കേരളത്തിനു തിരിച്ചടി; ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം തുടരും..

ബന്ദിപ്പൂര്‍ യാത്രാ നിരോധനം സംബന്ധിച്ച് കേരളത്തിന് തിരിച്ചടിയായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാട്. ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

നിരോധനം നീക്കണമെനന്ന കേരളത്തിന്‍റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരിൽ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിർദ്ദേശം. കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ 16 ആര്‍.ടി.സി ബസുകളെ രാത്രി ഒൻപതിനും രാവിലെ ആറിനുമിടയില്‍ വനത്തിലൂടെ കടത്തി വിടുന്നുണ്ടെന്നും കേരളം ആവശ്യപ്പെട്ടത് അനുസരിച്ച്‌ 75 കോടി രൂപ മുടക്കി ഈ പാത നവീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. പാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോകുന്നത് വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നു. നിരവധി വന്യമൃഗങ്ങള്‍ വാഹനമിടിച്ച് ചാകുന്ന അവസ്ഥകളുണ്ടായി. ഇത്തരത്തില്‍ ചത്ത വന്യമൃഗങ്ങളുടെ എണ്ണവും അതോറിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്. മൈസൂരിൽനിന്ന് രാത്രികാല യാത്രയ്ക്ക് സമാന്തരപാത വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ബന്ദിപ്പൂർ വന്യമൃഗസംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെയാക്കി കുറയ്ക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറു ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു കേരളം മുന്നോട്ടുവച്ചിരുന്നത്. രാത്രികാലയാത്ര നിരോധനത്തിന് എതിരായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഇൗ നിലപാടും പുതിയ നീക്കത്തിന് കേരളത്തെ പ്രേരിപ്പിക്കുന്നു. സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്.

രാജാക്കന്മാരുടെ മൃഗയാ വിനോദത്തിന് പേര് കേട്ട ഈ നിബിഡ വനത്തിലെത്താൻ മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ മതിയാകും. 1931-ല്‍ അന്നത്തെ മൈസൂര്‍ മഹാരാജാവ് 90 കിലോമീറ്റർ സ്‌ക്വയര്‍ വിസ്തൃതിയുള്ള വനപ്രദേശത്തെ ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ഇതിനെ ‘വേണുഗോപാല വൈല്‍ഡ്‌ലൈഫ് പാര്‍ക്ക്’ എന്ന് നാമകരണം ചെയ്തിരുന്നു. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട; കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന; ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയായ; 874 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ബന്ദിപ്പൂർ വനഭൂമിയെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

പ്രകൃതിയെയും പ്രകൃതിയൊരുക്കുന്ന സാഹസികതളെയും ഇഷ്ടപ്പെടുന്നവർക്ക് അനന്ത സാധ്യതകൾ ബന്ദിപ്പൂർ നാഷണൽ പാർക്കിൽ ലഭ്യമാണ്. നിബിഡ വനത്തിന്റെ വന്യസൗന്ദര്യത്തിന് പുറമെ നിഗൂഢമായ നിശബ്ദതയും ഈ വനത്തിന്റെ പ്രത്യേകതയാണ്.

പാര്‍ക്കിന് ചുറ്റും ഒഴുകുന്ന കബിനി, നാഗൂര്‍, മൊയാര്‍ എന്നീ നദികൾ വനഭൂമിയെ നിബിഡമായി നിലനിർത്താൻ സഹായിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കടുവകൾ കാണപ്പെടുന്ന സംസ്ഥാനമെന്ന പദവി കർണാടകം കൈവരിച്ചതിന് പിന്നിൽ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ സുപ്രധാന പങ്കുണ്ട്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ബന്ദിപ്പൂർ ദേശീയോദ്യാനത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ പതിനായിരത്തിലധികം ഏക്കർ വനം കത്തി നശിച്ചിരുന്നു. അഞ്ചു റേഞ്ചുകളിലെ വനമാണ് അന്ന് കത്തി ചാമ്പലായത്. അന്ന് തീയണക്കുവാനുള്ള പരിശ്രമത്തിൽ കർണാടകത്തിനൊപ്പം കേരളത്തിലെ വനപാലകരും ഫയർഫോഴ്സ് യൂണിറ്റും തീയണക്കാനായി ബന്ദിപ്പൂരെത്തിയിരുന്നു.

കൂടാതെ തീറ്റയും വെളളവും തേടി വന്യമൃഗങ്ങൾ ബന്ദിപ്പൂരിൽ നിന്ന് കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വന്നെത്തുന്ന സാഹചര്യമുള്ളതിനാൽ ബന്ദിപ്പൂർ അതിർത്തി കടന്ന് തീ വയനാട്ടിലെത്താതിരിക്കാനുള്ള അതീവ ജാഗ്രതയും അന്ന് കേരള വനംവകുപ്പ് കൈക്കൊണ്ടിരുന്നു.

കടപ്പാട് – Asianet News, blivenews. 

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply