ഹിമാലയത്തിനു മുൻപേ ജനിച്ച ഡെക്കാൻ ട്രാപ്പ് !!!

“ഭൂമിക്കുള്ളിൽ നിന്ന് ഒഴുകി എത്തിയ ബസാൾട്ടിക്‌ മാഗ്മയിൽ ഇന്ന് ലോകത്തിലെ ഓരോ സഞ്ചാരിയും അത്ഭുതത്തോടെ കാണുന്ന മനുഷ്യനിര്മിതികൾ സൃഷ്ഠിക്കപ്പെട്ടു.. മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ക്ഷേത്രം.. ലോകം അത്ഭുതത്തോടെ നോക്കുന്ന മനുഷ്യനിർമിതി !!! “”

പാൻജിയയിൽ നിന്നും പൊട്ടിപിളർന്ന ഇന്ത്യൻ ഫലകം, ഓർക്കുക ഭൂമധ്യരേഖക്ക് താഴെ ദക്ഷിണാർദ്ധ ഗോളത്തിൽ ഓസ്‌ട്രേലിയയും അന്റാർട്ടിക്കയും ആയി കര പങ്കുവച്ചിരുന്ന ഇന്ത്യൻ ഫലകം ഉത്തരാർത്ഥ ഗോളം ലക്ഷ്യമാക്കി ആ വലിയ യാത്ര ആരംഭിച്ചു… 6000 km കൾക്ക് മുകളിൽ, ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്ത ഈ നോർത്തേൺ ഡ്രിഫ്ട്ന്റെ ഫലം ആയി ഹിമാലയം മാത്രം അല്ലാതെ , ഇന്നത്തെ ഇന്ത്യയിലെ ചില പ്രധാനപ്പെട്ട ഭൂരൂപങ്ങളുടെ, അത് വഴി ചില സംസ്കാരങ്ങളുടെ, അതിലൂടെ ലോകപ്രശസ്തമായ ചില മനുഷ്യ നിർമിതിയുടെ രൂപീകരണത്തിന് കാരണം ആയി..

വടക്കു ലക്ഷ്യമാക്കിയ ആ യാത്രയുടെ സമയത്താണ് ഭൂമുഖത്തു ദിനോസറുകൾ വാണിരുന്നത്, വലിയ മഴക്കാടുകൾ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന അഗ്നി പർവതങ്ങൾ, ഭൂമി വിണ്ടുകീറി പുറത്തെത്തുന്ന മാഗ്മ.. ജുറാസിക് പാർക്ക് ഫിലിം കണ്ടു അന്ന് രാത്രി കാണുന്ന സ്വപ്നം ഇല്ലേ.. നരകത്തെ കുറിച്ച് അമ്മുമ്മ പറഞ്ഞു തന്ന കഥകളും, ജുറാസിക് പാർക്ക് സിനിമയും ഒന്നിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും.. അതായിരുന്നു ആ കാലഘട്ടം.

യൂറേഷ്യയുടെ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിന്നു ഇന്ത്യൻ ഫലകം.. പോകുന്ന വഴിയിൽ ഇന്നത്തെ ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിലെ, മഡഗാസ്കർ ദ്വീപിനു സമീപമായി കിടക്കുന്ന റീയൂണിയൻ ദ്വീപിനു (ഇന്ന് മനോഹരമായ ഒരു ടുറിസ്റ് ദ്വീപുകളിൽ ഒന്നാണ് റീയൂണിയൻ, ഗൂഗിൾ ചെയ്യാം ) താഴെയുള്ള, റീയൂണിയൻ ഹോട് സ്പോട്ടിനു മുകളിലൂടെ പോകുമ്പോൾ ഒന്ന് പ്രകമ്പനം കൊണ്ടു!!!!!!!

ഇന്ത്യയിൽ ഇന്ന് എത്ര അഗ്നി പർവതങ്ങൾ ഉണ്ട്???? psc ക്കു സാധാരണ ചോദിക്കുന്ന ചോദ്യം, ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലെ ബാരണ് ദ്വീപ് ആണ്, ഇന്ത്യയിലെ ആകെ ഉള്ള ഒരേ ഒരു അഗ്നിപർവതം. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവതങ്ങളാൽ നിർമിതമായ പ്രദേശം നമ്മൾ താമസിക്കുന്ന ഭാരതത്തിൽ ആണെന്ന് യാത്രയെ ഇത്രയേറെ ഇഷ്ടപെടുന്ന നമ്മളിൽ എത്ര ആളുകൾക്ക് അറിയാം ??? ഡെക്കാൻട്രാപ്പ് , അതെ സംസ്‌കൃത ഭാഷയിലെ ദക്ഷിണം എന്ന വാക്കിൽ നിന്ന് ഡെക്കാനും , സ്കാന്ഡിനേവിയൻ വാക്കായ ട്രാപ്പാ (step like hill ) നിന്നും ഡെക്കാൻ ട്രാപ്.. മഹാരാഷ്ട്രയുടെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും, ഗുജറാത്ത്, കർണാടക മധ്യപ്രദേശ്, ആന്ധ്രാ പ്രദേശിന്റെ ചില ഭാഗങ്ങൾ..200 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് റീയൂണിയൻ ഹോട് സ്പോട്ടിലൂടെ മുകളിലേക്ക് പ്രവഹിച്ച മാഗ്മ പതിനായിരക്കണക്കിന് വര്ഷങ്ങളോളം നിർത്താതെ ഒഴുകി.. ഭൂമികകത്തുനിന്നും ഒരുപാട് വിഷവാതകങ്ങൾ പുറത്തേക്കെത്തി.. ദിനോസറുകളുടെ നാശത്തിലേക്കു നയിച്ച സംഭവങ്ങളിൽ ഒന്നായി ഇതുകരുതപെടുന്നു. ആദ്യമെത്തിയ മാഗ്മ തണുത്തുറയുമ്പോളേക്കും മുകളിൽ അടുത്ത ലാവാ ഒഴുകി എത്തി. അങ്ങനെ ഒന്നിനുമുകളിൽ ഒന്നായി 6,500അടി ഉയരത്തിൽ, പല ലയറുകളായി ഒരു ഭൂപ്രദേശം രൂപം കൊണ്ടു.

ഭൂമിക്കുള്ളിൽ നിന്ന് ഒഴുകി എത്തിയ ബസാൾട്ടിക്‌ മാഗ്മയിൽ ഇന്ന് ലോകത്തിലെ ഓരോ സഞ്ചാരിയും അത്ഭുതത്തോടെ കാണുന്ന മനുഷ്യനിര്മിതികൾ സൃഷ്ഠിക്കപ്പെട്ടു.. മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ക്ഷേത്രം.. ലോകം അത്ഭുതത്തോടെ നോക്കുന്ന മനുഷ്യനിർമിതി !!! മുബൈക്കടുത്തുള്ള എലിഫൻറ്റെ ദ്വീപുകളും അവിടെത്തെ പ്രശസ്‌തമായ 5 ഗുഹാ ക്ഷേത്രങ്ങൾ.. നോർത്ത് കർണാടകയിലെ ശില്പ കലയുടെ ഗുരുകുലം ആയ ഐഹോളെ, ബാദാമിയിലെ ഗുഹകൾ, ഹംപി എന്ന ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം, ബേലൂർ ഹാലേബീട് ലെ കൊത്തുപണികൾ, ബീജാപൂരിലെ വിസ്മയങ്ങൾ, ബിദർ, ഔറങാബാദ്, മഹാരാഷ്ട്രയിലെ Matheran ഹിൽസ്, വെസ്റ്റിക്കോസ്ത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഓരോ സഞ്ചാരിയും കാണുന്ന പരുത്തികൃഷികാവശ്യമായ കറുത്ത മണ്ണ്, ഇതെല്ലാം നമ്മുടെ നാട്ടിലേക്കെത്താൻ കാരണം 60 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് ഇന്ത്യൻ ഫലകം ഉത്തരത്തഗോളം ലക്ഷ്യമാക്കി നടത്തിയ ആ മഹാ യാത്രക്കിടയിലായിരുന്നു..

യുറേഷ്യയെ ലക്ഷ്യമാക്കി ഇന്ത്യൻ ഫലകം യാത്ര തുടരുകയാണ്… മനുഷ്യനെ അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ ഒളിപ്പിച്ച മഹായാത്ര.. “യാത്രകൾ അറിവിനാകണം, ഓരോ ശാസ്ത്ര സത്യങ്ങളിലേക്കും ഉള്ള തിരിച്ചറിവ്.”

വിവരണം – ഗീതു മോഹന്‍ദാസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply