കൊല്ലത്തിന്റെ മീശപ്പുലിമലയായ #രാജാതോട്ടം ഓഫ്റോഡ് യാത്രയും, കൊല്ലത്ത് അധികമാരും കേട്ടിട്ടില്ലാത്ത നമ്മുടെ #rajathottam ( rosemala ). അറുപത്തഞ്ചോളം കുടുംബങ്ങളുള്ള ഇവിടെ ഇപ്പോൾ വെറും പത്തിന് അകത്തു മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ നിന്ന് ജനങ്ങൾ കൂടി ഇറങ്ങുന്നത്. രാജഭരണകാലത്ത് ചെമ്പ് പട്ടം കിട്ടിയതാണ് രാജാകുപ്പില 275 ഏക്കർ വനപ്രദേശം. കോട്ടയം ഇടുക്കി ഇവിടെനിന്നുള്ള കുടിയേറിയ കർഷകർക്ക് രാജാവ് അറിഞ്ഞു നൽകിയ സമ്മാനം.
വിശ്രമമില്ലാതെ പണിയെടുത്ത കർഷകർ ഇവിടെ പൊന്നുവിളയിച്ച്. പ്രകൃതിയോടും വന്യമൃഗങ്ങളോടും ഒരുപോലെ തന്നെ ഇവർ പടപൊരുതി തന്നെയാണ് അവരുടെ മുന്നേറ്റവും. രാജാവ് കാണിച്ച സ്നേഹo പിന്നീടുവന്ന ജനാധിപത്യ നേതാക്കൾ രാജാകുപിനെ തിരിഞ്ഞുനോക്കിയില്ല. രാജാ കൂപ്പി നിന്നു ആര്യങ്കാവ് എത്തണമെങ്കിൽ 6 കിലോമീറ്ററോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ജീപ്പും നടന്നും തന്നെയായിരുന്നു ആദ്യകാലത്ത് യാത്ര സൗകര്യം. ഇപ്പോൾ ബസ്സർവീസ് വന്നിട്ടുണ്ട്.(റോസ് മല വരെ) യാതൊരു സൗകര്യവും തന്നെ ഇവിടെയില്ല .നല്ലൊരു റോഡ്, വൈദ്യുതി,ഹോസ്പിറ്റൽ ഒന്നും തന്നെ ഇല്ല. കുട്ടികളുടെ പഠിത്തം അസുഖ സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഇവിട നിന്ന ആളുകൾ മറ്റു സ്ഥലത്തേക്ക് പോയി താമസിക്കുകയാണ്.
ആര്യങ്കാവിൽ നിന്നും റോസ്മലക്ക് പോകുന്നവഴിയെ തിരഞ്ഞു ഏകദേശം ഒരു 5km കഴിഞ്ഞു റോഡ് രണ്ടായി തിരിയുന്ന ഭാഗത്ത് ഇടത്തോട്ട് ഉള്ള റോഡ്എടുത്താൽ #രാജാത്തോട്ടം പോവാം ഏകദേശം 1km കഴിഞ്ഞാൽ ഒരു ഗേറ്റ് വരും . അത്കടന്നു നേരെയുള്ള വഴിയേ സഞ്ചരിച്ചാൽ സ്ഥലത്തു എത്തിച്ചേരും.രാജാത്തോട്ടത്തിലേക്ക് ഉള്ള ഗേറ്റ് കഴിഞ്ഞതിനു ശേഷം 3കിലോമീറ്റർ മുമ്പോട്ടുപോയി കഴിയുമ്പോൾ ഒന്നുരണ്ടു വീടുകൾ ഉണ്ട്. അവിടെ നിന്ന് മുൻപോട്ടു പോകുമ്പോൾ 500 മീറ്റർ ഉള്ളിൽ വലതുസൈഡിലായിട്ട് ഒരു ചെറിയ കുരിശടി കാണാം. വാഹനങ്ങൾ അവിടെ പാർക്ക്ചെയുക. (ഒരു കാര്യം #റോസ്മല നല്ല കട്ടഓഫ്റോഡ് ആണ് ജീപ്പും ബൈക്കും മാത്രമേ കയറിചെല്ലുകയുള്ളു).
ടൂവീലർ ആണേൽ അവിടെ കുരിശിന്റെ സമീപംതന്നെ വണ്ടിയൊതുക്കി വെക്കാം. 4വീലർ അടുത്തുള്ള വീടുകളിൽ എവിടേയും അനുവാദം ചോദിച്ചു പാർക്ക്ചെയ്യാം . കുരിശടിയുടെ നേരെ വലതുവശത്തായിട്ട് ഒരു ചെറിയ ഗേറ്റ് ഉണ്ട്, അവിടുന്ന് മുകളിലേക്ക് കയറിതുടങ്ങാം.ആദ്യത്തെ കുറച്ചുഭാഗങ്ങൾ ചെറിയകാട്ടിൽ തുടങ്ങി ആനകൾക്കും കാട്ടുപോത്തുകൾക്കും നിലയുറപ്പിക്കാൻ പ്രിയങ്കരമായ പുൽമേട്ടിലേക്ക് ആണ് ഈ യാത്രാ അവസാനിക്കുന്നത് . മുകളിൽ വന്യമൃഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മുകളിലേക്ക് കയറുംതോറും ശക്തമായ കാറ്റടിക്കുന്നതിനാൽ വളരെ പ്രയാസംതന്നെ തന്നെയാരുന്നു ലക്ഷ്യ സ്ഥാനത്തേക്ക് എത്തിപ്പെടാൻ. നമ്മൾ പോയപ്പോൾ വന്യമൃഗങ്ങൾ കണ്ടില്ലെങ്കിലും നല്ല ഫ്രഷ് ആനപ്പിണ്ടം ഉണ്ടായിരുന്നു.മുകളിൽ ഒരു കുരിശ് ഉണ്ട് . മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ തമിഴ്നാടിന്റെ പ്രാന്തപ്രദേശങ്ങൾ കാണാൻ സാധിക്കും. തെങ്കാശി,ചെങ്കോട്ട,
രണ്ടു ഡാമുകളുടെ റിസേർവോയറുകൾ എന്നിവ കാണാൻ സാധിക്കും.
ഇവിടേക്ക് മാത്രംവരാതെ റോസ്മല കൂടെ കണ്ടിട്ട്പോവുതായിരിക്കും നല്ലത് കുരുശുമലയിൽ ഒരുതരത്തിലുമുള്ള പ്ലാസ്റ്റിക് മാലിന്യവും ഇടാതെയിരിക്കുവാൻ വെള്ളംകൊണ്ടുപോകുന്ന കുപ്പികൾ തിരിച്ചുകൊണ്ടുവരുക. ഇവിടത്തെ മഞ്ഞു പെയ്യലും കാറ്റും സഞ്ചാരികൾക്ക് എല്ലാം തന്നെ വേറിട്ട അനുഭവം സമ്മാനിക്കുന്നു ശക്തമായ കോടയും മൂലം മുകളിൽ നിന്നുള്ള വ്യൂ കിട്ടിയില്ലെങ്കിലും ഞങ്ങൾ എല്ലാവരും ഫുൾ ഹാപ്പിയായി കൊല്ലം ജില്ലയിലെ സഞ്ചാരി യൂണിറ്റിലെ Suju Kollamkaran പറഞ്ഞു തന്നതിനേകൾ സുന്ദരം ആണ് ഇവിടെ.. tnx ഉണ്ട് ചേട്ടാ..