യാത്രയ്ക്കൊരുങ്ങുകയാണോ, എങ്കിൽ ഈ സ്ഥലങ്ങൾ ഒഴിവാക്കിക്കൊള്ളൂ..

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനസിനും ശരീരത്തിനും കൂടുതൽ ഉണർവും ഊർജവും സമ്മാനിക്കാൻ ഓരോ യാത്രകൾക്കും സാധിക്കുന്നു. യാത്രകളെ ഇ‌ഷ്‌ടപ്പെടുന്നവർ കാടും മലയും കടലും കടന്ന് യാത്ര തിരിക്കുന്നു. മനസിന് കുളിർമയേകുന്ന എവിടെയും സഞ്ചാരികൾക്ക് പ്രീയപ്പെട്ടതാണ്. പുതിയ സംസ്‌കാരങ്ങൾ അറിയാൻ പുതിയ ജീവിതം അറിയാൻ യാത്രകൾ സഹായിക്കും. എന്നാൽ യാത്ര ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളെ കുറിച്ച് സഞ്ചാരികൾക്ക് കൃത്യമായ ധാരണ വേണം. യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളെ പോലെ തന്നെ യാത്രയ്‌ക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും ഇവിടെയുണ്ട്.

2017 അവസാനത്തോട് കൂടി അടുത്ത വർഷം അതായത് 2018 ൽ യാത്ര പോവാൻ പറ്റാത്ത സ്ഥലങ്ങളുടെ (‘നോ ഗോ’) പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ലോകത്തിലെ പ്രധാന യാത്ര മാസികയും വിനോദ സഞ്ചാര ഇൻഫർമേഷൻ കമ്പനിയുമായ ‘ഫോഡോർ’. ഇക്വഡോറിന്റെ ഭാഗമായ ഗാലപഗോസ് ദ്വീപുകളാണ് പട്ടികയിൽ ഒന്നാമത്. പത്തൊൻപതാം നൂറ്റാണ്ടിൽ പരിണാമ സിദ്ധാന്തത്തിന് രൂപം നൽകാന്‍ ചാൾസ് ഡാർവിനെ ഏറെ സഹായിച്ച പ്രദേശമാണ് ഗാലപഗോസ് ദ്വീപുകൾ.

ഗാലപഗോസ് ദ്വീപിനെ ഒഴിവാക്കണമെന്നാണ് മാഗസീന്റെ എഡിറ്റർമാർ അഭിപ്രായപ്പെടുന്നത്. ദുർബലമായ ജൈവ വ്യവസ്ഥയെ അസ്വസ്ഥരാക്കരുതെന്ന് മാഗസീൻ പറയുന്നു. വളരെ അപൂർവമായ പ്രദേശമായ ഗാലപഗോസ് യാത്രയ്‌ക്ക് പരിഗണിക്കുമ്പോൾ സഞ്ചാരികൾ ശ്രദ്ധിക്കണം. കാരണം ലോകത്തെ ഇത്തരം മാന്ത്രിക സ്ഥലങ്ങൾ ലോകത്ത് നിന്നും ഇല്ലാതായിരിക്കുകയാണ്. നിർഭയരായ മൃഗങ്ങൾ, അദ്വിതീയമായ ജീവിവർഗങ്ങൾ, കൂടാതെ അവിടുത്തെ അന്തരീക്ഷം – അവ ഒരിക്കലും തിരികെ ലഭിക്കുകയില്ലെന്നും മാഗസീൻ ഓർമപ്പെടുത്തുന്നു.

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലണ് മാസികയിൽ രണ്ടാമതുള്ളത്. ഇന്ത്യയിൽ നിന്നുള്ള ഏക പ്രദേശവും താജ്മഹൽ തന്നെ. താജ്മഹലിന്റെ നവീകരണ പ്രവർത്തനങ്ങളാണ് താജ്മഹലിനെ മാസികയുടെ ‘നോ ഗോ’ ലിസ്‌റ്റിൽ ഉൾപ്പെടുത്താൻ കാരണം.

പട്ടികയിൽ മറ്റ് പ്രദേശങ്ങൾ

1- ഫാംഗ് ഗാ പാർക്ക് തായ്ലാന്റ് : പാരിസ്ഥിതിക പ്രശ്‌നങ്ങൾ,  2- മ്യാൻമാർ : റോഹിൻക്യൻ പ്രശ്‌നങ്ങളും രാഷ്ട്രീയ അരക്ഷിതാവസ്ഥയും, 3- എവറസ്റ്റ് : പാരിസ്ഥിതിക പ്രശ്‌നങ്ങൾ, 4- മിസോറി: വർഗീയ സംഘർഷങ്ങൾ, 5- ഹോണ്ടുറാസ് :രാഷ്ട്രീയ സംഘർഷങ്ങൾ, 6- ചെെനയിലെ വൻമതിൽ : വായു മലിനീകരണം നിയന്ത്രണ വിധേയമല്ലാത്തിനാലാണ് ചെെനയിലെ വൻമതിൽ നോ ഗോ പട്ടികയിൽ ഇടം നേടിയത്, 7- ക്യൂബ :രാഷ്ട്രീയ സംഘർഷങ്ങൾ.

Source – Kerala Kaumudi

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply