ഇന്ത്യയിലെ പാസഞ്ചർ ഡീസൽ റെയിൽ എഞ്ചിനുകളിലെ വമ്പന്മാരെക്കുറിച്ച്…

ഇന്ത്യൻ റെയിൽ ശൃംഖലയിൽ ഡീസൽ എഞ്ചിനുകളുടെ പ്രാധാന്യം ഒട്ടും അവഗണിക്കാനാവില്ല. തിരക്കുകുറഞ്ഞ മേഖലകൾ വൈദ്യുതീകരിക്കുന്നത് സാമ്പത്തികമായി ലാഭാകരമല്ല . അതുപോലെ തന്നെ വൈദുതീകരിച്ച ലൈനുകളിലും ഒരു നിശ്ചിത ശതമാനം ഡീസൽ എൻജിനുകൾ നിലനിർത്തുന്നത് അഭിലഷണീയമാണ് .വൈദുതി വിതരണം ഏതെങ്കിലും കാരണത്താൽ ദീർഘ നേരത്തേക്ക് തടസ്സപ്പെട്ടാൽ ഡീസൽ എഞ്ചിനുകൾ ആശ്രയിച്ച അത്യാവശ്യമായ സർവീസുകൾ നടത്താം.

WDM – വൈഡ് ഡീസൽ മിക്സഡ് ,WDP – വൈഡ് ഡീസൽ പാസ്സന്ജർ ,WDG – വൈഡ് ഡീസൽ ഗുഡ്സ് ,WDS – വൈഡ് ഡീസൽ ഷണ്ടർ എന്നീ തരങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന ഡീസൽ എഞ്ചിനുകളാണ് ഇന്ത്യൻ ബ്രോഡ് ഗേജ് റെയിൽ സംവിധാനത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നത് .പേര് സൂചിപ്പിക്കുന്നത് പോലെ അവ യഥാക്രമം വിവിധോദ്ദേശ്യ (Mixed) എഞ്ചിനുകളും പാസഞ്ചർ എഞ്ചിനുകളും ,ചരക്കു തീവണ്ടി എഞ്ചിനുകളും ,മാര്ഷലിലിഗ് യാര്ഡുകളിൽ ഷണ്ടിങ്ങിന് ഉപയോഗിക്കുന്ന എഞ്ചിനുകളുമാണ്. WDM ,WDP –തരത്തിൽപെട്ട എഞ്ചിനുകളാണ് സാധാരണയായി യാത്ര തീവണ്ടികൾ വലിക്കാൻ ഉപയോഗിക്കുന്നത് .

WDM-3 ശ്രേണിയിൽ പെട്ട ഡീസൽ എഞ്ചിനുകളാണ് ഇപ്പോൾ സർവസാധാരണമായ ഡീസൽ എഞ്ചിൻ . 3000 കുതിര ശക്തിയുള്ള എഞ്ചിനുകളാണ് WDM-3. ഈ ശ്രേണിയിൽ അല്ല ഉപ വിഭാഗങ്ങൾ ഉണ്ട് WDM-3A,WDM-3D ,WDM-3Eതുടങ്ങിയവയാണ് അവയിൽ ചിലത് . അവ WDM-3 യെക്കാൾ നൂറു മുതൽ നാനൂറ് വരെ കുതിരശക്തി കൂടിയ എഞ്ചിനുകളാണ്. താരതമ്യേന പഴയ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമാണ് WDM-3 ശ്രേണിയിൽ പെട്ട എഞ്ചിനുകൾ . അൻപതുകളിൽ അമേരിക്കൻ ലോക്കൊമൊട്ടീവ് കമ്പനിയിൽ(ALCO) നിന്നും ഇറക്കുമതി ചെയ്തശേഷം ലൈസന്സോടെ നിര്മിച്ചുവരുന്നവയാണ് അവ . അമേരിക്കൻ ലോക്കൊമൊട്ടീവ് കമ്പനി തന്നെ പിന്നീട് അടച്ചുപൂട്ടി .ഇന്ത്യയിൽ വാരണാസിയിലെ ഡീസൽ ലോക്കോമോട്ടീവ് വോർക്സ്(DLW) ആണ് WDM-3 സീരീസിൽപെട്ട എഞ്ചിനുകൾ നിർമിക്കുന്നത് .ഈ ശ്രേണിയിൽ പെട്ട ആയിരക്കണക്കിന് എഞ്ചിനുകൾ ഇപ്പോൾ നമ്മുടെ റെയിൽ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

തൊണ്ണൂറുകളിലാണ് WDM-3 –ന് ബദലായി ആധുനിക ഡീസൽ എഞ്ചിനുകൾ ട്രാക്കിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത് . തദ്ഭലമായാണ് ജനറൽ മോട്ടോർസ് കമ്പനിയിൽ നിന്നും – EMD GT46PAC, ലോക്കോമോട്ടീവ്കൾ ഇറക്കുമതി ചെയ്യാനും പിന്നീട് അവ ഇന്ത്യയിൽ നിര്മിക്കാനുമുള്ള തീരുമാനം എടുത്തത്. ഇവയുടെ പ്രാഥമികമായ എഞ്ചിന് നാലായിരം കുതിരശക്തന്ആണുണ്ടായിരുന്നത് . പിന്നീട് അവയെ പരിഷ്കരിച്ച 4500 കുതിരശക്ത്തിയുള്ള മാറ്റം വരുത്തിയാണ് WDP-4B , WDP-4D എന്നിവ നിർമിച്ചത് . ഇവയും വാരാണസിയിലെ ഡീസൽ ലോക്കൊമൊട്ടീവ് വോർക്സ് (DLW) ഇലാണ് നിർമ്മിക്കപ്പെടുന്നത് . ഈ എഞ്ചിനുകൾക്ക് മണിക്കൂറിൽ നൂറ്റി എൺപതുവരെ കിലോമീറ്റര് വേഗത്തിൽ ഓടാനുള്ള കഴിവുണ്ട് .

എഞ്ചിന്റെ ഒരറ്റത്ത് മാത്രം ഡ്രൈവർ ക്യാബിൻ ഉള്ള എഞ്ചിനാണ് WDP-4B .എഞ്ചിന്റെ രണ്ടറ്റത്തും ഡ്രൈവർ ക്യാബിൻ ഉള്ള WDP-4D ആണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത്. WDM-3 നേക്കാൾ മുപ്പതു ശതമാനം ശക്തിയേറിയതാണെങ്കിലും WDP-4B , WDP-4D നു WDM -3 -നേക്കാൾ ഇന്ധനം കുറച്ചു മതി WDP-4B , WDP-4D. തരത്തിൽപെട്ട നൂറുകണക്കിന് റെയിൽ എഞ്ചിനുകൾ ഇന്ന് നമ്മുടെ ട്രാക്കുകളിലൂടെ ഓടുന്നു .നമ്മുടെ റയിൽവെയുടെ ഡീസൽ എഞ്ചിൻ കരുത്തിന്റെ പര്യായമാണ് WDP-4B , WDP-4D എഞ്ചിനുകൾ.

നാലായിരം ഹോഴ്സ് പവർ ശക്തിയുള്ള ഒരു ഡീസൽ എഞ്ചിൻ 60-80 കിലോമീറ്റർ സ്ഥിര വേഗതയിൽ ഓടുമ്പോൾ കിലോമീറ്ററിന് നാലുമുതൽ ആറുവരെ ലിറ്റർ ഡീസൽ ചെലവാകും . വലിയ ഭാരം വലിച്ച് ആക്സിലറേറ്റ് ചെയുമ്പോൾ ഡീസൽ ഇതിലും അധികം വേണ്ടിവരും . ഐയ്‌ഡിൽ ചെയുന്ന ഡീസൽ എഞ്ചിനുകൾ മണിക്കൂറിൽ മുപ്പതു ലിറ്റർ വരെ ഡീസൽ ചെലവാകും . എഞ്ചിന്റെ പ്രവർത്തനമാണ് ബ്രേക്ക് സംവിധാനംഅടക്കമുള്ള അത്യാവശ്യ യന്ത്ര സംവിധാനങ്ങളെ പ്രവർത്തന സജ്ജമാക്കി നിർത്തുന്നത് . അതിനാൽ തന്നെ മണിക്കൂറുകൾ ഓടാതെ കിടന്നാലും ഡീസൽ എഞ്ചിനുകൾ ഓഫ് ആക്കാറില്ല .

This post is an original work based on the given references.: Rishidas. ചിത്രങ്ങൾ : WDP-4B കടപ്പാട് വിക്കിമീഡിയ കോമൺസ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply