KSRTC ക്ക് ദിവസേന ചെലവ് ഏകദേശം 12 കോടി രൂപ ..
പ്രതിദിന ശരാശരി വരുമാനം 5.67 കോടി രൂപ ..
പ്രതിദിന നഷ്ടം 6 കോടി ..
പ്രതിമാസ നഷ്ടം 180 കോടി ..
ഇതിലും ഭേദം ബസ് ഓടിക്കാതിരിക്കുന്നതാ …മറ്റു സ്റ്റേറ്റുകളിൽ ഒരു ബസിലെ തൊഴിലാളികളുടെ എണ്ണം 4.5
നമ്മുടെ KSRTC യിൽ അത് 8 ..
പിന്നെ എങ്ങനെ നഷ്ടത്തിൽ ആവാതിരിക്കും …
ബസ് ഫാൻ എന്ന് പറഞ്ഞു നടക്കുന്ന പത്തിൽ പഠിക്കുന്ന വിദ്യാർഥികൾ പോലും സജസ്റ് ചെയ്യുന്ന റൂട്ടുകളിൽ ബസ് ഓടിച്ചു നഷ്ടത്തിലാക്കുന്ന ചില അധികൃതർ ദേശസാൽക്കൃത റൂട്ടുകളിലെ അവസ്ഥ ഒന്ന് പോയി നേരിട്ട് മനസിലാക്കണം.
നോർത്ത് പറവൂർ – എറണാകുളം ജെട്ടി ( കണ്ടെയ്നർ റോഡ് ) ക്ക് വരുമാനം ഉള്ള റൂട്ട് ആണ് . രാവിലെ 6 മുതൽ രാത്രി വരെ ഈ ബസുകളിൽ കാൽ കുത്താൻ സ്ഥലമില് ..എന്നിട്ടുപോലും അത്യാവശ്യത്തിനു ബസ് ഓടിക്കാൻ ഇവർ തയ്യാറാകുന്നില്ല .. ഈ റൂട്ടിൽ ഗുരുവായൂർ ,മലപ്പുറം ,തിരൂർ ,പൊന്നാനി ,കൊടുങ്ങലൂർ ഡിപ്പോകളിൽ നിന്നും ബസുകൾ പറവൂർ ഡിപ്പോ വഴി പോകുന്നുണ്ട് ..യാതൊരു സമയനിഷ്ട പാലിക്കാതെയാണ് ഈ ബസുകൾ ഓടുന്നത് ..ചിലപ്പോൾ മൂന്നെണ്ണം ഒക്കെ ഒരുമിച്ചു വരും, പിന്നെ അരമണിക്കൂർ ബസ് ഉണ്ടാവില്ല. ഈ റൂട്ടിൽ രാത്രി കഴിഞ്ഞാൽ ബസും ഇല്ല.. പിന്നെ പറവൂർ – എറണാകുളം ( ചെറായി ,വൈപ്പിൻ ) വഴി കൊച്ചി സിറ്റി സർവീസിനു ഇറക്കിയ തിരുകൊച്ചി ബസുകളിൽ കുറച്ചു ഓടിക്കുന്നുണ്ട്.

5 മിനുറ്റിൽ 2 പ്രൈവറ്റ് ബസ് വെച്ച് ഓടിക്കുന്ന ഈ റൂട്ടിൽ എന്തിനാ വെറുതെ KSRTC ഓടിക്കുന്നത് ?? ഈ അവസ്ഥ തന്നെയാണ് പറവൂർ – ആലുവ റൂട്ടിലും . രാവിലെ ആവശ്യത്തിന് ബസ് ഇല്ല ..ഉച്ചടൈമിൽ വരിവരിയായി കാലി അടിച്ചു ബസ് പോവുന്നത് കാണാം ..ഈ രണ്ടു റൂട്ടിലെ പ്രശ്ങ്ങൾ മുടങ്ങാതെ പാത്രത്തിൽ ന്യൂസ് വരുന്നുണ്ട് ..എന്നിട്ടുപോലും അധികൃതർ അനങ്ങുന്നില്ല..ഇത് തന്നെയാണ് മിക്ക ദേശസാൽക്കൃത റൂട്ടുകളിളിലും അവസ്ഥ .
പിന്നെ ബാംഗ്ലൂർ – എറണാകുളം റൂട്ട് ..മാക്സിമം കളക്ഷന്‍ ഉണ്ടാക്കാൻ പറ്റിയ റൂട്ട് ..സീസൺ സമയത് പ്രൈവറ്റ് ബസുകൾ 3000 രൂപ വരെ വാങ്ങി സേലം – ഹൊസൂർ വഴി സർവീസ് നടത്തുമ്പോൾ നമുക്ക് ആ റൂട്ടിൽ വേണ്ടത്ര KSRTC ബസ് ഇല്ല. KSRTC ക്ക് കോഴിക്കോട് വഴി പോവാൻ ആണ് താൽപ്പര്യം ..
തമിഴ്നാട് പെർമിറ്റ് ഇല്ലാത്തതു കൊണ്ടാണ് ബസ് ഓടിക്കാൻ പറ്റാത്തത് എന്ന് പറഞ്ഞു ആശ്വസിക്കാമെങ്കിലും ഒന്നോർക്കണം KSRTC സർക്കാറിനു കീഴിൽ ആണ് . കേരളത്തിൽ നിന്നും മന്ത്രിതലത്തിൽ തമിഴ്നാടുമായി ചർച്ച നടത്തി ബാംഗ്ലൂർ , ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതലും സർവീസ് ആരംഭിക്കാൻ പറ്റില്ലേ ??
പിന്നെ വേറെ ഒരു കാര്യം എന്ന് പറഞ്ഞാൽ പ്രൈവറ്റ് ലോക്കൽ ഓർഡിനറി ബസുകളിൽ പോലും യാത്ര സുഖമുള്ള കുഷ്യൻ സീറ്റ് ഫിറ്റ് ചെയ്യുമ്പോൾ KSRTC യിൽ സൂപ്പർ ഫാസ്റ്റ് ബസുകളിൽ പോലും നല്ല കല്ലൻ പലക സീറ്റ് ആണ് ..അതിലൊക്കെ മാറ്റം വരണം … ഓൺലൈൻ റിസർവേഷൻ സുതാര്യമാക്കണം …എന്നാലൊക്കെയേ രക്ഷപ്പെടൂ ..
വരികള്‍ – അഖില്‍ ബാബു
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog