ഒട്ടും പ്ലാനിംഗ് ഇല്ലാതെ കൊട്ടാരനഗരിയായ മൈസൂരിലേക്ക് ഒരു യാത്ര…!!

ഒരു ഒഴിവു കാല യാത്രയിലെ ഓർമകളിലൂടെ, മുൻപ്ലാനിങ്ങുകൾ ഒന്നുംതന്നെയില്ലാതെ ഒരു യാത്ര. എങ്ങോട്ട് പോകണം എന്തു ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതിരിക്കുമ്പോൾ പെട്ടൊന്നാണ് സുഹൃത്തിന്റെ വിളി വന്നത്, ഡാ എനിക്കൊന്നു നാട്ടിൽ പോവണം നീ ഇപ്പൊ എവിടെയാ ? എന്നെയൊന്നു മലപ്പുറം സ്റ്റാൻഡിൽ കൊണ്ടെന്നു വിടാൻ പറ്റോ നിനക്ക് ?. ഇതെന്തു ചോദ്യം ഭായ് അതിനെന്താ !! എന്താ ഇത്ര അർജന്റായി നാട്ടിലേക്കു ? അത്യാവശ്യമായി പെട്ടൊന്ന് നാട്ടിലെത്തേണ്ടതുണ്ട-ഡാ. ഉം. നീ ഫ്രീ ആണെങ്കിൽ എന്റെ കൂടെ വാ നമ്മുക്ക് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചുവരാം. ഇതു കേൾക്കേണ്ട താമസം എന്റെ മറുപടി രണ്ടു ദിവസമോ ? പറ്റില്ല ഭായ്, ഒരു മാസമായി ജോലി യൊന്നുമില്ലാതെ തെണ്ടിത്തിരിയുന്ന എനിക്ക് രണ്ടു നാൾ ::ഓ-ഹൊ.. ഉൾകൊള്ളാൻ കഴിഞ്ഞില്ല. അല്ലേലും ചുമ്മാ ഇരിക്കുമ്പോൾ വല്ലോരും വല്ല്യ- പണിയേല്പ്പിക്കുമ്പോൾ വല്യ- വിഷമം തോന്നാറുണ്ട്. അല്ല വെറുതെ ഇരിക്കുമ്പോൾ കിട്ടുന്ന ആ.. ഫ്രീഡം, അതങ്ങു നഷ്ടപെടുവല്ലേ ! അതെ.

പക്ഷെ കഥയും തിരക്കഥയും കാഴ്ചകളും മാറുന്ന ഒരു ജോലിയാക്കി മാറ്റാൻ ആ പിക്നിക് തെല്ലൊന്നു ആലോചിക്കേണ്ടി വന്നില്ല എനിക്ക്. അല്ല ഭായ് നിങ്ങൾ എപ്പോളും ഈ നാട്ടിലോട്ട് പോക്ക് ബസ്സിലല്ലേ ? എന്താ ഈ യാത്രയൊന്നു മാറ്റിപിടിച്ചൂടേ ? എപ്പോഴും ഈ ബസ്സിലെ യാത്ര ബോറടിക്കാറില്ലേ ഭായ് ?. ഒരു കാര്യം ചെയ്യാം !! എന്റെ ബൈക്കിൽ പെട്രോൾ അടിച്ചു തന്നാൽ ഈ ദുനിയാവിന്റെ ഏതു കോണിൽ വേണേലും ഞാൻ കൊണ്ട് വിടാം, എന്തേയ് ?. മറുപടി പടിക്ക് അധികം സമയം വേണ്ടി വന്നില്ല. സമ്മതം മൂളി !! എന്നാ ഒരു പതിനച്ചുമിനുറ്റ്.

വീട്ടിൽ പോയി ആവശ്യമുള്ള ഡ്രസ്സും മറ്റും പായ്ക്ക് ചെയ്ത് വണ്ടിയുടെ പേപ്പേഴ്സും കൂടെ ഹെൽമെറ്റ് ഒന്നു പൊടിതട്ടിയെടുത്ത്‌ കീയും എടുത്തു ഉമ്മാന്റെ അനുവാദവും വാങ്ങി ബൈക്കെടുത്തു നേരെ പുള്ളികാരനെയും പൊക്കി വണ്ടിയിലിരുത്തി പോകുന്ന വഴി യാത്രക്ക് വേണ്ട പെട്രോളും ഫില്ല് ചെയ്തു വെച്ചു പിടിച്ചു പുള്ളിയുടെ നാട്ടിലേക്ക്‌ . മലപ്പുറം, മഞ്ചേരി നിലമ്പുർ,വഴിക്കടവ്, നാടുകാണി പിന്നിട്ട് പശ്ചിമഘട്ട മലനിരകൾ സംഗമിക്കുന്ന നീലഗിരിയിലെ ഗുഡല്ലൂരിലേക്ക്.

പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാർ ഭാഗത്തുള്ള ഒരു പ്രധാന പട്ടണമാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ താലൂക്കായ ഗുഡല്ലൂർ. നീലഗിരിയിലെ മലയോര പ്രദേശമായ ഊട്ടിയിൽ നിന്ന് ഏകദേശം 52 ​​കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജംഗ്ഷനിലായിട്ടാണ് ഗുഡല്ലൂർ നിലനിൽക്കുന്നതും . തമിഴിൽ, കൂഡൽ (ഒരിടത്ത് ഒരു സ്ഥലം) + ഊറു (ഗ്രാമം ) ഇങ്ങനെയാണ് ഗുഡല്ലുർ എന്ന പേര് വീണതെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നു സംസ്ഥാനങ്ങളുടെയും അതിർത്തികൾ കണ്ടുമുട്ടുന്ന സ്ഥലമാണിത്. ,തേയിലത്തോട്ടങ്ങൾ മുഴുവനായും ചുറ്റുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥ തേയില വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു അവിടെത്തെ ജന ജീവിതം . ,ഊട്ടി, മൈസൂരിന്റേയും ഇടയിൽ ഒരു സാറ്റലൈറ്റ് ടൗണായി ടൂറിസ്റ്റ് കേന്ദ്രമായതിനാൽ ഗുഡലൂറിന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതയുണ്ട്. ,തമിഴ് നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് ഗുഡല്ലൂർ. ,തെക്കുഭാഗത്തുള്ള ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഗുഡലൂരു താലൂക്കിലെ ദേവാലയുടെ നഗരം, ഇനിയുമുണ്ട് ഗുഡല്ലൂരിനെ വർണിക്കാൻ.

ടൗണിലെത്തിയപ്പോൾ അവന്റെ ഉമ്മയുടെ കാൾ വന്നു. ഡാ നീ വരുമ്പോൾ യെവിടെന്നെങ്കിലും ലേശം കോഴി ഇറച്ചി വാങ്ങിയിട്ടു വാ. കേൾക്കേണ്ട താമസം നേരെ വണ്ടി വിട്ടു മൈസൂർ റൂട്ടിലെ ഗുഡല്ലൂർ ബന്ദിപൂർ ചെക്ക്‌ പോസ്റ്റിനടുത്ത തൊറപ്പള്ളിയിലെ ഷെഫേർഡ്സ് ഫാമിലേക്ക് .അവിടുന്ന് നല്ല ഒരു ചിക്കനും വാങ്ങി അവിടുന്ന് തന്നെ സൈസാക്കി എടുത്തു.

ഫുഡ് ഉണ്ടാക്കി എൻജോയ് ചെയ്ത് ഊട്ടി മൈസൂർ വഴി പോകുന്ന സഞ്ചാരികൾക്ക്‌ വേണമെങ്കിൽ ഷെഫേർഡ്സ് ഫാമിൽ പോയി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നല്ല കോഴിയും ( വിവിധയിനം ), മുയൽ, താറാവ്, പന്നി, എമു, എന്നു വേണ്ട എല്ലാവിധ മാംസവും ഇവിടെ ലഭ്യമാണ്. But ബില്ല് ശൂക്ഷിക്കുക ഒരു പക്ഷെ നിങ്ങൾ ചെക്ക്‌ പോസ്റ്റിൽ പരിശോധനക്ക് വിധേയമായാൽ ബില്ല് കൈവശമില്ലങ്കിൽ വകുപ്പ് മാറും, കെയർ ഫുൾ.

വൈകിട്ട് നാല് മണിക്ക്‌ ബ്രോന്റെ വീട്ടിലെത്തി സാധനങ്ങളെല്ലാം അവന്റെ ഉമ്മയെ ഏൽപ്പിച്ചു അപ്പൊ അവന്റെ ഉമ്മയുടെ കമെന്റ് വന്നു എന്നാ നിങ്ങൾ പുറത്തൊക്കെ ഒന്നു പോയിട്ടു വാ അപ്പോഴേക്കും ഇതെല്ലാം ഒന്നു റെഡിയാക്കി തരാം . വേണ്ട ” നിങ്ങൾ ഇവിടേ-രി ഉമ്മാ ഞങ്ങൾ ഇതൊക്കെ റെഡിയാക്കാം. അല്ല ! ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാൽ ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കാൻ ഒരുമണിക്കൂർ മതി എന്നുള്ളത് പാവം ഉമ്മാക്ക് അറിയില്ലല്ലോ . അങ്ങനെ അടിപൊളി ഫുഡ്‌ഒക്കെ ഞാനും അവനും കൂടി റെഡിയാക്കി വെച്ചു. എന്നിട്ട് നേരെ ടൗണിലേക്ക് ബൈക്കെടുത്തു പോയി, ഒന്നു റൗണ്ട് ചെയ്യാൻ നല്ല കാലാവസ്ഥ ആയതിനാൽ ഗുഡല്ലൂർ ടൗണിൽ ഒന്നു കറങ്ങി തിരിച്ചെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞു കാണും.നല്ലതണുപ്പ് തുടങ്ങിയിട്ടുണ്ട്

രാവിലെ അവൻ എന്തോ ആവശ്യാർഥം പുറത്തു പോയി വന്നപ്പഴേക്കും 11 മണി കഴിഞ്ഞിരുന്നു അങ്ങനെ ഉച്ചയൂണും കഴിച്ചു നേരെ ഊട്ടി റോഡിലെ നീഡിൽ റോക്ക് വ്യൂ പോയിന്റ് കാണാൻ പോയി ഉച്ചക്ക് കയറികൂടിയ ഞങ്ങൾ തിരിച്ചിറങ്ങുന്നദ് വൈകിട്ട് ആറു മണിക്ക് അവിടെ നിന്നാൽ ഗുഡല്ലൂർ ടൗണിന്റെ മനോഹര ദൃശ്യം പറഞ്ഞറിയിക്കാൻ കഴിയില്ല, നീലഗിരിയുടെ തണുപ്പും ഇളം കാറ്റും പച്ചപ്പും അതങ്ങനെ ആസ്വദിച്ചിരുന്നു. നീഡല് റോക്ക് വ്യൂ പോയന്റിൽ നിന്നിറങ്ങി നേരെ അവന്റെ വീട്ടിലോട്ട്, രണ്ടു ദിവസം എന്നു പറഞ്ഞിറങ്ങിയ എന്റെ രണ്ടാമത്തെ ദിവസവും ഇവിടെ അസ്തമിക്കാൻ പോകുന്നു.

പുലർച്ചെ ഉമ്മാക്ക് ഒരു കാൾ ഒരു രണ്ടുനാൾ വെക്കേഷൻ വേണ്ടിയായിരുന്നു . അവന്റെ വീടിനടുത് 2കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഒരു ട്രൈബൽ കോളനി ഉണ്ട് അത് കാണാൻ പുറപ്പെട്ടു കയ്യിൽ രണ്ടു കമ്പും ഒരു വെട്ടു കത്തിയും എടുത്തു ട്രെക്കിങ്ങ് ആരംഭിച്ചു ഒരു മണിക്കൂറിന് ശേഷം ഞങ്ങളാ സ്ഥലത്തെത്തി. മുതുമല ഫോറെസ്റ്റ് ഡിവിഷൻ കീഴിലുള്ള സ്ഥലം കുറച്ചു ട്രൈബൽ മാത്രം താമസിക്കുന്ന ഒരു കോളനി.കോളനി നിൽക്കുന്ന സ്ഥലം ഒരു കുന്നിൻ പ്രദേശം നിറയെ ചിതൽ കൂനകൾ അടങ്ങിയ ഒരു കുന്ന്, കുന്നിന്റെ ചെരിവു വശത്തായി ട്രൈബൽസ് ന്റെ വീടുകൾ.

പ്രത്യേകം മുൾവേലികൾ കൊണ്ട് അവരാ സാമ്രാജ്യത്തിന്റെ അതിർവരമ്പുകൾ തീർത്തിരിക്കുന്നു.
പുല്-മേഞ്ഞ ചെറിയ ചെറിയ കൂരകൾ ഒരു വിത്യസ്തമായ സ്ഥലത്തു ചെന്നെത്തിയോരിക്കുന്ന പോലെ തോന്നും പച്ചപ്പ്‌ നിറഞ്ഞ നീലഗിരിയുടെ ഒരു വരണ്ട കുന്നിൻ മുകൾ മനോഹരം തന്നെ. അതെ അധികമാരും എത്തിപ്പെടാത്ത ഒരിടം.

മൈസൂർ റോഡ് വെച്ചു പിടിച്ചു ഗുഡല്ലൂർ പിന്നിട്ടാൽ റോഡിനിരുവശവും മനോഹരമായ മുളങ്കാടുകൾ കണ്കുളിര്മയേകും. അതെ സത്യമംഗലം ഫോറെസ്റ്റ് പഴയ കാല വീരപ്പന്റെ ഒളിത്താവളം. ബന്ദിപ്പൂർ ചെക്ക് പോസ്റ്റ്‌ കടന്നുകഴിഞ്ഞാൽ പിന്നെ ഫോറെസ്റ്റ് ഏരിയ ആണ്. ഭാഗ്യമുണ്ടേൽ മാൻ കൂട്ടത്തെയും, ആന, കുരങ്, മയിൽ തുടങ്ങിയവയെയും കാണാൻ കഴിയും കുറേ ദൂരം പിന്നിട്ടാൽ ബന്ദിപ്പൂർ ടൈഗർ റിസർവ് ഉണ്ട്. രാജകൊട്ടാരങ്ങളും ,കോട്ട-ഗോത്തളങ്ങളും അണക്കെട്ടും മൃഗശാലയും, പ്രകൃതിദത്ത തടാകങ്ങളും, പക്ഷിസങ്കേതവും…… അങ്ങനെ ചരിത്രവും പ്രകൃതിയും സംസ്കാരവുമൊക്കെ ഇവിടെ കൈക്കോർക്കുന്നുണ്ട്

യാത്ര മൈസൂരിനിപ്പുറം നഞ്ചാങിലെത്തിയിരിക്കുന്നു “( നഞ്ചൻഗുട് )” എത്തിയിരിക്കുന്നു. നഞ്ചൻഗുഡ് മൈസൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നഞ്ചൻഗുഡ്. ,മൈസൂർ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള കപില നദിയുടെ തീരത്താണ് നഞ്ചൻഗുഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ നെഞ്ചുണ്ടേശോര ക്ഷേത്രം ഉണ്ട് കാവേരിയുടെ കൈവഴിയായ കപില നദിയുടെ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീകന്ത്രേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ,ദക്ഷിണ ദില്ലി വാരാണസി അല്ലെങ്കിൽ പ്രയാഗ് എന്ന പേരിലും നഞ്ചൻഗുഡ് അറിയപ്പെടുന്നു , (ദക്ഷിണ കാശി) (തെക്കൻ കാശി) എന്നും വിളിക്കുന്നു.

ഒരു പുരാതന ക്ഷേത്രമാണ് നഞ്ചുണ്ടേശ്വര ക്ഷേത്രം. തെക്കേ ഇന്ത്യയിലെ കാവേരിനദിയുടെ പ്രധാന പോഷകനദിയാണ് “കപില” അഥവാ ( കബനി ) എന്നും അറിയപ്പെടുന്ന ഈ നദി പനമരം പുഴയും മാനന്തവാടി നദിയും സംഗമിക്കുന്നതോടെ വയനാട് ജില്ലയിൽ നിന്ന് ആരംഭിച്ചു കർണാടകയിലെ കാവേരി നദീതടത്തിൽ തിരുമകുടലുസ് നരസിപുറയിലേക്ക് കിഴക്ക് ഒഴുകുന്നു കപില.

നഞ്ചൻഗുട്ന്റെ ഗ്രാമപ്രദേശങ്ങളിലൂടെ ഒരു നീണ്ട റൈഡിങ് ഒക്കെ നടത്തി,ആ പഴയ ഫ്രണ്ടിന്റെ മൊബൈൽ നമ്പ്‌റൊക്കെ ചികഞ്ഞെടുത്തു ഒരു കാൾ, വൈകാതെ അവനെത്തി പിന്നെ ഒന്നും പറയണ്ട അവന്റെ കൂടെ പരിസരപ്രദേശങ്ങളിൽ ഒരു കറക്കം. സന്ധ്യ ആയതിനാൽ അവൻ വിട്ടില്ല അവന്റെ വീട്ടിൽ അന്ന് താമസിച്ചു
പിറ്റേന്നു പുലർച്ചെ കപിയിലെ കുളിയെല്ലാം കഴിഞ്ഞു അവനോടു യാത്ര പറഞ്ഞു നേരെ കൊട്ടാരനഗിരിയായ മൈസൂരിലേക്. നിറയെ കാഴ്ചകൾ സമ്മാനിക്കുന്ന കർണാടകയിലെ മൈസൂരിലേക് ഇനിയും 23കിലോമീറ്റർ യാത്രയുണ്ട്.

കുളിരണിഞ്ഞ പാടങ്ങളും ,മഞ്ഞു പുതഞ്ഞ മലനിരകളും… ! ദൂരെ മഞ്ഞിൻ പുതപ്പണിഞ്ഞ ഗോപാൽ ബെട്ട മലനിരകളും കാണാം.. പഴയ രാജ നഗരമായ മൈസൂരിലെ കെട്ടിടങ്ങൾക്കും രാജകീയ പൗഢിയുണ്ട് .രാജഭരണ കാലത്തെ കെട്ടിടങ്ങളിലാണ് സർക്കാർ ഓഫീസുകൾ പലതും പ്രവർത്തിക്കുന്നത് ..വിനോദ സഞ്ചാര കേന്ദ്രമായമാതിനാൽ തിരക്കാർന്ന നഗരമാണ് മൈസൂർ.

‘കൊട്ടാരങ്ങളുടെ നഗരം’ ഇങ്ങനെ കാഴ്ചകൾ ഒക്കെ കണ്ട് മൈസൂരിൽ എത്തിയിരിക്കുന്നു. മൈസൂർ പാലസ് ആണ് ആദ്യം സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചത് മൈസൂരിലെത്തിയപ്പോൾ സമയം 11 മണി കഴിഞ്ഞു പാലസിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്തു.

ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായിട്ടാണ് മൈസൂർ കണക്കാക്കപ്പെടുന്നത്. ബാംഗ്ലൂരിന് തെക്കുപടിഞ്ഞാറുള്ള ചാമുണ്ടി മലനിരകളിൽ നിന്ന് 146 കിലോമീറ്റർ അകലെ മലയുടെ താഴ്വാരത്തിലായാണ് മൈസൂർ പട്ടണം സ്ഥിതി ചെയ്യുന്നത്.

മൈസൂർ കൊട്ടാരമാണ് (മൈസൂർ പാലസ് ) ഇവിടുത്തെ പ്രധാന ആകർഷണം,വിഡിയാർ രാജവംശത്തിലെ രാജകീയ ഭവനം മൈസൂർ കൊട്ടാരമെന്നറിയപ്പെടുന്നത് ,വിഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയും മൈസൂർ രാജ്യത്തിന്റെ ആസ്ഥാനവുമാണ് ഇത് ,ഹിന്ദു, ഇസ്ലാമിക്, ഗോഥിക്, രജപുത് ശൈലികൾ ഈ കൊട്ടാരത്തിൽ നമുക്ക് കാണാൻ സാധിക്കും, സുഗന്ധദ്രവ്യങ്ങളും സിൽക്ക്, ചന്ദനമരം എന്നിവയും മൈസൂരിൽ ലഭ്യമാണ്. ഇതും ഉൾപ്പെടെ ഏഴ് കൊട്ടാരങ്ങൾ മൈസൂരിലുണ്ട് അതിനാല് മൈസൂർ പൊതുവായി ‘കൊട്ടാരങ്ങളുടെ നഗരം’ എന്ന് വിശേഷണച്ചാർത്തുണ്ട്. കൊട്ടാര നഗരങ്ങളെ നോക്കി കിഴക്ക്‌ ചാമുണ്ടി മലകൾ അങ്ങനെ മുഖമയക്കുന്നുണ്ട്.

മൈസൂർ (ദസറ) ദസറ ഉത്സവ സമയത്ത് നടക്കുന്ന ഉത്സവങ്ങൾ ലോകമെമ്പാടുമുള്ള അനേകം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒന്നാണ്, , മൈസൂർ പെയിന്റ് തുടങ്ങി നിരവധി കലാരൂപങ്ങളും സാംസ്കാരിക വൈവിധ്യങ്ങളുമെല്ലാം ചേർന്നാണ് ഈ പേര് നൽകുന്നത്. ,മൈസൂർ പാക്ക്, മൈസൂർ മസ്മാല ദോസ; ,മൈസൂർ സാൻഡൽ സോപ്പ്, മൈസൂർ ഇങ്ക്; ,മൈസൂർ പീറ്റ (പരമ്പരാഗത സിൽക്ക് ടർബൻ), മൈസൂർ സിൽക്ക് സാരികൾ തുടങ്ങിയവ. ,പരമ്പരാഗത വ്യവസായങ്ങളോടൊപ്പം വിനോദസഞ്ചാരം മൈസൂരിന് ഒരു പ്രധാന വ്യവസായമാണ്.

ഹൊയ്സാല മാതൃകയിലാണ് കൊട്ടാരത്തിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. പുറംഭാഗം Indo-Saracenic മാതൃകയിലും. കൊട്ടാരത്തിന്റെ ഇരുവശങ്ങളിലുമായി കാണുന്ന ഗോപുരങ്ങൾ ഏഴ് ബീമുകളോടുകൂടി 145 അടി ഉയരത്തിൽ വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ ചുറ്റുമായി അനേകം ക്ഷേത്രങ്ങളോടുകൂടിയാണ് കോട്ടയുടെ നിർമ്മാണം നടത്തിയിരിക്കുന്നത് വിജയ നഗര സാമ്രാജ്യത്തിന്റെ ആരംഭത്തിലുള്ള പഴയ കിരീടവും ഇവിടെ സൂക്ഷിച്ചീട്ടുണ്ട്. അനേകം പ്രവേശന കവാടങ്ങൾ ഉണ്ടെങ്കിലും, തെക്ക് ഭാഗത്തുള്ളതിൽ കൂടിയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. താജ്മഹൽ കഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ വരുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. കൊട്ടാരത്തിനകത്ത് ഫോട്ടോഗ്രഫി അനുവദനീയമല്ല. സന്ദർശക സമയം: 10:30 AM to 5:30 PM (All Days).

എന്റെ അടുത്ത ലക്ഷ്യം സെന്റ് ഫിലോമിന ചർച് കാണുക എന്നതായിരുന്നു. കൊട്ടാരത്തിനടുത്ത് നിന്നും 1 കിലോമീറ്റർ മാറി, ബെങ്കലൂരു ഹൈവേയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ദേവാലയത്തിന്റെ ഇരുവശങ്ങളിലുള്ള ഗോപുരങ്ങൾ ഏകദേശം 175 അടി ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്..ഏഷ്യയിലെ രണ്ടാമത്തെ വലിയ പള്ളിയെന്ന നിലയിലാണ് സെന്റ് ഫിലോമിനയുടെ പള്ളി പണിതത്. പ്രാർത്ഥനാ സഹായങ്ങൾക്കും,മറ്റ് സന്ദർശന ലക്ഷ്യത്തോടെയും, വിവിധമതസ്ഥരായ അനേകരാണ് അനുദിനം ഇവിടെ സന്ദർശിക്കുന്നത്. ദേവാലയത്തിനടിൽ വലിയ തോതിൽ ക്രമീകരിച്ചിരിക്കുന്ന ശവക്കല്ലറകളും അനുഭൂതീദായകമാണ്. ദേവാലയത്തിനു പുറത്ത് വലതുഭാഗത്തായി നിർമ്മിച്ചിരിക്കുന്ന ചെറിയ ചാപ്പലും കാണാൻ മറക്കരുത്.. അവിടെ നിന്നും നേരെ മൈസൂർ സൂ കാണാനാണ് പോയത്.

സൂവിന് അടുത്തു തന്നെയുള്ള ഒരു മലയാളി ഹോട്ടലിൽ നിന്നും നല്ല സൂപ്പർ കേരള ഊണ് കിട്ടി കുറച്ച്ക്കൂടി മുന്നോട്ട് ചെന്ന് സൂമിന്റെ എതിർ വശത്തുള്ള പാർക്കിംഗ് സ്ഥലത്ത് വണ്ടി വെച്ച് പാർക്കിംഗ് ഒരു ബുദ്ധിമുട്ടുള്ള സ്ഥലം. നേരെ അകത്തേക്ക് പ്രവേശിച്ചു. രണ്ടുമണിയോടടുത്ത ആ കനത്ത ചൂടിലും, മൈസൂർ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

നേരെ മൈസൂർ മൃഗശാലയിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്തു. “ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻ ” എന്നറിയപ്പെടുന്ന ഈ മൃഗശാല ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമാണ്. പക്ഷികളുടെ സങ്കേത്തിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്, വിവധ തരം പക്ഷികൾ പല രാജ്യങ്ങളിലേയും … ഇരുമ്പുകൂടിനകത്തുനിന്നുള്ള മയിൽ നൃത്തം ഇത്ര ഭംഗിയെങ്കിൽ കാടിന്റെ പാശ്ചാത്തലത്തിൽ എത്ര സുന്ദരമായിരിക്കും …. ‘വർണങ്ങളാൽ മനോഹാരിതമായ ആഫ്രിക്കൻ മക്കാവു, വിവിധയിനം പാരറ്റ് ‘ വെളുത്ത മയിലും കൊക്കുകളും, വേഴാമ്പലും ഒട്ടകപക്ഷിയും ഇങ്ങനെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേതടക്കം ഒട്ടുമിക്ക പക്ഷികളേയും കാണാനായി . സിംഹം, കടുവ, പുലി, ജിറാഫ് ,കണ്ടാമൃഗം ഹിപ്പോ,സീബ്ര, ഒട്ടകം ആഫ്രിക്കൻ ആനകൾ ചിമ്പാൻസി ഗോറില്ല ,ഉൾപ്പെടെയുള്ള കുരങ്ങു വർഗ്ഗങ്ങൾ, അനാക്കോണ്ട ഉൾപ്പെടെയുളള ഉരഗവർഗങ്ങൾ , ഇങ്ങനെ 1450 ഓളം വിഭാഗത്തിലുള്ള ജന്തുവർഗ്ഗങ്ങളും, 25 ഓളം രാജ്യങ്ങളിൽ നിന്നായി 168 ഓളം സ്പീഷീസിലുള്ള പക്ഷി വർഗ്ഗങ്ങളും ഇവിടെ ഉണ്ട് …ഇവയൊക്കെ നല്ലരീതിൽ ആസ്വദിക്കണമെങ്കിൽ ഒരു ദിവസം തികയാതെ വരും എന്നു തോന്നി പോകും.

കരൺജി തടാകം. മൈസൂർ നഗരത്തിലാണ് കരൺജി തടാകം സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം വിശ്രമിക്കാനും ആഘോഷിക്കാനും പറ്റിയ അടാർ സ്ഥലമാണ് കരൺജി തടാകം. പ്രിയപ്പെട്ടവരുമായി പിക്നിക്കിനെത്തിയ നിരവധി ആളുകളെ ഇവിടെ കാണാൻ കഴിഞ്ഞു . ,തടാകങ്ങൾ, ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റോർക്കുകൾ, കോർമോരന്റ്, ഗ്രേ പെലിക്കൻ എന്നിവ ഉൾപ്പെടെ 140 പരം പക്ഷികളെ ഇവിടെ കാണാറുള്ളതായി പക്ഷി നിരീക്ഷകർ തിട്ട പെടുത്തിയിട്ടുണ്ട്. രണ്ട് ജലാശയങ്ങളോടൊപ്പം ഒരു സുന്ദരമായ വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. ഇവിടം ഒത്തിരി ചിത്രശലഭങ്ങളെയും കാണാനിടയായി , 90 ഹെക്ടർ വരുന്ന കരൺജി തടാകം മൈസൂർ മൃഗശാലയുടെ കീഴിൽ ഉൾപ്പെട്ടതാണ്. ജലാശയങ്ങളോടൊപ്പം ഒരു സുന്ദരമായ വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്.

അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബൃന്ദാബൻ ഗാർഡൻസ് മൈസൂർ പട്ടണത്തിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ,കാവേരി, ഇന്ത്യയിലെ ശ്രദ്ധേയമായ നദിക്ക് കുറുകെ പണിതിട്ടുണ്ട്, നിറഞ്ഞ സമൃദ്ധമായ പച്ച നിറത്തിലുള്ള മട്ടുപ്പാവ നിറമുള്ള തോട്ടങ്ങളും പുഷ്പങ്ങൾ നിറഞ്ഞതും നിറഞ്ഞ ഒരു സസ്യസമ്പത്ത് ഇവിടെ ലഭിക്കുന്നു. ,60 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വൃന്ദാവന പൂന്തോട്ടം അതിന്റെ ആകർഷകങ്ങളായ റോസ് ഗാർഡൻസും പുഷ്പങ്ങളും കൊണ്ട് വലയം ചെയ്തുകൊണ്ടിരിക്കുകയാണ്.

എല്ലാ വർഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. നന്നായി പരിപാലിക്കുന്ന ഉദ്യാനങ്ങൾ നിറപ്പകിട്ടുന്ന പുഷ്പങ്ങളും ചെടികളുമൊക്കെ, നൃത്തത്തിനിടയിൽ നൃത്തവും വർണാഭമായ നീരുറകളും ഉള്ള തോട്ടത്തിൽ വൈകുന്നേരം ഒരു റൊമാന്റിക് സ്റ്റോൾ നൽകും. മൈസൂർ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പിക്നിക് സ്ഥലങ്ങളിൽ ഒന്നാണിത്, വൈകുന്നേരങ്ങളിൽ, നന്നായി സമന്വയിപ്പിച്ചതും സജീവവുമായ ജലധാര പ്രദർശനം സംഗീതത്തോടൊപ്പം അതിശയകരമാണ്, അവ തികച്ചും ഒരു സ്ട്രെസ്സ്-ബസ്റ്റർ ആണ്. ! തന്നെയുമല്ല കാവേരി നദിയുടെ തീരത്ത് ബോട്ടിംഗ് ഉണ്ട് .

ലക്ഷ്യമില്ലാത്ത യാത്ര ആരംഭിച്ചു ദിവസങ്ങൾ എന്നിലൂടെ കടന്നുപോയത് ഞാനറിയുന്നുണ്ടായിരുന്നില്ല. ഈ യാത്ര എനിക്കു നൽകിയ അനുഭൂതികൾ അതെത്ര-മാത്രമാണെന്നത് വിവരണങ്ങൾക്കുമപ്പുറത്താണ്. ലക്ഷ്യങ്ങളില്ലാതെ ഇറങ്ങിത്തിരിക്കുന്ന യാത്ര പ്രവചനങ്ങൾക്ക് അധീതമാണ്. കണ്ടുമുട്ടുന്ന വഴികളും കാഴ്ചകളും, അപരിചിത മുഖങ്ങളും, വ്യത്യസ്താനുഭവങ്ങളും നമ്മെ ആ വഴിലൂടെ വീണ്ടും സഞ്ചാര പ്രേരിതനാക്കും.

വിവരണം – അബു വി.കെ., ചിത്രങ്ങള്‍ – ഗൂഗിള്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply