ഇന്ത്യൻ രൂപയുടെ ജനനവും, ‘രൂപ ചിഹ്നം (₹)’ വന്ന വഴിയും…

ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ).

1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ.  അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതാത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെ‘വെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്.സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം. അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് “പണം” എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്.മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.

ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.

ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു. ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്‌. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ്‌ പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്.

ഇന്ത്യ രൂപ ചിഹ്നം (₹) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.

 

2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നങ്ങൾ 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 – ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു. ദേവനാഗിരി അക്ഷരമായ “र” – യുടെയും ലാറ്റിൻ അക്ഷരമായ “R” – ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ രൂപ ചിഹ്നം ഇപ്പോൾ എല്ലാ മുൻനിര പത്രങ്ങളിലും ഉല്പന്നങ്ങളുടെ വിലസൂചികകളിലും മൈക്രോസോഫ്റ്റ് ഓഫീസ് പോലെയുള്ള സോഫ്റ്റ്‌വെയർകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാന ബാങ്കുകളുടെ ചെക്കുകളിലും പോസ്റ്റേജ് സ്റ്റാംപികളിലും ഇന്ത്യൻ രൂപ ചിഹ്നം ഉപയോഗിക്കുന്നു. 2010 U+20B9 എന്ന കോഡ് പോയിന്റാണ് യൂണിക്കോഡിൽ ഈ ചിഹ്നത്തിന്റെ സ്ഥാനം. 2010 ആഗസ്റ്റ് 10-ന് യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റി സർക്കാർ നിർദ്ദേശിച്ച കോഡ് പോയിന്റ് അംഗീകരിച്ചു. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.

2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി. 10, 20, 50, 100, 500, 2000 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ്‌ ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply