ഒന്നരക്കോടിയുടെ ബെൻസ് കാര്‍ വെള്ളത്തിൽ .. ഇത് കാമുകിയെ നൈസായിട്ട് ഒഴിവാക്കിയ കാമുകന് കിട്ടിയ എട്ടിന്റെ പണി..

അമേരിക്കയിലാണ് സംഭവം. ബിസിനസുകാരനായ ഗായ് ജെന്‍ഡിലും റഷ്യൻ വശജയും മോഡലുമായ ക്രിസ്റ്റിൻ കുച്ച്മയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബർഹാമസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് കാമുകന്‍റെ ബെൻസ് എസ് ക്ലാസ് 400 ഹൈബ്രി‍ഡ് ക്രിസ്റ്റിൻ കുച്ച്മ സ്വിമ്മിങ് പൂളിലേക്കു തള്ളുകയായിരുന്നു. ജെന്‍ഡില്‍ തനിക്ക് ബിസിനസ് തുടങ്ങാൻ സാമ്പത്തിക സഹായം ചെയ്യാം എന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.

എന്നാൽ ബിസിനസ് തുടങ്ങാൻ 50000 ഡോളർ നൽകാൻ ക്രിസ്റ്റിന ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിരിഞ്ഞതെന്ന് ഗായ് ജെന്‍ഡിൽ പറയുന്നത്. പണം തരില്ലെന്ന് പറഞ്ഞതോടെ തന്റെ മുഖത്തേക്ക് ഇവര്‍ ചൂട് കാപ്പി ഒഴിച്ചെന്നും തുടർന്നാണ് കാർ സ്വിമ്മിങ് പൂളിൽ തള്ളിയതെന്നും ജെന്‍ഡിൽ  പറയുന്നു.

മെഴ്സഡീസ് ബെൻസ് എസ് ക്ലാസ് 400 ഹൈബ്രി‍ഡിന് അമേരിക്കയില്‍ ഏകദേശം 100000 യുഎസ് ഡോളര്‍ വില വരും. 329 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ ഇന്ത്യൻ വില ഏകദേശം 1.26 കോടി രൂപയാണ്.

Source – http://www.asianetnews.com/automobile/jilted-girlfriend-of-wall-street-banker-puts-his-mercedes-in-a-swimming-pool-after-he-dumps-her

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply