ഇതൊരു ആത്മഹത്യ (വ്യാജ) ഭീഷണിയാണോ? അതോ സമ്മർദ്ദ തന്ത്രമോ?

ഇതൊരു ആത്മഹത്യ (വ്യാജ) ഭീഷണിയാണോ? അതോ സമ്മർദ്ദ തന്ത്രമോ?
ഇപ്പോൾ ഈ സ്വകാര്യ ബസ് മുതലാളിമാർക്കും ദിവസക്കൂലിക്കാരായ പാവം തൊഴിലാളിക്കും യാത്രക്കാരോട്, പ്രതേകിച്ചും വിദ്യാർത്ഥികളോട് എങ്ങനെ ഉണ്ടായി ഒരു “സ്‌നേഹം”?

സ്റുഡൻസിനെ ഒഴിവാക്കി അവർ ഈ റൂട്ടിലൂടെ മിന്നിപാഞ്ഞതൊക്കെ പൊതുജനം മറന്നിട്ടില്ല. ഈ പ്രൈവറ്റ് ബസ് സമരം ജനങ്ങളോട് പ്രൈവറ്റ് ബസ് ഉടമകൾ കാണിക്കുന്ന ധാർഷ്ട്യം മാത്രമാണ്. ഒരു പ്രൈവറ്റ് ബസ് മുതലാളിക്കും സ്ഥിരം ജീവനക്കാർ ഇല്ല, മിക്കവാറും എല്ലാ ഉടമകളും ഉയർന്ന സാമ്പത്തികഭദ്ര ഉള്ളവർ തന്നെ. KSRTC ചെയിൻ വന്നപ്പോൾ അവരുടെ കളക്ഷൻ അല്പം കുറഞ്ഞു കാണും എന്നത് ശരിതന്നെ . മുൻപ് കൊള്ളലാഭം എടുത്ത് സർവീസ് നടത്തിയിരുന്നർ അല്ലേ? അതിൽ അല്പം കുറവുണ്ടായാൽ സർവീസ് നിറുത്തി സമരം ചെയ്യുകയാണോ വേണ്ടത്?

“ജനകീയ പ്രൈവറ്റ് ബസ്” ആണെന്ന് അവകാശം ഉന്നയിക്കുന്നവർ ലാഭത്തിനുപരി ടൈം കീപ്പിങ്‌ നടത്തി കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്തുകയാണ് ചെയ്യേണ്ടത്.

ചില തൊഴിലാളി യൂണിയൻ നേതാക്കളെ ഈ പ്രൈവറ്റ് ബസ് ഉടമകൾ സ്വാധീനിച്ചുകാണും . KSRTC ചെയിൻ സർവീസ് നിര്ത്തിപ്പിക്കുകയാണ് അവരുടെ “ഹിഡൻ അജണ്ട”. അതിനായി അവർ വിദ്യാർത്ഥികളെയും ഉപയോഗിച്ചേക്കും.

കൊട്ടിയം – അഞ്ചൽ (ഇത്തിക്കര, ആദിച്ചനല്ലൂർ, ഓയൂർ ആയൂർ) ചെയിൻ ബസുകൾ ജനപിന്തുണ നേടി വിജയം നേടിയപ്പോൾ അതിനെ അട്ടിമറിക്കാൻ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ ഇറക്കിയ ഏറ്റവും പുതിയ അടവാണീ സമര പ്രഖ്യാപനം.

ഒന്നാം തിയതി അവർ പണി മുടക്കിയാൽ KSRTC അഡീഷണൽ ബസ് അനുവദിക്കാൻ തയ്യാറാകണം. അപ്പോൾ കോമൺ പബ്ലിക് / യാത്രക്കാർ ബുദ്ധിമുട്ടില്ല. പെർമിറ്റ്‌ / റൂട്ട് അവസാനിപ്പിക്കാൻ പ്രൈവറ്റ് ബസ് ഉടമകൾ തയ്യാറായാൽ വിദ്യാർത്ഥികൾക്ക് KSRTC കൺസഷൻ കൊടുക്കണം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

One comment

  1. സദാനന്ദന്‍

    നിങ്ങള്‍ സര്‍വീസേ നടത്തണ്ട, ഒരു ചുക്കും സംഭവിക്കാന്‍ പോകുനില്ല

Leave a Reply