അസുരൻകുണ്ട് ഡാമും പൂളക്കടവ് വെള്ളച്ചാട്ടവും : ഒരു മഴയാത്ര..!!

യാത്രാവിവരണം – Mohammed Akheel A Mayan‎.

ഒരു മഴയാത്ര. അടുത്ത ദിവസം പോകാൻ പ്ലാൻ ഇട്ട ഹിമാലയ യാത്രയും സ്വപ്നം കണ്ട് ഇരിക്കുമ്പോൾ ആണ് കസിൻ റിനു ഇക്കാന്റെ Message നീ free ആണോ നമുക്ക് അസുരകുണ്ട് പോയാലോ എന്ന്. പിന്നെ ഒന്നും ആലോജിച്ചില്ല എന്നാ പിന്നെ അങ്ങോട്ട് വെച്ചു പിടിക്കാം എന്ന് തീരുമാനിച്ചു. നീ വലീയ യാത്ര ഒക്കെ പോകുന്ന ആളലേ. അവിടെത്തേ Details എടുത്ത് വെക്ക് നാളെ രാവിലെ നിന്നെ ഞാൻ വീട്ടീന്ന് പിക്ക് ചെയ്യാം എന്ന് പറഞ്ഞ് മൂപ്പര് പോയി.

പടച്ചോനെ ഈ വർഷത്തേ ആദ്യ മൺസൂൺ യാത്ര. അതും എന്റെ ജില്ലയിൽ ഉള്ള സ്ഥലം തന്നെ But ഒരു അറിവും ഇല്ല സ്ഥലത്തേ കുറിച്ച്. കുറെ ഇരുന്നു ആലോജിച്ചപ്പോൾ ആണ് ചേലക്കര ഉള്ള ഒരു സുഹൃത്തിന്റെ പേര് മനസ്സിൽ ഓർമ്മ വന്നത്. പിന്നെ എല്ലാ വിവരങ്ങളും ആ സുഹൃത്ത് മുഖേനെ കിട്ടി. അസുരകുണ്ട് Dam ന് പുറമെ Poolakund വെള്ളച്ചാട്ടത്തേ കുറിച്ചും ആ സുഹൃത്തിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. ഞാൻ ആലോജിച്ചു. ഇങ്ങനെ യാത്ര ചെയ്യുന്നതു കൊണ്ട് പല സൗഹൃദ ബന്ധങ്ങളും ലഭിക്കുന്നു. അതു കൊണ്ട് തന്നെ ഒരു സ്ഥലത്തിന്റെ വിവരങ്ങൾ അറിയാൻ എനിക്ക് എന്ത് എളുപ്പമാണ്. പിന്നെ മറ്റൊരു അറിവും കിട്ടി അവരുടെ നാട്ടിലെ അദികം ആരും അറിയപ്പെടാത്ത വെള്ളച്ചാട്ടത്തിന്റെ വിവരങ്ങളും പറഞ്ഞു തന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും വലീയ സമ്പാധ്യമാണ് സൗഹൃദബന്ധങ്ങൾ.

അങ്ങനെ ഞങ്ങൾ തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ സ്ഥിതി ചെയ്യുന്ന അസുരകുണ്ട് ഡാമിലേക്ക് യാത്രയായ്. ഒരു രസം എന്തെന്നാൽ യാത്രയായതിനാൽ ഞങ്ങൾ ആരും നോമ്പ് എടുത്തിരുന്നില്ല. അത് പിന്നെ അങ്ങനെ ആണെലോ. നോമ്പ് ഉണ്ടായിരുന്ന സോനു ഞങ്ങളുടെ ഒപ്പം കൂടി അവനും വെടക്കായി എന്ന് പറയാം. അങ്ങനെ പ്രഭാത ഭക്ഷണവും കഴിച്ച് നേരെ അസുരകുണ്ട് ഡാമിലേക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുമ്പോൾ ചേലക്കര ടൗൺ എത്തുന്നതിന് മുൻപ് Right ലേക്ക് തിരിഞ്ഞ് വേണം പോകാൻ. കുറച്ച് ദൂരം പോയാൽ Forest check Post എത്തും. അവിടെ നിന്ന് വാഹനം check ചെയ്ത് Reservor ൽ ഇറങ്ങരുത് എന്ന നിർദ്ദേശം ഒക്കെ തന്നാണ് Forest ഉദ്യോഗസ്ഥർ ഞങ്ങളെ പറഞ്ഞയച്ചത്.

അവിടെ നിന്ന് പിന്നെ forest മുഴുവൻ കാടാണ് എന്ന് പറയുന്ന ഒരു ഫീൽലോക്കെ കിട്ടും ട്ടാ. അത് പറയാതെ വയ്യ. Reservor ന്റെ അടുത്ത് വരെ വാഹനം പോകും അവിടെ നിന്ന് കാടുകയറി Reservor ന്റ side ലൂടെ നടന്ന്. Reservor ചുറ്റി നടന്ന് കാണാം. പിന്നെ ചെറീയ ഒരു ചാറ്റൽ മഴയും ഉണ്ടെങ്കിൽ പിന്നെ പറയണോ സഞ്ചാരികളെ വല്ലാതൊരു ഫീൽ തന്നെയാണ് ട്ടാ.

ഇത് വായിച്ച് പോകുന്നവരുടെ ശ്രദ്ധക്ക് :- ദയവു ചെയ്ത് Reservor ൽ ഇറങ്ങി കുളിക്കരുത് അപകടകരമാണ്. അവിടെ മുഴുവൻ കണ്ട് ഫോട്ടോ ഒക്കെ എടുത്ത് അടുത്ത സ്ഥലമായ Poolakund വെള്ളച്ചാട്ടത്തിലേക്ക്. സുഹൃത്ത് പറഞ്ഞു തന്ന രീതിയിൽ ഒരു വിധം തപ്പി പിടിച്ച് അവിടെ എത്തി. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുമ്പോൾ ചേലക്കര ടൗൺ കഴിഞ്ഞ് വേണം അവിടെ എത്താൻ. വാഴാനി വന്യജീവി സങ്കേതതിനോട് ചേർന്ന് കിടക്കുന്ന ഒരു വെള്ളച്ചാട്ടം ആണ് Poolakund water falls.

വെള്ളച്ചാട്ടത്തിന്റെ മുകളിൽ അതിസാഹസീകമായി കയറി വെള്ളചാട്ടം ചാടുന്ന മലയുടെ മുകളിൽ ഒരു വിധം കയറി പറ്റി. രണ്ട് വട്ടം വീഴ്ച്ചകൾ ഒക്കെ സമ്മാനിച്ചൊരു സാഹസീക മലകയറ്റം തന്നെ ആയിരുന്നു. നല്ല വഴുക്കൽ ഉള്ള പാറകൾ ആയതിനാൽ ഇനി പോകുന്നവർ അതിന് മുകളിൽ കയറാൻ ശ്രമിക്കരുത്. അപകടം നിറഞ്ഞതാണ്. അനുഭവം ഗുരു. എന്റെ സുഹൃത്ത് പറഞ്ഞിരുന്നു അവർ പോയപ്പോൾ മുകളിൽ കയറാൻ ശ്രമിച്ചു സാധിച്ചില്ല എന്ന് അതുകൊണ്ട് മാത്രം ഞാൻ കയറിയതാണ്. മുകളിൽ പ്രത്യേകിച്ച് ഒരു ആകർഷണീയത എനിക്ക് feel ചെയ്തില്ല. പിന്നെ വെള്ളച്ചാട്ടം കണ്ടാൽ പറയണോ ഒരു നീരാട്ട് തന്നെ ആയിരുന്നു. അതിനു ശേഷം നല്ല രീതിയിൽ food ഉം കഴിച്ച് വീട്ടിൽ നോമ്പ് തുറക്കാൻ എത്തി.

NB :- നോമ്പ് എടുക്കാത്ത കാര്യങ്ങൾ വിവരണത്തിൽ എഴുതുന്നത് യാത്രയിലെ പൂർണ്ണത വിവരണത്തിന് ലഭിക്കുവാൻ വേണ്ടിയാണ്. പിന്നെ നമ്മുടെ നാട്ടിൽ തന്നെ അടുത്തുള്ള സ്ഥലങ്ങൾ പരമാവധി Explore ചെയ്യാൻ എല്ലാ യാത്രികരും പരമാധി ശ്രമിക്കുക. മഴക്കാലം ആണ് സാഹസത്തിന് മുതിരാതെ ഇരിക്കുക. ഈ യാത്രക്ക് സഹായിച്ച എന്റെ സുഹൃത്തിന് ഒരായിരം നന്ദി. സുഹൃത്തിന്റെ പേര് പറയാത്തത് ഒരു പെൺസുഹൃത്ത് ആയതിനാൽ ആണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply