ഒരു കിടിലന്‍ ഹിമാലയന്‍ സ്‌നോ ട്രക്ക് നടത്താന്‍ ആഗ്രഹമുണ്ടോ? 6415 രൂപയ്ക്ക്…

Youth Hostel Association of India (YHAI) യുടെ Sar Pass Trek 2018 നുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ചൂടപ്പം പോലെ സ്ലോട്ടുകള്‍ വിറ്റുപോകുന്ന YHAI യുടെ ഏറ്റവും ഡിമാന്‍ഡ് ഉള്ള ട്രെക്കിങ്ങ് പ്രോഗ്രാമാണിത്.

10 ദിവസത്തെ ട്രെക്കിന് ഇത്തവണ 6415 രൂപ ആണ് ഫീസ്. കഴിഞ്ഞ വര്‍ഷം ഇത് 5040 രൂപ ആയിരുന്നു. അതിനാല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി വെക്കണ്ട. ഭക്ഷണവും താമസവും എല്ലാം അടക്കമാണിത്. 2018 മെയ് അഞ്ചു മുതല്‍ ജൂണ്‍ പത്തു വരെ 37 ബാച്ചുകള്‍ ആണുള്ളത്. ഒരു ബാച്ചില്‍ അന്‍പതു പേര്‍ വീതം ഉണ്ടാകും.

മൂന്ന് ദിവസത്തോളം പൂര്‍ണമായും മഞ്ഞിലൂടെ ആയിരിക്കും ട്രെക്കിങ്ങ്. സര്‍ എന്നാല്‍ തണുത്തുറഞ്ഞ തടാകം എന്നാണ് അര്‍ഥം. തണുത്തുറഞ്ഞ ഈ തടാകത്തിനു മുകളിലൂടെയാണ് ട്രെക്ക്, തില ലോത്‌നിയില്‍ നിന്നും ബിസ്‌ക്കരി പോകുന്ന വഴി ആണ് ഈ സര്‍ തടാകം.

ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ പാര്‍വതി വാലിയില്‍ ആണ് ട്രെക്ക്. കസോള്‍ ആണ് ബേസ് ക്യാമ്പ്. പാര്‍വതി നദിയുടെ തീരത്തുള്ള അതിമനോഹരമായ ഒരു കൊച്ചു ഗ്രാമം ആണ് കസോള്‍. കുള്ളുവിനു പത്തു കിലോമീറ്റര്‍ മുന്‍പുള്ള ഭുന്തറില്‍ നിന്നും മണിക്കരനിലേക്കുള്ള യാത്ര മദ്ധ്യേ മണിക്കരണിനു നാലു കിലോമിറ്റര്‍ മുന്‍പാണ് കസോള്‍, ജൂതന്മാരുടെ പ്രിയപ്പെട്ട ഗ്രാമം.

YHAI യുടെ ട്രെക്കുകള്‍ മറ്റുള്ളവരേക്കാള്‍ നിരക്ക് കുറവാണ്, ഏറ്റവും മിതമായ നിരക്കില്‍ ഹിമാലയന്‍ ട്രെക്കുകള്‍ നടത്തുന്നത് YHAI ആണെന്ന് പറയാം. ക്യാമ്പിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സൗകര്യവും ഇവര്‍ നല്‍കുന്നുണ്ട്. ബുക്കിങ്ങിനു ലിങ്ക് സന്ദര്‍ശിക്കുക. http://www.yhaindia.org/adventure-programme.php?id=393&ty=s. 

13800 അടി/ 4200 മീറ്റര്‍ ഉയരം വരെ പോകുന്ന ഒരു ട്രെക്ക് ആയതിനാല്‍ AMS നെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക. കൂടുതല്‍ അറിയാന്‍ ‘സഞ്ചാരി’ യിലെ Dr Rabeebudheen Rabib ന്റെ പോസ്റ്റ് വായിക്കുക.   www.facebook.com/groups/TeamSanchari/permalink/1616331055091359/

Source – http://www.kairalinewsonline.com/2017/11/17/145526.html

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply