ഊട്ടി മുതൽ കൂനൂർ വരെ ഒരു ട്രെയിൻ യാത്ര !!

ഇന്ന് വരെ ഉള്ള Train യാത്രകളിൽ ഏറ്റവും നല്ലത്അല്ലങ്കിൽ പ്രിയ്യപ്പെട്ടത് എന്ന് പറയാവുന്ന യാത്ര ആയിരുന്നു ഊട്ടി മുതൽ മേട്ടൂപാളയം വരെ ഉള്ള യാത്ര. യാത്രയുടെ മുഴുവൻ Planning ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന പ്രജീഷ് ആയിരുന്നു.

രാവിലെ 5AM മണിക്ക് ഞങ്ങൾ 5 പേര് വീട്ടിൽ നിന്ന് ഇറങ്ങി. തലേ ദിവസം രാത്രി 11 മണിക്കാണ് ഞാനും പ്രവീണും വീട്ടിൽ കേറുന്നത് ഗുണ്ടപ്പെട്ട പൂപ്പാടം കാണാൻ പോയിരുന്നു.ക്ഷീണം ഉണ്ടങ്കിലും അതൊന്നും വക വച്ചില്ല 5 മണിക്ക് തന്നെ ഇറങ്ങി.9.15AM ന് ആണ് ഊട്ടിയിൽ നിന്ന് ട്രെയിൻ പുറപ്പെടുക.planing പ്രകാരം 8.45AM അയപ്പോഴേക്കും ഊട്ടി എത്തി.ഊട്ടിയിലെ Train യാത്രയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളു ഞങ്ങൾ എല്ലാവരും പിന്നെ പ്രിയദർശൻ സിനിമകളിലെ പതിവ്, പുകത്തുപ്പികൊണ്ടു പോകുന്ന തീവണ്ടിയുടെ കാഴ്ചയും.ഈ ഒരു യാത്രയ്ക്കും കാഴ്ചക്കും വേണ്ടി ആയിരുന്നു ഈ ദിവസത്തെ Trip.

ഞങ്ങൾ എത്തിയപ്പോൾ Train സ്റ്റേഷനിൽ എത്തുന്നതെ ഉള്ളു.ഒരു നല്ല കാഴ്ച്ച തന്നെ ആയിരുന്നു അത്.പരമ്പരാഗത രീതിയിൽ പണ്ട് മുതൽക്കേ കണ്ടു വരുന്ന ഒരേ കാഴ്ച്ച ഒരു ഹെറിറ്റേജ് ട്രെയിൻ.കുറഞ്ഞ ബോഗികൾ മാത്രം ഉള്ളത്തിൽനാൽ മുൻകൂട്ടി Tiket reserve ചെയ്യാതെ യാത്ര ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ് എന്നതിനാൽ പ്രജീഷ് Tiket ആദ്യം തന്നെ Reserve ചെയ്തിരുന്നു.എന്നിട്ടും ജൂലായ് മാസത്തിലെ അവസാന Riservation ആയിരുന്നു ഞങ്ങളുടേത്.ചായ കുടിക്ക് ശേഷം ടിക്കറ്റും കാണിച്ചു വേഗം സീറ്റിൽ കേറി ഇരുന്നു.അവസാനത്തെ ബോഗി ആയിരുന്നു ഞങ്ങളുടേത്.അത് ഏതായാലും ഭാഗ്യം ആയി.കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മർ ഹെഡ് കോട്ടേഴ്സ്. അക്കാലത്ത്, അതായത് 1899ൽ പണിപൂർത്തിയാക്കിയതാണ് ഈ റെയിൽപാത.ആ പഴമ ഇപ്പോഴും അതുപോലെ സൂക്ഷിക്കുന്നുണ്ട് ഈ ട്രെയിനുകളും.മരം കൊണ്ട് നിർമ്മിക്കപ്പെട്ട പൈതൃക ട്രെയിൻ……
യാത്ര ആരംഭിക്കുകയാണ്.

നീലഗിരി മലയോരതീവണ്ടിപ്പാത {Udakamandalam to mettupalayam}

ഊട്ടിയിലെ റെയിൽവേ സ്റ്റേഷന്റെ പേരാണ് udakamandalam ,ഇവടെ മുതൽ coonoor വരെ ആണ് ആദ്യഘട്ടം പിന്നെ coonoor മുതൽ Mettupalayam വരെ.
സൈറൺ മുഴങ്ങി ട്രെയിൻ ഓടാൻ തുടങ്ങി സിനിമകിൽ കാണുന്ന പോലെ പുകത്തുപ്പികൊണ്ടാണ് യാത്ര തുടങ്ങുന്നത് നല്ല കട്ട പൊക .Train ൽ നിറയെ ആളുകൾ ഉണ്ട് ലോക്കൽ ആളുകൾ,കുട്ടികൾ,വിദേശികൾ,സഞ്ചാരികൾ എല്ലാവരും.ആദ്യത്തെ ഇരുമ്പു പാലം പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഊട്ടി ഗ്രാമങ്ങളിലൂടെ ആണ് യാത്ര,ഇരു വശത്തും യുക്കാലി മരങ്ങളും,മലയുടെ താഴ്വരവും തേയില തോട്ടവും,തുരംഗങ്ങളും, മനോഹരമായ പുൽമേടുകളും പിന്നിട്ട യാത്ര, ട്രെയിനിൽ ഞങ്ങളെ പോലെ എല്ലാവരും ആ യാത്ര ആസ്വതിക്കുന്നുണ്ടെന്ന് അവരുടെ അർപ്പ് വിളികളിൽ നിന്ന് മനസിലായി.

വഴിയിൽ കാണുന്ന കാഴ്ചകൾ എല്ലാം പുതുമയുള്ളതായിരുന്നു. Train ഏതാണ്ട് 10km വേഗതയിൽ ആണ് പോകുന്നത് അത് കൊണ്ട് തന്നെ കാഴ്ചൾക് ക്യാമറയിൽ പകർത്താൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.ഏറ്റവും വേഗം കുറഞ്ഞട്രെയിനുകളിൽ ഒന്നാണ് ഇതെന്ന് അവിടുത് ലോക്കൽ ആളുകളുടെ സംസാരത്തിൽ നിന്ന് മനസിലായി.നമ്മുടെ പഴയ ആനവണ്ടിയിൽ ഇരുന്ന് ഒരു ഗ്രാമത്തിന്റെ നടുവിലൂടെ ഇരു വശവും നെൽപാടങ്ങളും ആൽമരവും അമ്പലകുളവും ഓക്കേ ഉള്ള ഒരു റൂട്ടിലൂടെ പോകുന്ന Feel ആണ് ആ യാത്രക്ക്…മരത്തിന്റെ സീറ്റും വാതിലുകളും എല്ലാം കൂടിട്രെയിനും ഒരു പഴയ ആനവണ്ടി Look ൽ ആണ്.ഊട്ടിയുടെ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മുഖം.

കൽക്കരി തീവണ്ടിയിലെ ഈ യാത്രയും യാത്രയിലെ മനോഹരമായാ കാഴ്ചയും ഏതൊരു സഞ്ചാരിയുടെയും പ്രിയ്യപ്പെട്ട യാത്രകളിൽ ഒന്നാവും….. നീലഗിരി മലയോരങ്ങളുടെ മനോഹാരിത ഈ യാത്രയിൽ കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞു.

കാഴ്ചകൾ ആസ്വദിച്ചു പോയത് കൊണ്ട് പോയത് കൊണ്ടോ എന്തോ ട്രെയിൻ പെട്ടന്ന് Coonoor എത്തായാറായി.ട്രെയിൻ വേഗത കുറഞ്ഞു.ദൂരെ നിന്നും നോക്കുമ്പോൾ coonoor ബോർഡ് കകാണാംCoonoor സ്റ്റേഷനിൽ വണ്ടി നിർത്തി.പണ്ട് കുലുക്കം സിനിമയിൽ രേവതി ഊട്ടി റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയത് പോലെ പ്രവീൺ ചാടി ഇറങ്ങി.പിന്നാലെ ഞങ്ങളും.തണുപ്പും ചൂടും ഒരുപോലെ അനുഭവ പെടുന്ന കാലാവസ്ഥ ആയിരുന്നു അവിടെ.

അവിടെ എത്തിയപ്പോഴാണ് പോക്കറ്റിൽ ഫോൺ ഉള്ള കാര്യം പോലും ആലോചിച്ചത്.(അല്ലാത്ത സമയങ്ങളിൽ ഫുൾ Time ഫോണിൽ ആണ്).ഫോൺ നോക്കിയപ്പോ പ്രിയപ്പെട്ടവരുടെ മെസ്സേജും മിസ്കോളും ഒക്കെ കൊറേ ഉണ്ടായിരുന്നു.ആരെയും നിരാശ പെടുത്തിയില്ല.
Coonoor നമ്മുടെ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ ഒക്കെ പോലെ ഉള്ള നല്ല ഉഷാർ സ്ഥലം.Reserve ചെയ്ത് Ticket കൂനൂർ വരെ ഉള്ളു ഇവിടുന്ന് അങ്ങോട്ട് വേറെ Ticket എടുക്കണം പ്രജീഷ് വീണ്ടും Ticket നോക്കാൻ പോയി.ആ സമയം കൊണ്ട് ഞാൻ Camera യിൽ കൂനൂർ റെയിൽവേ സ്റ്റേഷനിലെ നല്ല കാഴ്ചകൾ പകർത്താൻ ഇറങ്ങി.

Railway ട്രാക്കിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ അവൻ വീണ്ടും വരുന്നു പുകത്തുപ്പികൊണ്ടു ചൂളം വിളിയുടെ അകമ്പടിയോടെ slowmotion നിൽ വരുന്ന ട്രെയിൻ അതൊരു വല്ലാത്ത കാഴ്ച്ച തന്നെ ആണ്.കിലുക്കം സിനിമ കണ്ടപ്പോൾ മുതൽ ഉള്ള ആഗ്രഹമായിരുന്നു ഈ കാഴ്ച്ച. മേട്ടൂപാളയം പോകാൻ ഇനിയും 3 മണിക്കൂർ കത്ത് നിൽക്കണം ഇപ്പോൾ ട്രെയിൻ ഇല്ല എന്ന് ഒരു police കാരൻ ആരോടോ പറയുന്നത് കേട്ട്. 3 മണിക്കൂർ ആ train ന് വേണ്ടി കാത്തിരുന്നാൽ മൊത്തം പ്ലാനിങ്ങും തെറ്റും എന്ന് പറഞ്ഞു ഷൈജു അത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.അപ്പോഴേക്കും പ്രജീഷ് വന്നു അവനും പറഞ്ഞത് ഇത് തന്നെ അവസാനം തിരിച്ചു പോകാൻ ഉള്ള പ്ലാനിങ് ഉണ്ടാക്കി.ഉടനെ Return tiket എടുത്തു.

നല്ല തിരക്കാണ്. ഊട്ടിയിൽ നിന്നും വരുമ്പോൾ ഉള്ളതിനേക്കാൾ ആളുകൾ ഉണ്ട് Coonoor നിന്ന് ഊട്ടിയിലേക്ക് ഉള്ള യാത്രയിൽ.അതും general ബോഗിയിൽ .അവിടെ എല്ലാവരും തനി നാടൻ മട്ടിൽ ഉള്ള ആളുകൾ ആയിരുന്നു.ഞങ്ങൾ മാത്രം ജാക്കറ്റും പാന്റ്സും ഓക്കേ ആയി അത്കൊണ്ട് തന്നെ എല്ലാവരും ഇടക്ക് ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു.ശ്രീജിത്തിന് കേറിയപ്പ തന്നെ seat കിട്ടി.ബാക്കി ഞങ്ങൾ നിന്ന് പോന്നു. ഇടക്ക് വച്ച് 2 പേര് ഇറങ്ങിയ ഗ്യാപ്പിൽ ഷൈജുവിനും പ്രജീഷിനും സീറ്റ് കിട്ടി പിന്നെ ഞാനും പ്രവീണും ഞങ്ങൾക്ക് പിന്നെ ഇതൊക്കെ ശീലം ആണ്. ഉള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകും. തിരിച്ചുള്ള യാത്രയിൽ ഊട്ടിയിലെ കുറെ സാധാരണ മനുഷ്യരെ പരിചയപെട്ടു.ഊട്ടി വരെ അവരുടെ ഭാഷയിൽ തപ്പി തടഞ്ഞു സന്തോഷം പങ്കുവച്ചു..

Plan പ്രകാരം ഇനി പോകാൻ ഉള്ളത് 36 hairpin വളവുകൾ കടന്ന് മസന്നഗുഡി, ബന്ദിപ്പൂർ,മുത്തങ്ങ കാടുകൾ കടന്ന് താമരശ്ശേരി ചുരം ആണ്……

അവസാനിക്കുന്നില്ല യാത്രകൾ… ജീവിതം ഇത്രേം കാലതിനിടക്കു തന്ന ട്രെയിൻ യാത്രകളിൽ ഏറ്റവും പ്രിയ്യ പെട്ടത് , അത് ഈ ഊട്ടി യാത്ര തന്നെ…

വരികള്‍ : Sree Nath Choorapra
ലൊക്കേഷന്‍ : #ootty #kunoor
***********************************************************************…
സഞ്ചാരികൾ:: Prajeesh T K, Shaiju Kolambalam Pk, Sreejith Choorapra, Praveen Tk, Sree Nath Choorapra

Source – https://www.facebook.com/SanchariOnline/posts/1042486922548521

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply