ഓട്ടോറിക്ഷ ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ..

ഓട്ടോറിക്ഷ ഓടിക്കുന്നവര് അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും- കേരളാ പൊലീസ് ചീഫിന്റെ ഫേസ്ബുക്ക് പേജില്നിന്നുള്ള വിവരങ്ങൾ.. 2014-ല് കേരളത്തിലുണ്ടായ 36,282 വാഹനാപകട കേസുകളില് 4,766 വാഹനാപകടങ്ങളില്പ്പെട്ടത് ഓട്ടോറിക്ഷകളാണ്. ഈ വാഹനാപകടങ്ങളില്പ്പെട്ട് 343 പേര് മരിക്കുകയും 5,648 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില് മറ്റ് വാഹനങ്ങളെ ഓവര്ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല് അപകടങ്ങള് നടക്കുന്നത്.റോഡിന്റെ ഇടതുവശം ചേര്ന്ന് വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള് അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്ഡികേറ്റര് അനാവശ്യമായി ഓണ് ചെയ്ത് വണ്ടി ഓടിക്കരുത്.

നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്ത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നല് കൊടുക്കുകയും, പുറകില് നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവര്ടേക്ക് ചെയ്യുകയോ, നിര്ത്തുകയോ ചെയ്യുക. മറ്റ് വാഹനങ്ങള് ഓടിക്കുന്ന ഡ്രൈവര്മാര്ക്ക് നിങ്ങള് നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന് സമയം നല്കണം. Right Turn ചെയ്യുമ്പോഴും U-Turn ചെയ്യുമ്പോഴും വളരെയധികം അപകട സാദ്ധ്യത ഉണ്ട് എന്ന കാര്യം എപ്പോഴും ഓര്ക്കുക.

വഴി വക്കില് നില്ക്കുന്ന യാത്രക്കാര് കൈ കാണിച്ചാല് വാഹനം നിര്ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്പായി പുറകില് നിന്നും എതിര്ദിശയില് നിന്നും വരുന്ന വാഹനങ്ങല്ക്ക് പ്രതികരിക്കാന് സമയം നല്കുന്ന വിധത്തില് സിഗ്നല് നല്കിയ ശേഷം മാത്രമേ വാഹനം നിര്ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ. Right Turn കളും U-Turn കളും അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില് ഒരു കാരണവശാലും അത് ചെയ്യരുത്.ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കരികെ 30 കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്പ്പറേഷന് എന്നീ സ്ഥലങ്ങളില് 30 കിലോമീറ്ററും മറ്റ് സ്ഥലങ്ങളില് 40 കിലോമീറ്ററും ആണ്.

 

ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, വലിയ അപകടങ്ങള്ക്ക് കാരണമാവുകയും ചെയ്യും.വളവുകളിലും, കവലകളിലും റോഡിന്റെ മുന്ഭാഗം കാണുവാന് പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.മറ്റ് വാഹനങ്ങള് നമ്മുടെ വാഹനത്തെ മറികടക്കുമ്പോള് നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയില് മറ്റ് വാഹനത്തിന് മറി കടക്കുവാന് സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.മെയിന് റോഡിലേക്ക് കയറുമ്പോള് ആദ്യം വലത്തോട്ടും, പിന്നെ ഇടത്തോട്ടും, പിന്നീട് വലത്തോട്ടും നോക്കി മെയിന് റോഡില് കൂടി വരുന്ന വാഹനങ്ങള്ക്ക് മുന്ഗണന കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക.

‘ഡിഫന്സീവ് ഡ്രൈവര്’ എങ്ങനെ ആവാം? അപ്രതീക്ഷിതമായ അപകട സാദ്ധ്യതപോലും മുന്കൂട്ടി കണ്ട് പ്രതിരോധാഷ്ഠിതമായി വേണം വാഹനം ഓടിക്കുവാന്.(ഉദാ: ഇടവഴിയില് നിന്ന് മറ്റ് വാഹനങ്ങളും, സൈക്കിളുകളും, വഴിയാത്രക്കാരും അലഞ്ഞു നടക്കുന്ന മൃഗങ്ങളും നമ്മുടെ വാഹനത്തിന്റെ മുന്പില് പെട്ടെന്ന് എത്തിപ്പെടാന് ഇടയുണ്ടെന്ന് എപ്പോഴും ഓര്ക്കുക.)തിരിവുകള് എത്തുന്നതിനു മുന്പേ സ്പീഡ് കുറച്ച് കൃത്യമായ ഗിയറില് മിതമായ ആക്സിലറേഷനില് മാത്രം തിരിവുകള് എടുക്കുക.മദ്യത്തിന്റെയോ, മയക്കുമരുന്നുകളുടെയോ ലഹരിയിലായിരിക്കുമ്പോഴും, കൂടുതല് തളര്ച്ച ഉള്ളപ്പോഴും, ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.

ബ്രേക്ക്, ടയര്, ലൈറ്റ് മുതലായ ഭാഗങ്ങള് തൃപ്തികരമായി പ്രവര്ത്തിക്കാതിരിക്കുമ്പോള് വാഹനം തുടര്ന്ന് ഓടിക്കുവാന് പാടില്ല. ട്രാഫിക് ജാമുകള് ഉണ്ടാകുന്ന സമയങ്ങളില് അത് കൂടുതല് ദുര്വഹമാകുന്ന രീതിയില് ഓട്ടോറിക്ഷകള് കുത്തി കയറ്റി വാഹന ഗതാഗതം സാദ്ധ്യമല്ലാത്ത വിധത്തില് പ്രവര്ത്തിക്കരുത്. ക്യൂ പാലിച്ച് ഓട്ടോ റിക്ഷകള് നിര്ത്തിയാല് ട്രാഫിക് ജാമുകള് ഉണ്ടാകുന്ന സ്ഥലങ്ങളില് പോലും ട്രാഫിക് ജാമുകള് ഒഴിവാക്കുവാന് സാധിക്കും.ഓട്ടോ റിക്ഷകളില് ആളെ കുത്തി നിറച്ച് നിയമാനുസൃതമായതില് കൂടുതല് ആളുകളുമായി സവാരി നടത്തരുത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില് മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്.

ഇങ്ങനെ ചെയ്യുമ്പോള് ഓട്ടോ ഓടിക്കുന്ന ആള്ക്ക് ശരിയായ രീതിയില് വാഹനം നിയന്ത്രിക്കുവാന് സാധിക്കുകയില്ല. ബസ് സ്റ്റോപ്പുകളിലും, ഓട്ടോ റിക്ഷാ സ്റ്റാന്ഡു്കള് അനുവദിക്കാത്ത സ്ഥലങ്ങളിലും ഓട്ടോ റിക്ഷകള് പാര്ക്ക് ചെയ്യരുത്. സിറ്റിയിലെ ട്രാഫിക് അപടകങ്ങള് ഉണ്ടാക്കുന്നതില് നല്ലൊരു പങ്ക് വഹിക്കുന്നത് ഓട്ടോ റിക്ഷകളുടെ അനിയന്ത്രിതമായ പാര്ക്കിംഗുകളും, Right Turn കളും, U -Turn കളും ആണെന്ന വസ്തുത മനസ്സിലാക്കുക.ഓട്ടോറിക്ഷാ ഡ്രൈവര്മാര് നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്. സമൂഹത്തില് ധാരാളം ദ്രോഹങ്ങള് ഉണ്ടാക്കുന്ന സാമൂഹ്യവിരുദ്ധര്ക്ക് ഓട്ടോ റിക്ഷകള് ഉപയോഗിച്ച് കുറ്റകൃത്യങ്ങള് ചെയ്യുവാന് അവസരം കൊടുക്കരുത്.

ഇത്തരം കുറ്റവാളികളെപ്പറ്റിയുള്ള വിവരങ്ങള് ലഭിച്ചാല് അത് നിങ്ങള്ക്ക് വിശ്വാസമുള്ള പോലീസ് ഉദ്യോഗസ്ഥനെ ഉടനടി അറിയിക്കുക.വാഹന യാത്രക്കാരില് നിന്നും നിയമാനുസൃതമായ യാത്രക്കൂലി മാത്രം വാങ്ങുക. അവര് എന്തെങ്കിലും വസ്തുക്കള് മറന്നുവെച്ചാല് അത് മടക്കി അവരെ തന്നെയോ, അല്ലെങ്കില് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏല്പിക്കുക. ട്രാഫിക് പോലീസിന്റെ സിഗ്നലുകളും മറ്റ് ട്രാഫിക് അടയാളങ്ങളും അനുസരിക്കുക. വാഹനം ഓടിക്കുമ്പോള് ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്സും വാഹനത്തിന്റെ രേഖകളും കൈവശം സൂക്ഷിക്കുക.

ഈ നിര്ദ്ദേശങ്ങള് അനുസരിക്കുന്നത് നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും, സമൂഹത്തെയും ദുരന്തങ്ങളില് നിന്ന് ഒഴിവാക്കാന് സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗതനിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള് പാലിക്കുന്നതാണ് ഏറ്റവും ഉത്തമം. ബുദ്ധിശക്തി, വിവേകം, കഴിവ് ഇതെല്ലാം അപകടം ഒഴിവാക്കി വാഹനമോടിക്കുന്ന ഡ്രൈവര്ക്ക് ആവശ്യമായ അനിവാര്യ ഗുണങ്ങളാണ്. അപകടങ്ങള് ഒഴിവാക്കുന്നതിന് ശ്രദ്ധാപൂര്വം തനിക്ക് ചുറ്റും സുരക്ഷിതമായ ഒരു മേഖല സൃഷ്ടിക്കുന്ന ആളാണ് ‘ഡിഫന്സീവ് ഡ്രൈവര്’.

Courtesy: Asianet.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply