വിവരണം -ജിയോ ജോസ്.
കഴിഞ്ഞ ഏപ്രിൽ മാസം ഞാൻ മുൻകൈ എടുത്ത് ടീംസും ആയി മേയ് അവസാനം വാൽപാറ പോകാം എന്ന് ധാരണയായി. അങ്ങനെ മേയ് 20th വെളുപ്പിനെ 3 മണിയോടെ പോകാം എന്ന് തീരുമാനിച്ചു. 19 വൈകിട്ട് തന്നെ എല്ലാരും ആശാന്റെ ഷെൽറ്ററിൽ ക്യാമ്പ് ചയ്തു. ദുരൈ അണ്ണനും ആയിട്ട് പോകുന്ന ആദ്യത്തെ ട്രിപ്പ് ആണ്. ഞാനൊഴികെ വേറെ ആരും പുള്ളിയെ അന്നുവരെ കണ്ടിട്ടില്ല! എന്താണേലും 19ന് 7മണിയോടെ എല്ലാരും ഷെൽറ്ററിൽ എത്തി. ഞാൻ അപ്പോളേക്കും വർക് കഴിഞ്ഞ് ഇറങ്ങിയിട്ടെ ഉള്ളു. ദുരൈയുടെ കാൾ കണ്ട് എടുത്തു.
‘മച്ചാനെ ഒരു വള്ളി ഉണ്ട്, വണ്ടി ഇതുവരെ സർവീസ് ചെയ്ത് കിട്ടിയിട്ടില്ല. ഒരു ഇന്നോവ റെന്റിന് എടുക്കാം’ എന്ന്!
ഞാനൊന്ന് പതറി. വണ്ടിയുടെ കാര്യം ദുരൈ ഏറ്റതുകൊണ്ട് ഞാൻ അത് അത്ര ശ്രദ്ധിച്ചിരുന്നുമില്ല. സ്വന്തം വണ്ടിയിൽ പോയില്ലെങ്കിൽ ആകെപ്പാടെ വിഷയമാകും. ( ആജ്ജാതി ടീംസ് ആണേ കൂടെ ☺ ) ദുഃഖത്തോടെ ആണെങ്കിലും ഇന്ന് യാത്ര വേണ്ടന്ന് ഞാൻ തീരുമാനിച്ചു. എല്ലാരേയും വിളിച്ചു അറിയിച് ആവശ്യത്തിനു തെറി നിന്ന് കേട്ടു. ഒടുവിൽ പിറ്റേന്ന് ആവശ്യത്തിന് മദ്യ സൽക്കാരം നടത്താം എന്ന കണ്ടിഷനിൽ പരിപാടി അവസാനിപ്പിച്ചു! 😢
പിന്നീടുള്ള തിരക്ക് പിടിച്ച മാസങ്ങളിൽ ആ പ്ലാൻ മുങ്ങിപ്പോയി. ആകസ്മികമായി നവംബറിലെ ഒരു മോർണിംഗ് വാക്കിനിടയ്ക്ക് കുഴയണ്ണൻ ഈ കാര്യം മെൻഷൻ ചയ്തു. ഉടനെ ദുരയെ വിളിച്ചു. പുള്ളി പറഞ്ഞു ഈ വരുന്ന സാറ്ർഢ്യ വൈകിട്ട് തന്നെ പോയേക്കാമെന്ന്. വിളിച്ച് അറിയിച്ചപ്പോൾ എല്ലാരും റെഡി. അങ്ങനെ നവംബർ 19 മോർണിംഗ് 3am ന് തൊടുപുഴയിൽ നിന്നും പോകാം എന്ന് ധാരണയായി. 18ന് രാത്രി 11pm ന് ഞാനും ണ് ടിമാനും ആശാന്റെ ഷെൽറ്ററിൽ എത്തി. ടീം എല്ലാരും അവിടെ റെഡി ആണ്. 3.15ന്റെ ഗുരുവായൂർ ഫാസ്റ്റ്ന് കേറി പെരുമ്പാവൂർ ഡിപ്പോയിൽ കണ്ടേക്കാം എന്നു ദുരയോട് പറഞ്ഞു. 3am ന് തൊടുപുഴ ഡിപ്പോയിൽ എത്തി. അവിടെ മാത്യൂസ് കാത്ത് നിൽപ്പുണ്ടായിരുന്നു.
ഞാൻ ആദ്യമായാണ് മാത്തനെ പരിചയപ്പെടുന്നത്. ആശാന്റെ പഴയ ചങ്ങാതി ആണ്. ണ് ടിമാനും അവനെ അറിയാം. അങ്ങനെ ഞങ്ങൾ ബസിൽ കയറി. കത്തി അടിച്ചിരുന്നു പെരുമ്പാവൂരിൽ എത്തി. ദുരൈയെ വിളിച്ചപ്പോൾ 10മിനിറ്റിൽ എത്തുമെന്ന് അറിയിച്ചു. ട്രിപ്പ് സ്പോയിൽ ആയാലൊന്ന് ഓർത്തു മദ്യം കരുതിയിരുന്നില്ല. ഞങ്ങൾ ഓരോ കട്ടൻ അടിച് കഴിഞ്ഞപ്പോൾക്കും ദുരൈ എത്തി. എല്ലാവർക്കും ദുരൈയെ പരിചയപ്പെടുത്തി. വണ്ടിയിൽ കയറി അടുത്ത് കണ്ട പമ്പില്നിന്നും 3K ഡീസൽ നിറയ്ച്ചു. നേരെ തിശ്ശൂര് പിടിച്ചു. ഇടയ്ക് അങ്കമാലി ഇറങ്ങിബ്രശും പേസ്റ്റ് ഉം വാങ്ങി. ഓന് ബ്രഷ് ചയ്യണം പോലും!! കോപ്പൻ 😂
അതിരപ്പിള്ളി തിരിയുന്നടത് നിർത്തി ബ്രേക്ഫാസ്റ് പാർസൽ വാങ്ങി. ഒരു സിഗരറ്റും കത്തിച്ച് കുറച്ചു നേരം ഞങ്ങൾ നാലുവരിപാതയുടെ നടുക്ക് ഇരുന്നു. സമയം 5.30am. അതിരപ്പിള്ളി എത്തിയപ്പോൾ ഒന്നു ചവിട്ടി, ലോങ് വിയൂ ൽ വെള്ളച്ചാട്ടം റോഡിൽ നിന്ന് കണ്ടു. ദുരയിൽ നിന്നും ആശാൻ ഡ്രൈവിംഗ് ഏറ്റെടുത്തു. അഭയനും ന്യൂമനും ഏതൊക്കെയോ പറഞ്ഞ് അങ്ങോടും ഇങ്ങോട്ടും പതിവ് ബഹളം തുടങ്ങി. ണ് ടിമൻ അവരെ വഴക്ക് പറഞ്ഞു ശാന്താരാക്കാൻ ശ്രമിക്കുന്നു. വിജയും മാത്യൂസും റൂട്ട് ഡിസ്ക്യൂഷനിൽ. വണ്ടി വാഴച്ചാൽ ചെക്ക് പോസ്റ്റിൽ എത്തി. ഇനിയങ്ങോട്ട് 80km റീസെർവേഡ് ഫോരസ്റ് ആണ്. 6.20 ണ് ചെക്ക് ഇൻ ലീഫ് കിട്ടി. ഇനി ഇടയ്ക് വണ്ടി എവിടെയും നിർത്താൻ പാടില്ല. അപകടം നിറഞ്ഞ ഫോറസ്റ്റ് ആണ്. ഉള്ളിൽ നിരവധി ക്യാമറകൾ. പ്ളാസ്റ്റിക് ഫ്രീ സോണ്. 8.20ന് മലക്കപ്പാറ ചെക്ക് ഔട്ട് ചയതിതിരിക്കണം. ഇല്ലെങ്കിൽ അവിടെ വണ്ടി പിടിച്ചിടും, കേസ് ആകും.
ഞങ്ങൾ വനത്തിൽ പ്രവേശിച്ചു.
5 മിനിറ്റിനുള്ളിൽ ആശാൻ ഡ്രൈവിങ് അവസാനിപ്പിച്ചു. ഫൈൻ ടാറിംഗ് ആണെങ്കിലും വീതികുറഞ്ഞ വളഞ്ഞുപുളഞ്ഞ ഒരു വല്യ ഇടങ്ങേറു റോഡ് ആയിരുന്നു അത്. ദുരൈ ഡ്രൈവ് പുനരാരംഭിച്ചു. സമയം 6.50 അടിച്ചപോലെലേക്കും ണ് ടിമാൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ‘എന്താണ് കാര്യം?’ ഞാൻ തിരക്കി. ‘എനിക് പല്ലുതേക്കണം’! അവന് ഇരിക്കയ പൊറുതി ഇല്ല. വണ്ടി നിർത്താൻ സാധ്യമല്ല എന്ന് ഞാൻ പറഞ്ഞു. ഇടയ്ക് നിർത്തിയാൽ ക്യാമറയിൽ പതിയാം, ബീറ്റ് ഫോരസ്റ്റേഴ്സ് കാണും, പറഞ്ഞ സമയത്തു ചെക്ക് ഔട്ട് ചയന് സാധിക്കില്ല അങ്ങനെ നിരവധി കാര്യങ്ങൾ ഉണ്ട്. ഈ 80km ൽ എവിടെയെങ്കിലും നിർത്തിയാൽ അത് വിൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് 1972 പ്രകാരം 6 മാസം അകത്ത് കിടക്കാവുന്ന കുറ്റം ആണ്. പോരാത്തതിനു പുലി അടക്കം നിരവധി വന്യജീവികൾ ഉള്ള ഷോളയാർ റീസെർവും!!
ഇതൊക്കെ പറഞ്ഞിട്ടും അവനു പല്ല് തേക്കണം. ‘മരതലയന് കിട്ടിയ തേപ്പ് ഒന്നും മതിയായില്ലേ’ എന്ന് മനസ്സിൽ വിജാരിച്ച് വണ്ടി റോഡ് നടുക്ക് ഇട്ട് ഞങ്ങൾ ഇറങ്ങി. ചോലയിൽ മാനെ തേയ്പ്പിച് കുളിപ്പിച്ചു എടുത്തപോലേക്കും മറ്റ് സഖാക്കൾ ഫോട്ടോ ഷൂട്ട് തുടങ്ങി കഴിഞ്ഞിരുന്നു. ആ വണ്ടി ഒന്നു റോഡിൽ നിന്നും മാറ്റി ഇടാൻപോലും ആരും ഉണ്ടായിരുന്നില്ല. ഞാൻ വണ്ടി സൈഡ് ആക്കി ഇട്ടു. അപ്പോളാണ് സൈഡിൽ മാറി നിൽക്കുന്ന അഭയനെ ശ്രദ്ധിക്കുന്നത്. അഭയൻ ബനിയൻ ഒകെ വലിച്ചുരുന്നു. ഞാൻ ചോദിച്ചു, എന്തോന്ന് ഇത് അഭയാ?
‘ഫോട്ടോ എടുക്കാൻ ഷർട്ട് മാറുവാ’ അഭയന്റെ മറുപടികേട്ട എനിക്ക് ചൊറിഞ്ഞു വന്നു. ‘പുലിടെയും കടുവെയുടേം വായിലാണോടാ നിന്റെ ഫോട്ടോ?’ ഞാൻ അലറി. എവിടെ, ഒരു കാര്യോമില്ല! അതോടെ എനിക് ഒന്ന് മനസിലായി. പറഞ്ഞ സമയത്ത് 1ഉം നടക്കില്ല. പിന്നെ 1ഉം നോക്കിയില്ല, ഞാനും അയഞ്ഞു. ആവശ്യത്തിന് എല്ലാർക്കും ഫോട്ടോ എടുത്തു. മാത്യൂസ് വണ്ടി എടുത്തു. ആശാൻ അജ്ജുക്കക്കാൻറെ കാര്യം തിരക്കി.
ഇനി അജ്ജുക്കാനെപ്പറ്റി അല്പം പറയാം. ഓനോരു ജിന്ന് ആണ്!! ഒറ്റവാക്കിൽ ‘ഞാൻ ഒരു ഗന്ധർവ്വൻ’ ആണെന്ന് അവൻ സ്വയം വിശേഷിപ്പിക്കും. നമ്മുടെ റൈഡർമാരിൽ ഒന്നാമൻ ആണ്. കൂടെ നാവിഗേഷൻ ആൻഡ് ട്രിപ്പ് കോർഡിനേറ്റർ മൂപ്പൻ ഗില് എന്ന ഗില്ല് സി പി ഉം. സാദാരണ ഇവന്മാരാണ് ട്രിപ്പ് പ്ലാൻ ചയുന്നതും കോർഡിനേറ്റ് ചയുന്നതും. അജിക്കാൻ ഒരു സ്റ്റിൽ ഫോട്ടോ ഗ്രാഫർ കുടി ആണ്. ട്രിപ്പ് പ്ലാൻ ചയ്താല് അജിക്കാനു ഒരു പ്രോബ്ലം ഉണ്ട്. പുള്ളിക് ബൈക്ക് ഹണ്ട് മാത്രം മതി. ബൈക്കിന് അജിക്കാൻറെ കൂടെ ഇന്റർ സ്റ്റേറ്റ് പിടിച്ചാൽ പുള്ളി ആകെ വിഷയം ആക്കും, വഴിയിൽ കാണുന്ന എല്ലാ ഉടക്കും പിടിക്കും. പണ്ട് കമ്പം തേനി ട്രിപ്പിൽ അജിക്കാൻ തമിഴ്നാട് പോലീസും ആയിട് പിടിച്ച ഇടങ്ങേർ മനസിൽ ഉള്ളത് കൊണ്ട് (സംഭവബഹുലമായ ആ കഥ അടുത്ത ട്രാവെലോഗില് പറയാം) ഒറ്റവാക്കിൽ ഞാൻ പറഞ്ഞു, അജിക്കനേ ബൈക്കിൽ വൽപാറക്ക് ഞാൻ ഇല്ലന്ന്. മൂത്ത ബൈക്ക് പ്രാന്തൻ അതോടെ വട്ടം ഇടഞ്ഞു. ഞാനോട്ട് നിർബന്ധികാനും പോയില്ല. ആ ഗാപി ൽ ആണ് വിജയും മാത്തനും കേയറിയത്.
അജ്ജിക്കാന്റെ കൊതികുത്തും പറഞ്ഞു ഞങ്ങൾ ചിരിച്ചു. സമയം 7.45. ഏകദേശം 8.10am ആയപോലെകും ഞങ്ങൾ 40km കവർ ചയ്ത് വണ്ടി ഒതുക്കി. ബ്രേക്ക്ഫാസ്റ്റ് എടുത്തു. പ്ലാസ്റ്റിക് ഫ്രീ സോൻ അയോണ്ട് മുഴത്ത വട്ട ഇല നോക്കി പറിച്ചെടുത്തു. തിരുശ്ശൂര് നിന്നും വാങ്ങിയ ചൂട് അപ്പോം മുട്ടകരിയും ഓരോരുത്തരും ഇലയിൽ ആക്കി. ഞങ്ങൾ നിറയെ കഴിച്ചു. ആദ്യമായി കണ്ട അന്നത്തെ (അവസനത്തേതും) മൃഗമായ കുരങ്ങനും കൊടുത്തു വയറു നിറയെ. അതൊരു നല്ല അനുഭവം ആയിരുന്നു. ഉൽകാട്ടിൽ ഇലയിൽ ഒരു ഫോജനം!!! ഔട്സ്റ്റൻഡിങ്!!!👍
വണ്ടി എടുത്തപ്പോൾ 8.35. നേരെ കരിച്ചുവിട്ടു. അടുത്ത വിയൂ പോയിന്റ് ൽ നിർത്തി. ഷോളയാർ റിസർവ് ആൻഡ് ഡാം. ഫോട്ടോഷൂട്ട് കഴിഞ്ഞ് വണ്ടി എടുത്തു. ഇടക് ഒരു കാഉഷൻ ബോർഡ് കണ്ഡ് നിർത്തി. ഒരു മുതലക്കുളം!
ആശാന് അതിൽ ഇറങ്ങണം. എന്നാൽ എറിഞ്ഞിട് പോരാൻ പറഞ്ഞു. ആ പരിസരത്ത് ആകെ രൂക്ഷമായ ചീത്ത മാംസത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. പോയ സ്പീഡിൽ ആശാൻ തിരിച് എത്തി. സംഭവം അറിയാൻ ഞങ്ങൾ ഇറങ്ങി നോക്കി. ഒരു കാട്ടപോത് ചത്തു കിടക്കുന്നു. പുലി പിടിച്ചതാണെന്നു മനസിലായപ്പോൾ പിന്നെ വണ്ടിയിൽ കേറാൻ ആർക്കും വല്യ താമസം 1ഉം ഉണ്ടായില്ല. ആ കൊടുത്ത കാലിൽ 9.20ന് മലക്കപ്പറ ഠാണാ ഫോസ്റ് ചെക്ക് ഇൻ ൽ എത്തി. ഷാർപ് വണ് അവര് ലേറ്റ്!! ഭാഗ്യത്തിന് ആരും ചെക്ക്പോസ്റ് താഴ്ത്തിയില്ല. ആ ആശ്വാസത്തിൽ ആശാൻ ലീഫ് കളയാൻ തുടങ്ങി. ഞാൻ തടഞ്ഞു. ഡാഷ് ബോർഡിൽ അത് ഇടാൻ പറഞ്ഞു. 100മീറ്റർ തികച്ചില്ല, മുന്നിൽ ഒരു ചെക്ക്പോസ്റ് വീണു. ഞങ്ങൾ അമ്പരന്നു. ഇത് ഏത്!!
തമിഴ്നാട് ഫോറെസ്റ്റ് ചെക്ക്!!! അഹ്ഹ്…. മൂഞ്ചിലൊന്ന് വിജരിക്കുകയും തമിൾ പോലീസ് ഡോക്യൂമെന്റ്സ് സഹിതം ആവശ്യപ്പെട്ടു. പരിശോധിച്ചിട് അവർക്ക് മതിയാകുന്നില്ല. ഡ്രൈവർ സ്റ്റേഷനിലേക് വരാൻ അവർ ആവശ്യപ്പെട്ടു. ദുരൈ അണ്ണൻ ഇറങ്ങി ചെന്നു. പുള്ളി ഒരു തമിഴ്നാടൻ ആണെന്ന് അറിഞ്ഞപ്പോൾ പോലീസ് അയഞ്ഞു. ദുരൈ അണ്ണൻ അങ്കം ജയിച്ചെത്തി. ഞങ്ങൾ വരവേറ്റു. നേരെ വാൽപറ ടൌൺ എത്തിയപ്പോൾ സമയം 11.30. ആശാന് ദാഹം തുടങ്ങി. അങ്ങനെ തമിഴ്നാട്ടിൽ ബീവറേജ് തപ്പിപോകാൻ ഞങ്ങൾ ബാധ്യസ്റ്റര് ആയി. ഒരു മണിക്കൂർ അലഞ്ഞിട്ടും അണ്ണാച്ചികളുടെ സരക്ക് കേന്ദ്രം കിട്ടിയില്ല. ഒരു വിധത്തിൽ ആശാനേ പിടിച്ചിരുത്തി. ടൗണിൽ ഇറങ്ങി ഓറഞ്ച് ഉം മെഡിസിനും വെള്ളോം വാങ്ങി ആളിയാർക് പിടിച്ചു. പ്രകൃതി രമണീയമായ വഴിയോരങ്ങളിൽ ഇറങ്ങി ആളാം വീതം ഫോട്ടോ പിടിച്ചു. അങ്ങനെ ആളിയാർ ചുരത്തിൽ എത്തി. ഏകദേശം 20km ചുരം ഇറങ്ങിയാൽ ആളിയാർ reservior ആൻഡ് ആളിയാർ ഡാം വിയൂ. ചുരം ഇറങ്ങി വിയൂ പോയിന്റിൽ നിന്നും ഭംഗി ആസ്വദിച്ചു. സമയം 2pm ഓട് കുടി പൊള്ളാച്ചി ചാടി. മാർക്കറ്റ് ഒകെ താണ്ടി ആശന്മാർക് വെജിറ്റബിൾസ് ഒകെ പർച്ചേസ് ചയ്തു.
മടക്കം പൊള്ളാച്ചി കുടി ചിന്നാർ മറയൂർ- അടിമാലി ഇറങ്ങാൻ തീരുമാനിചാണ് വന്നത്. പക്ഷെ, വഴി മോശം ആണെന്ന് ഒരു പ്രദേശവാസി പറഞ്ഞതും വിജയ്ക് വന്ന വഴി പോണം എന്നായി. പുള്ളി ആണേൽ പുതുപെണ്ണിനെ പുലിയെ കാണിക്കാമല്ലോ എന്നോർത്ത് പടം എടുക്കാൻ ഇറങ്ങിയതാണ്. നിലവിൽ ആകെ കുരങ്ങനെ മാത്രമേ കണ്ടുള്ളൂ .എന്നാ പിന്നെ എന്തേലും ആട്ടെന്നു വെച് തിരിച് ചുരം കയറി. അടുത്ത ട്രിപ്പ് ഇതുപോലെ ആക്കണ്ട, നമുക്ക് വയനാട് പോകാം എന്ന് ന്യൂമാൻ സജിസ്റ് ചയ്തു. ദുരൈ അപ്പോ തന്നെ ഫുൾ സപ്പോർട്ട് ഉം കൊടുത്തു. ഞങ്ങൾ എല്ലാവരും ചിരിച്ചു. വാൽപറ ടൗണിൽ എത്തി ഉണ് കഴിക്കാൻ കേറി. എല്ലാരും ബിരിയാണി പറഞ്ഞു. തമിഴ്നാട്ടിലെ ബിരിയാണി നമ്മുടേത് പോലെ അല്ല. അവിടെ ചുവന്ന കളറിൽ ആണ് ബിരിയാണി കിട്ടുക. ഞങ്ങൾ അതൊക്കെ പറഞ്ഞു കഴിക്കേ ആശാൻ പിന്നേം ഇടഞ്ഞു. എന്നാൽ പിന്നെ അങ്ങനെ ആവട്ടെ. സരക് സാല തേടി ഞങ്ങൾ ഒടുവിൽ തമിൾ തണ്ണിക്കടയിൽ എത്തി.
അപ്പോളാണ് രസം. വേറെ ആർക്കും സാധനം വേണ്ട!! ആശാൻ വിട്ടില്ല. പോയി ഒരു അറലിറ്റർ തമിൾ സാധനം വാങ്ങി. ഏതായാലും ഇവിടുത്തെപോലെ ക്യു, തിരക്ക് 1ഉം ഇല്ല! അടുത്ത് കണ്ട ചായക്കടയിൽ കേറി ഞങ്ങൾ ഓരോ ചായ അടിച്ചു. ആശാൻ കൊറേ ടൂച്ചിങ്സ് ഉം വാങ്ങി. സമയം 4.55. ഫോറെസ്റ്റ് പാസ്സാജ് 6ന് ക്ലോസ് ചയ്യും. പിന്നെ നാളെയെ തുറക്ക്ഉ. അതിന് മുമ്പ് അവിടം കവർ ചയ്യണം. അടുത്ത ബങ്കിൽ നിന്ന് ഇന്ധനം അടിച് 5.50ഓടെ ചെക്ക് ഇൻ ചയ്തു. ആശാൻ സദനം പൊടിച്ചു. എല്ലാവരെയും മാറിമാറി നിർബന്ധിച്ചു. ഒടുവിൽ ഒറ്റക്ക് പിടിപ്പിച്ചു. വഴിയിലെ വളവും തിരിവും അണ്ണാച്ചി സാധനത്തിന്റെ മണവും കൂടെ ആയപ്പോൾ എനിക് വോമിറ്റിങ് ടേണ്ടേൻസി വന്നു. പഴേ വിയൂ പോയിന്റിൽ വണ്ടിനിർത്തി. ആശാൻ എന്നെക്കൊണ്ട് നിർബന്ധിച്ചു വാള് വയ്പ്പിച്ചു. പുള്ളിടെ ഒരു ആഗ്രഹം അല്ലെന്നു ഓർത്തു ഞനും സഹകരിച്ചുകൊടുത്തു. ആശാൻ ഡോക്ടർ ആയി. ഗുളിക എടുത്തു. ഹിമാലയം കേറിയാലും സീൻ ഇല്ലാത്ത എന്നെക്കൊണ്ട് ഗുളിക തീറ്റിപ്പിച്ചു. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ വാളിന്റെ ഗുളികയും കഴിച്ചു! ആശാൻ പരമ സന്തോഷം!!
മൃഗങ്ങളെ 1ഉം കാണാഞ്ഞിട് ബാക്കി എല്ലാരും ഡെസ്പ്. തിരിചു ചെല്ലുമ്പോൾ ആന കാണും എന്ന് പ്രതീക്ഷിച്ചു ഒടുവിൽ ഞങ്ങൾ മല ഇറങ്ങി. വഴിയിൽ കണ്ട വണ്ടികരോട് എല്ലാം ആശാനും വിജയും മുകളിൽ ആന ഇടഞ്ഞു നിൽക്കുന്നു എന്നു പറഞ്ഞു പേടിപ്പിച്ചു വിട്ടു. സമയം 7.30. ഈ സമയത്താണ് വനത്തിൽ പ്രേതം ഇറങ്ങുന്നത് എന്നും പറഞ്ഞ് അഭയൻ തള്ള് തുടങ്ങി. റോഡിനു നടുക്ക് നിന്ന് അമ്മയും കുഞ്ഞും കൈ കാണിക്കും എന്ന് പറഞ്ഞു അഭയൻ സ്ഥിരം തള്ള്!!! വിജയുടെ കയ്യിൽ കിടന്ന് വണ്ടി വെട്ടാൻ തുടങ്ങിയപ്പോൾ മാത്തൻ ഡ്രൈവർ ആയി. അങ്ങനെ അഭയന്റെ തള്ളും കേട്ട് 8.20ഓടെ പെരുമ്പാവൂർ എത്തി. അവിടുന്ന് ഒരു ഗ്രാൻഡ് ഫുഡിങ്ങും നടത്തി ഞങ്ങൾ 9.30ഓടെ വണ്ടിയിൽ കേറി. എല്ലാവരും നല്ല ക്ഷീണിതരായിരുന്നു. ദുരൈ വണ്ടി എടുത്തു. ഞാൻ ഒന്ന് മയങ്ങി.
ആശാന്റെ വിളികേട്ട് ഉണർന്നപ്പോൾ തൊടുപുഴ എവർ ഷൈൻ പോയിന്റിൽ വണ്ടി എത്തിയിരുന്നു. സമയം11.10pm. അവിടെ ഇരുന്ന് കുറെ ഫോട്ടോസ് ഒകെ share ചയത് കഴിഞ്ഞപ്പോൾ 12am. ദുരൈ അണ്ണനോട് യാത്ര പറഞ്ഞു. പുള്ളിക് തിരിച് പെരുമ്പാവൂർ പോണം. അടുത്ത ട്രിപ്ന് കാണാം എന്നു പറഞ്ഞു അണ്ണൻ യാത്ര തിരിച്ചു. ഞങ്ങൾ എല്ലാരും ആശാന്റെ ഷെൽറ്ററിൽ എത്തി. ണ് ടിമാണ് ഉം ന്യൂമനും ഇന്ന് അവിടെ കിടക്കും. ഞാനും അഭയനും ഇറങ്ങി. അങ്ങനെ അടുത്ത ട്രിപ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞങ്ങൾ യാത്രയായി. പുതിയ കുറെ ഓർമകളുമായി….