വിവരണം – Nijo Manivelil.
ചങ്ങാതിമാരുമെത്ത് ഒരു കറങ്ങൽ.. മഴ കാരണം വീട്ടിൽ നിന്നു പുറത്തു ഇറങ്ങാതെ നാലു ദിവസം പിന്നിട്ടു ശേഷം ചെറിയ ഒരു വെയിൽ തോർന്നപ്പോൾ ആണ് ചങ്ക് സെബിച്ചൻ വിളിക്കുന്നത് ,എടാ എവിടെയെങ്കിലും കറങ്ങാൻ പോകം എന്നു അപ്പോ തന്നെ പറഞ്ഞു നമ്മുക്കു തബോർ വീടാം എന്നു. അവിടുത്തെ ഏറ്റവും വലിയ ആകർഷണം 14 അടി ഉയരത്തിലും 14 അടി വീതിയിലും ഫൈബർ ഗ്ലാസിൽ നിർമ്മിച്ച യേശുദേവന്റെ ശില്പം അണു. ശില്പം കാണുബോൾ തന്നെ ബ്രസീലിലെ റിയോ ഡി ജെനിറിയോയിലെ ക്രൈസ്റ്റ് ദ റെഡീമർ ഓർമ്മ വരും. ഒരു വർഷം സമയം എടുത്താണ് തോമസ് എന്ന ശില്പകാരൻ ഈ മനോഹര ശില്പം പണിത്.
സെബിച്ചനും [sebin thomas]താടിക്കാരൻ [jithin jonson] നും പറഞ്ഞു പോലെ ചെറുപുഴ എത്തി 2 ബൈക്കിനു ചെറുപുഴ നിന്നു പുളിങ്ങോം വഴി കോഴിച്ചാലിൽ എത്തി അവിടെ നിന്നു 5 കിലോമീറ്റർ സഞ്ചരിച്ച് മലയോരപറുദീസയായ തബോർ എത്തി .കടയിൽ നിന്നു നാരങ്ങ വെള്ളവും പഴം പൊരിയും അടിച്ച് അവിടുത്തെ ചേട്ടൻമാരോട് വഴി ചോദിച്ചു നേരെ വിട്ടു കുരിശുമലയ്ക്ക്. .തബോർ എത്തിയാൽ അരോടു ചോദിച്ചാലും വഴി പറഞ്ഞു തരും.തബോർ നിന്നു മുകളിലേക്ക് ഉള്ള വഴി ഒരു കിലോമീറ്റർ സഞ്ചരിച്ച കുരിശുമലയിലേക്ക് ഉള്ള വഴി എത്താം. ജീപ്പ് മുകളിൽ വരെ എത്തുന്നതാണ്. ബൈക്ക് താഴെ പാർക്ക് ചെയ്ത് കല്ലുപാകിയ റോഡിലൂടെ കുത്തെനെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കുരിശുമല എത്താം.
ബൈക്ക് റോഡരികിൽ വെച്ച് കല്ലു പാകിയ റോഡിലൂടെ നടത്തം തുടങ്ങി ഞങ്ങൾ.ഉയരം കൂടും തോറും മഞ്ഞും പ്രകൃതി ഭംഗിയും കൂടി കൊണ്ടിരുന്നു.. ഒരു കിലോമീറ്റർ പിന്നിട്ടാൽ ചുറ്റും പുൽമേടുകൾ അണ്. അകലെ നിന്നു L0RD JEsus ന്റെ ശില്പം കാണം.കുരിശുമലയിലെ കാഴ്ച്ച വാക്കുകൾക്ക് വർണിക്കാൻ അതീതമാണ്.മഞ്ഞിൽ കുളിച്ച തബോർ മലയും പൂർണ്ണ കയയേശുവിന്റെ പ്രതിമയും..ചുറ്റും മലനിരകൾ, ഒരുവശത്ത് കർണാടക കുടകു മലനിരകൾ, താഴേട്ടു നോക്കുമ്പോൾ തബോർ പള്ളിയും സ്കൂളും അങ്ങു ദൂരെ പാലവയൽ സ്കുളും. മുകളിൽ തലയുരത്തി നിൽക്കുന്ന കൊട്ടത്തലച്ചി മലയും.. തണുന്ന കാറ്റും ഏറെ സമയം ചെലവഴിച്ച് തിരിച്ചു ഇറങ്ങി..തിരിച്ച് തിരുമേനി വഴി ചെറുപുഴയ്ക്ക്,,, വഴിയിൽ കണ്ട വെള്ളച്ചാട്ടത്തിൽ ഇറങ്ങി ഒരു കുളിയെക്കെ പാസാക്കി.
ഇനി തബോറിനെ കുറിച്ച് – കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്തു പശ്ചിമ ഘട്ട മലനിരകളിൽ ഒന്ന്. കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു മലയോരഗ്രാമമാണ് താബോർ. ഉദയഗിരി, തിരുമേനി, ചാത്തമംഗലം (കണ്ണൂർ), കോഴിച്ചാൽ എന്നിവയാണ് സമീപത്തുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ അടി ഉയരം ,കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്തുള്ള സ്വപശ്ചിമ ഘട്ട മലനിരകളിൽ ഒന്ന്.. കൊടും വന പ്രദേശമായിരുന്ന ഇവിടം 1940,50 കളിൽ തിരുവിതാംകൂർ നിന്നു കുടിയേറി പാർത്ത തു ആണ്.. അന്ന് ഇവിടെ എത്തിപെട്ടവരെ എങ്ങനെ സ്മരിച്ചാലും മതിയാകില്ല. കാർഷികവൃത്തി ആണ് പ്രധാന ഉപജീവനമാർഗം. റബ്ബറും ,അടയ്കയും, തേങ്ങയും ആണ് ഇവിടുത്തെ പ്രധാന കാർഷിക വിള. ചെറുപുഴ , ഉദയഗിരി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന സ്ഥലമാണ്.
വഴി: കണ്ണൂർ – തളിപ്പറമ്പ് – ആലക്കോട് – ഉദയഗിരി – താബോർ (65 KM) OR പയ്യന്നൂർ – ചെറുപുഴ – തിരുമേനി – താബോർ(40 KM) . പയ്യന്നൂരിൽ നിന്നും KSRTC ഉണ്ട്. ഇതും ചെറുപുഴ ,കോഴിച്ചാൽ വഴി.