ഓണം – ബക്രീദ്: ഷാർജയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങൾ

ഓണം – ബക്രീദ് ആഘോഷ കാലയളവിൽ ഷാർജയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ 18 വിമാനങ്ങൾക്ക് അനുമതി. ഷാർജാ അധികൃതർ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.

ഇതിനു പകരമായി എയര്‍ അറേബ്യയ്ക്കു വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിന് അവർ കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലവിലെ നയം എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കുന്നതിനു തടസ്സമായതിനാൽ ഈ ആവശ്യത്തിൽ തീരുമാനമായിട്ടില്ല. തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്.

കേന്ദ്ര വ്യോമയാന സെക്രട്ടറി ഇക്കാര്യം വാഗ്ദാനം ചെയ്‌തെങ്കിലും നടപടി സ്വീകരിക്കാത്തതു കാരണം ഓണവും പെരുന്നാളും അടുത്തതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വീണ്ടും വ്യോമയാന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവധിക്കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും വിമാനക്കമ്പനികള്‍ പ്രവാസികളില്‍നിന്ന് ഉയര്‍ന്ന യാത്രാ നിരക്ക് ഈടാക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഓണം – ബക്രീദ് സീസണില്‍ കൂടുതല്‍ വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോടു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Source – http://www.manoramaonline.com/news/latest-news/2017/08/23/18-air-india-express-flights-from-sharjah-to-kerala-cm-pinarayi-vijayan.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply