ഈദ് ട്രിപ്പ് : റിയാദിലെ ഉഷൈഖിർ ഹെറിറ്റേജ് വില്ലേജ് & സൽബുക് ഡാം..

യാത്രാവിവരണം – Vijesh K Uthaman (പ്രമുഖ യാത്ര ഗ്രൂപ്പായ സഞ്ചാരിയിൽ വന്ന യാത്ര വിവരണം).

ഇന്നും പതിവുപോലെ അതുതന്നെ സംഭവിച്ചു കൃത്യം 03 :30 AM അലാറം വച്ചിരുന്നു അലാറം ചതിക്കില്ല എന്ന വിശ്വാസത്തിൽ കിടന്നു ഉച്ചക്കുകയിച മട്ടൻകറിയും പെരുന്നാൾരാവിലെ ഉറക്കക്ഷീണവും പിന്നെ ക്രിസ്റ്റിനോ റൊണാൾഡോയുടെ ഹാട്രിക് ഗോളും ഉറങ്ങാൻ നല്ലസുഗം.അലാറം കൃത്യസമത് അടിച്ചു ഉണർന്നതോ സമയം 04 :10 AM പടച്ചോനെ പണിപാളിയല്ലോ ഫോൺ എടുത്തുനോക്കുമ്പോൾ ഗ്രൂപ്പിൽ നല്ല ബഹളം ഒന്നും പറയാൻ നിന്നില്ല വേഗം ബാത്‌റൂമിൽ കയറി കുളിയും മറ്റും തീർത്തു പാട്ടൊന്നു തന്നെ റെഡി ആയി ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ ദമ്മാം ലക്ഷ്യമാക്കി നീങ്ങി ജുബൈൽ to ദമ്മാം ഒരു മണിക്കൂർ ഡ്രൈവ് പക്ഷേ ഒന്നും നോക്കിയില്ല “പടച്ചോന്നെ ഇങ്ങള് കാത്തോളീ ….ഹ …ഹ ഹാ ….ഹ …ഹ05 :50 AM സാലിയുടെ വീടിനുമുന്നിൽ വണ്ടി നിന്നു.

എന്താ ഇപ്പോ ഇവിടെ നടക്കുന്നത് അങ്ങോട്ട് പോവുന്നു എന്നു പറഞ്ഞില്ലല്ലോ?, സഞ്ചാരി ദമ്മാം യൂണിറ്റിന്റെ നോമ്പുതുറ കഴിഞ്ഞ അന്നു തുടങ്ങിയ ചർച്ചയാണ് പെരുന്നാൾ ട്രിപ്പ് ,കോർ കമ്മറ്റി കൂലം കഷമായി ചർച്ചകൾ നടത്തി (അബഹ ,തായിഫ് ,അൽഹസ ,ഉമ്മുൽഷൈക് ഫാം ) ഇതിന്റെ എല്ലാം പേരിൽ ഞങ്ങൾ കഫ്സ മിച്ചം എന്നല്ലാതെ ഒന്നും നടന്നില്ല അവസാനം പവനായി സവമായീ എന്നുപറഞ്ഞിരിക്കുമ്പോഴാ സലിം വള്ളിക്കാടന്റെ (റിയാദ് സഞ്ചാരി അഡ്മിൻ )ഫേസ്ബുക്‌പോസ്റ് ഉഷൈഖിർ ഹൈറിറ്റേജ്‌ വില്ലേജ് & സൽബുക് ഡാം ഇത്രയും ദിവസം തീരുമാനമാവാതിരുന്ന കാര്യം ഒറ്റനിമിഷം കൊണ്ട് തീരുമാനമായി ,പിന്നെ എല്ലാം പെട്ടന്നായിരുന്നുടീം എല്ലാം തട്ടിക്കൂട്ടി പിന്നത്തെ വിഷയം അങ്ങനെ പോവും എന്നതായീ കുറച് ആളുകൾക് വണ്ടി ഇല്ല .അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പെരുന്നാൾ ബമ്പർ ലോട്ടറി അടിച്ചപോലെ ഒരു കോസ്റ്റർ ഒത്തുവന്നത് പിന്നെ ഒന്നും നോക്കിയില്ല വണ്ടി ബുക്കുചെയ്തു.ഇനി അതിലേക്കുള്ള ആളുകൾ തീരുമാനം ചോദിക്കുന്നതിനു മുന്നേതന്നെ എല്ലാവരും റെഡി വണ്ടി ഫുൾ എന്നിട്ടും ആളുകൾ ബാക്കി (പരാതികൾ തീർക്കാൻ നിന്നാൽ ട്രിപ്പ് നടക്കില്ല )സജീർ & ഫാമിലി ,ഫൈസി &ഫാമിലിഅവരുടെ വണ്ടിയിൽ വരാം എന്നു പറഞ്ഞു പിന്നെ ഒന്നും നോക്കിയില്ല ശനിയായ്ച്ച രാവിലെ 05 ;00 AM വണ്ടി ദമാമിൽ നിന്നും സൗദി അറേബ്യായയുടെ പറുദീസയായ റിയാദ് ലകയമാക്കി നീങ്ങി.

ഗ്രൂപ്പിൽ അവസാനത്തെ മെസ്സേജും വന്നു വണ്ടി കൃത്യം 05 :00 AM പുറപ്പെടും ഇനിയും വണ്ടിയിൽ കയറാത്തവർ സ്വന്ത വണ്ടിയിൽ വാറണ്ടിവരും ഈശ്വരാ പണിപാളിയോ വേഗം ഹനീഫക്കനെ വിളിച്ചു ഒരു 5 മിനിറ്റിനുള്ളിൽ എത്തും എന്നു ഉറപ്പുകൊടുത്തു ഞാൻ അതുമ്പോയാക്കും വണ്ടി ഫുൾ ആയിരുന്നു എല്ലാവരും നിര നിരയായി സീറ്റ് ഉറപ്പിച്ചു കൃത്യ സമയം പാലിക്കാത്തതുകൊണ്ട് എന്റെ സീറ്റ് കുട്ടി പട്ടാളങ്ങൾക് ഒപ്പമായിരുന്നു (പാച്ചു ,ചപൂസ് ,ലുവായി ,റയാൻ ,മീരബ് )കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പണിയായിരുന്നു.
വണ്ടി അങ്ങനെ റിയാദ് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി ഡ്രൈവറുടെ വലതുവശത്തായി നമ്മുടെ പ്രധാന പൈലറ്റ്‌ മൻസൂർ അവന്റെ ഇരിപ്പുകണ്ടാൽ എല്ലാം അവന്റെ തലയിൽ തന്നെ എന്ന് തോന്നിപ്പോകും എന്നാലും ആൾ ഒരു പാവമാ (ഫുഡ് അവിടെയുണ്ടോ അവിടെ മൻസൂറുണ്ട് )പാട്ടും ഡാൻസും ലോകത്തെ സലാമാന കാര്യങ്ങളും തള്ളിമാറിക്കലുമായി അൽഹൂത്ആൻഡ് ടീം ഇതിനൊന്നും സമയം കിട്ടാതെ മിന്നുവിന്റെ ചരടിൽ കുടുങ്ങിക്കിടക്കുന്ന അച്ചു എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ ജാഫ്നന്റെ അടുത്തെ ഇരിക്കൂ എന്നു വാശിപിടിച്ചു താലിബാൻ ഭീകരൻ ജാസിർ ഇവരയല്ലാം നിയന്ദ്രിക്കാൻ പെടാ പാടുപെടുന്ന സാലി (ഹനീഫക്ക ,ആബിദ് ,സലിം ബിൻഷീർ ഷബീർ )വണ്ടിക്കുള്ളിൽ തള്ളിമാറിക്കൽ കാരണം സമയം പോയതേ അറിഞ്ഞില്ല സമയ 12 :50 ആയപ്പോയാക്കും ഞങ്ങൾ ഉഷൈഖിർ ഹെറിറ്റേജ് വില്ലേജിൽ എത്തി സൂര്യൻ മൂര്ധന്യാവസ്ഥയിൽ കത്തിനിക്കുന്നത്കൊണ്ട് നല്ലചൂട് ഒരു രക്ഷയുമില്ല സലിം വലിക്കാടൻ നയിക്കുന്ന റിയാദ് സഞ്ചാരി ടീം അവിടെ നേരത്തെത്തന്നെ എത്തിയിട്ടുണ്ട് പിന്നെ എത്രയും പാട്ടൊന്നു അവരെ കണ്ടുപിടിക്കണം എന്ന ചിന്തയായി മനസ്സിൽ കാരണം ഭക്ഷണം അവരുടെ വണ്ടിയിൽ ആണൂള്ളത് നല്ല മട്ടൻ ബിരിയാണിയാണ് ഉള്ളത് എന്നു സദക്കത്തുള്ള നേരത്തെ പറഞ്ഞിരുന്നു.ഞങ്ങൾ ഹെറിറ്റേജ് വില്ലേജ് കാണാൻ ഉള്ളിൽ കയറി അതിനുള്ളിൽ കണ്ട കാഴ്ച ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി പുരാതനമായ അതിമനോഹരമായി പണിത ഭാഗികമായി തകർന്നുകൊണ്ടിരിക്കുന്ന കുറെ ഭാഗങ്ങൾ ഉള്ളിൽ കയറും തോറും കുതുകം കൂടികൂടിവന്നു ശരിക്കും സൗദിയിലെ സഞ്ചാരികൾ ഒരിക്കലെങ്കിലും വന്നുകാണണ്ട ഒരു സ്ഥലമാണ് ഇത് ഞങ്ങളെ കൂടാതെ വേറെയും സഞ്ചാരികൾ ഉണ്ടായിരുന്നു അവിടെ പെരുന്നാൾ ആയിട്ടും വലിയ തിരക്കൊന്നും കാണുന്നില്ല.

നല്ല കൊഴിക്കോടൻ ധം ബിരിയാണി ഫുഡിന്റെ ഇൻചാർജ് ഞങ്ങൾക്കായിരുന്നു (ഞാൻ ,ജാസിർ ,ആബിദ് ,അച്ചു )മേൽനോട്ടം വഹിക്കാൻ സലിം വള്ളിക്കാടൻ ഫോട്ടോ പിടുത്തം സദക്കത്തുള്ള കാര്യം അങ്ങനെയൊക്ക ആണെങ്കിലും ഉള്ളബിരിയാനി എല്ലാവർക്കും എത്തിച്ചു ഞങ്ങൾ പതിവുപോലെ ഞങ്ങളുടെ ഒരു തനതായ ശൈലി ഉണ്ട് (ബിരിയാണി ചെമ്പിന്റെ മൂടിയിൽ വിളമ്പി കൂട്ടമായിരുന്നു ഒരു പിടിപിടിക്കും )വിളമ്പിയ ബിരിയാണി ഏതു വഴി പോയീ എന്നുകാണില്ല ,ഭക്ഷണം കഴിച്ച ഭാഗങ്ങൾ എല്ലാം വ്ര്ത്തിയാക്കി എന്ന് ഉറപ്പുവരുത്തിയാണ് ഞങ്ങൾ അവിടം വിട്ടത് “സഞ്ചാരികൾ എപ്പോഴും മറ്റുള്ളവർക് ഒരു മാതൃകയാണ് “.

എല്ലാവരും തിരിച്ചു വണ്ടിയിൽ കയറി അടുത്തത് സൽബുക് ഡാം ,ഇവിടെനിന്നും 260 KM ഉണ്ട് അവിടെ എത്താൻ വളരെ മനോഹരമായ ചുവന്ന മരുഭൂമിക്ക് നടുവിലൂടെ വണ്ടി ഞങ്ങളെയും കൊണ്ട് സൽബുക് ഡാം ലക്ഷ്യമാക്കി നീങ്ങി പുറത്തു ചുട്ടുപൊള്ളുന്ന വെയിൽ യാത്രയുടെ ഷീണവും ഡാമിൽ ഒന്നു മുങ്ങികുളിക്കണം എല്ലാം ഒന്നു തണുപ്പിക്കണം എന്നൊക്കെ ഓർത്തു നല്ല ത്രില്ലിൽ ആണ് എല്ലാവരും സമയം ഏതാണ്ട് 04 :30 അടുത്തു ഞങ്ങൾ സൽബുക് ഡാമിൽ എത്തി വണ്ടി ഏതൊരു വിജനമായ സ്ഥലത് ഒരു മരച്ചുവട്ടിൽ നിർത്തിയ പോലെ ഒരു തോന്നൽ മരുഭൂമിക്ക് നടുവിലായി ഒരു മരം അതിനുകുറച്ചു വലതു മാറി ഒരു ഡാം ഇതിനൊക്കെ എന്താ പറയാ വിശ്വസിക്കാൻ പ്രയാസം തോന്നും അല്ലെ എന്ന ഇതു സത്യമാണ് .ഞങ്ങൾ കുളിക്കുവാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു ഡാം ലക്ഷ്യമാക്കി നടന്നു.

ഡാമിന്റെ മുകളിൽ എത്തിയതും ഡാമിലെ കാഴ്ചകണ്ടു കണ്ണുനിറഞ്ഞുപോയീ (ഒരു ചില്ലുകൊട്ടാരം ഒറ്റ നിമിഷത്തിൽ പൊട്ടിത്തകർന്നു )ഡാമിൽ ഒരുതുള്ളി വെള്ളമില്ല ,,,,,,,,,,എന്തല്ലാമായിരുന്നു അവസാനം പവനായി ശവമായി ……ഹ …ഹാ ,,,,ഹ (ഒരു മാസം മുന്നേവരെ നല്ല വെള്ളം ഉണ്ടായിരുന്നു ഇപ്പോ നല്ല ചൂടുകാരണം വെള്ളം കുറഞ്ഞു ,എന്നാലും ഇപ്പോഴും കുറച്ചു വെള്ളം ഉണ്ട് ഡാമിൽ )എല്ലാവരും ഡാം എല്ലാം നടന്നുകണ്ടു പിന്നെ പതിവുപോലെ ഗ്രൂപ്പ് ഫോട്ടോ ഈ പ്രാവശ്യം ക്യാമറാമാൻ നമ്മുടെ സ്വന്തമായ സദക്കത്തുള്ള ഇക്കയാണ് പിന്നെ എന്റെ ചങ്ക് ഫർദീൻ (പക്ഷെ ഒരു കാര്യം ഉണ്ട് ഫർദീൻ എടുത്ത ഒറ്റ ഫോട്ടോപോലും നമുക് കിട്ടില്ല കിട്ടാനെങ്കിൽ പിന്നെയും ഒരു 3 ട്രിപ്പ് എങ്കിലും പോവണം …ഹ ..ഹാ …ഹ )സൂര്യസ്തമയം വരെ ഞാനാ=ഞങ്ങൾ അവിടെ സമയം ചിലവഴിച്ചു പിന്നെ പതിവുപോലെ ഒരു പരിചയപ്പെടുത്തൽ പുതിയതായി ടട്രിപ്പിൽ ജോയിൻ ചയ്‌തവർക് സഞ്ചാരിയെ കുറിച്ച് ചെറിയ ഒരു വിവരണം എല്ലാം കഴിഞ്ഞ ഏകദശം ഒരു 07 മണി ആയപ്പോയേക്കും എല്ലാവരും വണ്ടിയിൽ കയറി വണ്ടി നേരെ ദമ്മാം ലക്ഷ്യമാക്കി നീങ്ങി എല്ലാവരിലും നല്ല യാത്രാഷീണം ഉണ്ട് എന്നിട്ടും ഉറങ്ങാതിരിക്കാൻ കുറെ തമാശകളും ചെളിവാരി എറിയലും എല്ലാമായി പുലർച്ചെ നാലുമണിയോടടുത്തു ഞങ്ങൾ ദമ്മാം തിരിച്ചെത്തി .ഓർമ്മിക്കാൻ കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു ഒരു പെരുന്നാൾ ട്രിപ്പ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply