കഴിഞ്ഞ ജൂലൈ 25-ആം തീയതി ബസ് പ്രേമികൾക്ക് ഇടയിൽ ഒരു സുവർണ്ണ ദിനം തന്നെയാണ്,
അന്ന് വരെ ഉണ്ടായിരുന്ന ഡീലക്സ് ബസ്സുകളുടെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്ഥതമായ (കൊടുങ്ങല്ലൂർ-കൊല്ലൂർ) ഇറങ്ങിയത്. LED റ്റി.വി , ഹോം തിയേറ്റർ , ഹൈ-ബീം ലൈറ്റ് അങ്ങനെ ഒരു ഡീലക്സ് വണ്ടിക്ക് ആവശ്യം വേണ്ട എല്ലാം ഉള്ളത് തന്നെയായിരുന്നു കൊടുങ്ങല്ലൂർ ഡീലക്സ്.
ചുരുക്കി പറഞ്ഞാൽ അതുവരെയുള്ള ഡീലക്സ് സ്വപ്നങ്ങളെ മാറ്റി എന്ന് വേണമെങ്കിലും പറയാം . ഇംഗ്ലീഷിൽ നമ്മൾ “worth for money” എന്നൊരു പ്രയോഗം സാധാരണ ഉപയോഗിക്കാറുണ്ട് അതായത് കൊടുക്കുന്ന പൈസയ്ക്ക് സേവനം കിട്ടണം ….
സത്യത്തിൽ എസ്പ്രെസ്സിൽ ഉയർന്ന എല്ല ക്ലാസ് ബസ്സിലും ഈ സൗകര്യങ്ങൾ ഉള്പെടുത്തേണ്ടത് തന്നെയാണ്, അത് ഇനിയും പലർക്കും പ്രയോജനമാകട്ടെ.
ഭരണഭാഷ– മാതൃഭാഷ എന്ന് ഉച്ചത്തിൽ വീമ്പിളക്കുന്ന നമ്മൾ ചിലപ്പോൾ അത് മറക്കുന്നു, എന്താ സംശയമുണ്ടോ. കന്നഡ- RTC യുടെയും , കേരള- RTC യുടെയും ബസ്സിന്റെ ബോഡി മാത്രം ശ്രെദ്ധിച്ചാൽ മതിയാകും അവർ അവരുടെ മാതൃഭാഷയിൽ നമ്പർ അടക്കം പലതും എഴുതുന്നു.. നമ്മളോ ………….?
ഒരേയൊരു ചോദ്യം, കൊടുങ്ങല്ലൂർ -കൊല്ലൂർ ഡീലക്സിന്റെ ബോർഡ് ഇംഗ്ലീഷിൽ മാത്രം ആണ് രേഖപെടുത്തിയിട്ടുള്ളത്, എന്താ ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം അതിൽ കയറിയാൽ മതിയെന്നാണോ. വോൾവോ, സ്കാനിയ ഉൾപ്പടെയുള്ള. ഇന്റർസ്റ്റേറ്റ് A/C സർവീസിൽ വരെ നമ്മുടെ മാതൃഭാഷ ഉണ്ട്…