചയ്തു.ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി പിന്നീട് ഹൈധരാലിയെ തോൽപ്പിച്ച് ഈ കൊട്ടാരം സ്വന്തമാക്കി..ഇന്ന് ഈ കൊട്ടരം കേരള സർക്കാറിന്റെ കീഴിൽ സംരക്ഷിക്കപെടുന്നു…..ഇതാണ് ചുരുക്കത്തിൽ ഈ കൊട്ടാരത്തിന്റെ കഥ…..ഇന്നു ഈ കൊട്ടാരം ഒരു മ്യുസിയം ആണ്…അങ്ങോട്ടാണ് ഞങ്ങൾ പോകുന്നത്…കൊട്ടാരത്തിനുള്ളിലെ കാഴ്ചകൾ കാണാൻ…

കുറച്ചു പടികൾ കടന്നു വേണം കൊട്ടാരത്തിന്റെ ഉള്ളിൽ കയറാൻ..5 രൂപ ടിക്കറ്റ്‌ എടുത്തു ഞങ്ങൾ കയറി….ക്യാമറ ഓൺ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞതുകൊണ്ട് ഫോട്ടോ ഒന്നും കിട്ടിയില്ല.രാജാക്കന്മാർ താമസിച്ചിരുന്ന കൊട്ടാരം…ഓഫ്ഫ് സമ്മതിക്കണം….എന്ത് വലുതാ..മുകളിലും ചുവരുകളിലും നിറച്ചു ചിത്രപണികൾ…വലതു വശത്തായി വഞ്ചി പോലെ ഒരു സാധനം….അപ്പയാ പറഞ്ഞെ അത് പല്ലക്ക് ആണ് എന്നും പണ്ട് രാജാക്കന്മാരെ അല്ലങ്കിൽ രാജ്ഞിമാരെ ഇതിൽ ഇരുത്തി ആളുകൾ എടുത്തു കൊണ്ടുപോവുകയാണ്‌ ചെയ്യുക എന്നും പറഞ്ഞു…

പിന്നെ അങ്ങോട്ട്‌ നടക്കുംതോറും പുതിയ പുതിയ കാഴ്ചകളാണ്….പഴയ കാലത്തേ കാശുകളും, ഉടുപ്പുകളും, തോക്കുകളും,വാളുകളും അങ്ങിനെ എന്തെല്ലാം..പിന്നെ ഒരു കിരീടവും…നല്ല ഭംഗി ഉണ്ട് അത് കാണാൻ…. ചുമരുകളിൽ ചില സ്ഥലത്ത് പഴയ രാജാക്കന്മാരുടെ ഫോട്ടോകൾ …സത്യം പറയാലോ…ചിലരെ കണ്ടാൽ തന്നെ പേടിയാവും…അപ്പയുടെ കയ്യും പിടിച്ചു പതുക്കെ അതല്ലാം നോക്കി കണ്ടു…അവിശ്യമുള്ളത് മുഴുവൻ എഴുതി ഏടുത്തു….കുറെ നടക്കാനും കാണാനും ഉണ്ടാട്ടോ…എനിക്കുറപ്പാണ് ഈ പ്രൊജക്റ്റ്‌ ഞാൻ കലക്കും….

അവിടെ നിന്നും പുറത്തേക്കു ഇറങ്ങി…കാഴ്ചകൾ കഴിഞ്ഞല്ലോ…ശരിക്കും വിഷമം തോന്നുന്നു…വീട്ടിലേക്ക്‌ തിരിച്ചു പോണ്ടേ….അപ്പോഴ അപ്പ പറഞ്ഞെ…കഴിഞ്ഞിട്ടില്ല….ഇവിടെ ഒരു സ്ഥലം കൂടി കാണാൻ ഉണ്ട്….എനിക്കറിയാം അവിടെ എനിക്കായി എന്തോ ഒരുക്കി വച്ചിട്ടുണ്ട്…അത് അടുത്ത ഭാഗത്തിൽ…ആ കുപ്പി വള്ളവും കുടിച്ച് അപ്പയോട് സംശയവും ചോദിച്ചു ജ്യുത തെരിവിലൂടെ അങ്ങിനെ നടന്നു…അടുത്ത സ്ഥലത്തേക്ക്….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply