ഒരു മകന്‍ അമ്മയ്ക്കു കൊടുത്ത പിറന്നാൾ സമ്മാനയാത്ര…!!!

ഒരു മകന്‍ അമ്മയ്ക്കു കൊടുത്ത പിറന്നാൾ സമ്മാനയാത്ര…!!!

By: Sreehari Bala

തുടക്കംതന്നെ പറയാം…ഒരു വലിയ സംഭവ യാത്രയൊന്നുമല്ല…പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളം ഒരു വലിയ യാത്രയാണ്…!!! എന്നും ഇരുട്ടാവുമ്പോൾ ഒരു വിളി വരാറുണ്ട്…അമ്മയുടെ…! ”എവിടെയാ നീ..വേഗംവന്നേ…ബൈക്ക് വീട്ടിൽകേറ്റിയെ… പടി അടക്കണം…”!!! (കുറച്ചു ചേരുവകൾ കുറച്ചിട്ടുണ്ട്…ക്ഷമിക്കണം)

സത്യത്തിൽ എന്നെ വീട്ടിൽകേറ്റുന്നതിനെക്കാളും അമ്മക്ക് വേണ്ടത് ബൈക്ക് വീട്ടിൽകേറ്റണം എന്നതാണ്… വേറൊന്നുമല്ല പേടിയാണ്…!!! ഒരുവിധം ഒട്ടുമിക്ക വീട്ടിലും ഇങ്ങനൊക്കെത്തന്നെയാണ്… നാട്ടിൻപുറത്ത് ജനിച്ചുവളർന്ന അമ്മക്കുട്ടിക്ക് ഈ പരിഷ്ക്കാരങ്ങളൊന്നും വലിയ പിടിയില്ല…അതോണ്ടായിരിക്കാം ബൈക്ക് എന്നും ഒരു പേടിയാണ്…അതിലോട്ട് ഇന്നുവരെ ഇരിക്കാൻ കൂട്ടാക്കിയതുമില്ല…!

പലവട്ടം നിർബന്ധിച്ചിട്ടും അമ്മകുട്ടി ഒരു വാക്കേ ഇന്നുവരെ പറഞ്ഞിട്ടുള്ളൂ…’ഇല്ല’…!!!!! പലപ്പോഴും ഞാൻ ആഗ്രഹിച്ചൊരു കാര്യമുണ്ട്… എന്റെ ബൈക്കിനുപുറകിൽ ആദ്യം ഇരിക്കുന്ന പെണ്ണ് അതമ്മയാവണം എന്ന്…!!! അമ്മയുടെ ഇല്ല എന്നുള്ള ഉത്തരം പലപ്പോഴായി എനിക്ക് നിരാശയായിരുന്നു സമ്മാനിച്ചത്…! പ്രണയവും പ്രണയിനിയും അടുത്തില്ലാത്തതുകൊണ്ട് കുറച്ച് ആശ്വാസം…! (അമ്മക്കുമുന്നേ ബൈക്കിൽ കേറില്ലെന്നുള്ള ആശ്വാസം ട്ടോ…)

ഇന്നമ്മയുടെ പിറന്നാൾ ദിവസമായിരുന്നു…പതിവുപോലെ അമ്മ പോവാറുള്ള കുടുംബശ്രീ യോഗം ഇന്ന് കുറച്ച് ദൂരെയായിരുന്നു… കുറച്ചുനേരമായിട്ടും കാണാതായ ഞാൻ അമ്മയെ വിളിച്ചു… പറഞ്ഞുകൊടുത്തപോലെ ഫോണിന്റെ പച്ച ബട്ടണിൽ തെറ്റാതെ അമർത്തി അമ്മ ഫോൺ എടുത്തു…! എന്നും ഉന്നയിക്കാറുള്ള എന്റെ ആവശ്യം അറിയിച്ചു…”

അമ്മെ…അമ്മെവിളിക്കാൻ ഞാൻ വരട്ടെ”…??? കുറച്ചു നേരം നിശബ്ദത…മെല്ലെ വാ എന്നുള്ള ഉത്തരം…!!! ആവേശം പൂത്തുതളിർത്ത് ഞാൻ ബൈക്കെടുത്ത് അമ്മയെ ലക്ഷ്യംവെച്ച് പോയി…പത്താംക്ലാസ്സിൽ റിസൾട്ട് വരുമ്പോ ഞാൻനിന്ന അവസ്ഥയാണ് അമ്മടെ നിൽപ്പിന്…!!! മെല്ലെ പേടിച്ച് എന്റെ ബൈക്കിനുപിന്നിൽ അമ്മ കേറി.

ഞാൻ അമ്മയോട് കൈ എന്റെ ഷോൾഡറിൽ പിടിക്കാൻ പറഞ്ഞു…ഞാൻ പറഞ്ഞതെല്ലാം ഒരു കുഞ്ഞുകുട്ടിയെപോലെ കേൾക്കുന്ന അമ്മ…! തിരിച്ചെന്നോട് ഒന്നുമാത്രമേ അമ്മക്ക് പറയാനുള്ളു..മെല്ലെപ്പോവണം എന്ന്…! അമ്മ പുറകിലിരുന്നതുകൊണ്ട്മാത്രം മെല്ലെപോയ ഒരു ബൈക്കായിരുന്നു എന്റേത്…!

ഞാൻ അനുഭവിച്ച ഏറ്റവും സുന്ദരമായ ബൈക്ക് യാത്ര…!!! വീടെത്തിയശേഷം അമ്മ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്…നിനക്ക് മെല്ലെ വന്നൂടെടാ ചെക്കാ…#$%#^$^$$%#^#&#%@%$%^$…!!!!!!! അഹ… ജീവിതത്തിൽ ആദ്യമായി 25കിമി സ്പീഡിൽപോയ എന്റെ അവസ്ഥ…!!! സത്യത്തിൽ അമ്മക്കല്ലായിരുന്നു ഞാൻ സമ്മാനയാത്ര കൊടുത്തത്…അമ്മ എനിക്കായിരുന്നു തന്നത്…!!!! അമ്മയോടൊപ്പമുള്ള യാത്ര…!!!! ഫോട്ടോക്ക് പോസ് ചെയ്യാൻ മടിക്കാണിച്ച അമ്മയോടൊപ്പം… ശ്രീഹരി ബാല

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply