വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
വെണ്ണകലിൽ കൊത്തിയെടുത്ത പൊൻ പ്രഭയിൽ തിളങ്ങി നിൽക്കുന്ന താമരയിൽ വിരിഞ്ഞ പർണശാലയിലേക്ക്.. ശാന്തിഗിരി ആശ്രമത്തിലേക്ക്.. “ഗുരു ചരണം ശരണം നാഥ തിരുവടി ശരണം” ഞാൻ എല്ലാം ഗുരുവിന് സമ്മർപ്പിക്കുന്നു . ശാന്തിഗിരി ആശ്രമം താമരയിൽ വിരിഞ്ഞ പർണശാലയിലേക്ക് യാത്രികൻ യാത്ര ആരഭിച്ചു. ഭക്തി നിർഭരമായ അന്തരീക്ഷം , സൂര്യന്റെ അതി കഠിനമായ ചൂട് ആശ്രമത്തിന്റെ മന്ത്രങ്ങളിലും സ്നേഹ വാത്സല്യത്തിന്റെ മുൻമ്പിലും നിശ്ചലമായ സമയം .
തണുത്ത കാറ്റ് എന്റെ മുഖത്തെ പലതവണ തഴുകി പോയപ്പോൾ ഞാൻ ചിന്തിച്ചു ഈശ്വരനെ കാണാൻ യാത്ര ചെയ്ത് എത്തിയത് സ്വർഗ്ഗത്തിൽ ആണോ ? എന്ന് എന്റെ മനസ്സിൽ ഒരു നേരിയ സംശയം? മനുഷ്യന്റെ സംശയ നിവാരണത്തിന് അവസാനവുമില്ലല്ലോ ? യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ് ? ആശ്രമത്തിൽ നിന്ന് ഞാൻ ഗ്രഹിച്ചത് എന്റെ സ്നേഹിതരായ യാത്രികർക്ക് മുന്നിലേക്ക് – ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിനെ നിരോധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത ഇല്ലാതാക്കുന്നെതന്ന് സാമാന്യാര്‍ത്ഥം.
നമ്മുടെ മുന്‍പിലുള്ള എല്ലാ അന്ധകാരേത്തയും നീക്കുന്നവനാണ് ഗുരുനാഥന്. പരമനായ ഗുരുവായ ശ്രീ പരേമശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം. ആ പരേമശ്വരന്‍ ആദ്യത്തെ ശിഷ്യന് ഉപേദശം കൊടുത്തു അതാണ് വേദങ്ങള്‍. ഋഷിമാര്‍ അവര്‍ക്ക് കിട്ടിയ വേദജ്ഞാനം തങ്ങളുെട ശിഷ്യന്മാര്ക്ക് ഓരോ കാലങ്ങളിലായി കൊടുത്ത് വന്നു. സാധാരണ ഗതിയില്‍ ഡ്രൈവിംഗ് പഠിക്കുന്നേതാ, അടുക്കള പണി പഠിക്കുന്നേതാ ഒന്നും ഗുരുത്വത്തിെന്റ കീഴില്‍ അഭ്യസിക്കുന്ന വസ്തുതകളായിട്ട് ഭാരതത്തില്‍ പരിഗണിച്ചിട്ടില്ല. ആദ്ധ്യാത്മികജ്ഞാനം ആരില്‍ നിന്ന് അഭ്യസിക്കുന്നുവോ അദ്ദേഹേത്തയാണ് ഗുരുവായി ഭാരതത്തില്‍ പരിഗണിച്ചുവരുന്നത്.
നമ്മുെട ഉള്ളിലുള്ള അജ്ഞാനെത്ത മുഴുവന്‍ നീക്കാന്‍ പര്യാപ്തനാണ് ഗുരു. ഗുരുവില്‍ നിന്ന് അദ്ദേഹത്തിന് കിട്ടിയിട്ടുള്ള മുഴുവന്‍ അനുഭവജ്ഞാനവും സമസ്ത കഴിവുകളും പാണ്ഡിത്യവും എല്ലാം തന്റെ ശിഷ്യനിലേക്ക് ബീജാവാപം ചെയ്യുക . അഥവാ അേദ്ദഹത്തിെന്റ കൈയ്യിലുള്ള മുഴുവന്‍ അറിവിനെയും ബീജരൂപണ ശിഷ്യനിേലക്ക് നല്കുന്ന പ്രകിയ അതാണ് യഥാര്‍ത്ഥത്തില്‍ ഗുരുത്വത്തിന്റെ അടിത്തറ.
അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുമുള്ള വികാസത്തിനു വേണ്ടിയാണ് ഗുരുസ്വാമി അദേഹത്തിന്റെ കൈയ്യിലുള്ള അനുഭവജ്ഞാനെത്ത ശിഷ്യനായി കൈമാറുന്നത്. ഇവിടെ രഹസ്യപൂര്‍ണ്ണമായ പദ്ധതിയാണ് ഗുരു ശിഷ്യന് കൈമാറുന്നത്. ഇത് നാം പലേപ്പാഴും ഓര്‍ക്കാറില്ല, പക്ഷേ സത്യമാണത്. ഗുരുവിന്റെ കൈയ്യിലുള്ള, അദ്ദേഹത്തിന്റെ മുഴുവന്‍ അറിവിനേയും ഏതു തരത്തിലാണ് അദേഹം സംസ്ക്കരിച്ചെടുത്തിട്ടുള്ളത് ആ സംസ്ക്കരിച്ചെടുത്തിട്ടുള്ള തന്റെ അറിവു മുഴുവനായും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യനു വേണ്ടി സമ്മാനിക്കുകയാണ് ഗുരുത്വത്തിന്റെ യഥാര്‍ത്ഥമായ രഹസ്യം.
ശാന്തിഗിരി ആശ്രമം വിശേഷങ്ങളിലേക്ക് ഒന്ന് സഞ്ചരിച്ച് വരാം – തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് എന്ന സ്ഥലത്താണ് 1969 ൽ നവ ജ്യോതി ശ്രീ കരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിനു മുന്നിലെ പർണശാലയുടെ നിർമ്മാണം ആരംഭിച്ചത് 2001 സെപ്റ്റംബറിലാണ്.
ശാന്തിഗിരി ആശ്രമത്തിൽ വെള്ളത്താമരയുടെ ആകൃതിയിൽ പർണശാല ഉയർന്നു നിൽക്കുന്ന മനോഹരമായ കാഴ്ച കണ്ണിൽ നിന്ന് മായുന്നില്ല . 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ വെണ്ണക്കൽ മന്ദിരം പൂർണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൌധമാണ്. വിരിഞ്ഞ താമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും. മുകളിലേക്കുള്ള ഇതളിന് 41 അടി ഉയരവും,താഴേക്കുള്ള ഇതളിന് 31 അടി ഉയരവുമായി ആണ് താമര വിരിഞ്ഞു വരുന്നത്.
പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് പിത്തളപതിച്ചിരിക്കുന്നു. ഇതിന്റെ മധ്യത്തിൽ 10 പടികൾക്കു മുകളിലായി സ്വർണനിർമ്മിതമായ ഗുരു രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. 2010 സെപ്റ്റംബർ 12 പർണശാല ലോക ജനതയ്ക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തു. പ്രസ്തുത കർമത്തിന്റെ തുടക്കം ഭാരതത്തിന്റെ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീമതി പ്രതിഭാദേവി ദേവിസിങ് പാട്ടീൽ നിർവ്വഹിച്ചു.
ഗുരു സിനിമ ഓർമ്മയുണ്ടോ? 1997ലെ ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാള ചലച്ചിത്രം ഗുരു. ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന ശാന്തിഗിരി ആശ്രമം തിരുവനന്തപുരത്തെ പോത്തന്‍കോട് സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമം മനസ്സില്‍ കണ്ട് സൃഷ്ടിച്ചതു തന്നെയാണെന്ന് സംവിധായകന് ശ്രീ രാജീവ് അഞ്ചല്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആശ്രമത്തിന്റെ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന് കൂടിയായിരുന്നു ശ്രീ രാജീവ് അഞ്ചൽ. മതത്തിനു മേലൂള്ള മനുഷ്യന്റെ അന്ധത എന്ന ഈ വിഷയം വ്യത്യസ്തമായ ക്യാന്‍വാസില്‍ വളരെ മനോഹരമായി വർണ്ണിക്കുകയാണ് ഈ ചിത്രം.
മാനവരാശിയ്ക്ക് ആരാധനയ്ക്കായ് സമര്‍പ്പിച്ച ഗുരുവിന്റെ താമര പര്‍ണശാല ദര്‍ശിക്കുന്നതിനായി ആശ്രമത്തില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ ഉള്‍പ്പടെ 6000 ലധികം വരുന്ന ആളുകള്‍ക്കായി ഒരുക്കുന്ന അന്നദാനത്തിനും, അതുപോലെ തന്നെ സമീപ വാസികള്‍ക്ക് മിതമായ നിരക്കിലും ഗുണനിലവാരമുളള വിളകള്‍ ജൈവകാര്‍ഷിക രീതിയിലൂടെ നല്കാന് കഴിയുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. കാര്‍ഷീകമേഖലയുടെ അഭിവൃത്തിയ്ക്ക് ജനകീയ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് ശാന്തിഗിരിയിലെ കാര്‍ഷിക മേഖലയുടെ വിജയം ചൂണ്ടിക്കാണിക്കുന്നു.
ആശ്രമ പരിസരത്തുളള 50 ഏക്കറിലേറെ വരുന്ന അഗ്രിക്കള്‍ച്ചര്‍ സോണില്‍ ഒരുക്കുന്ന ജൈവകൃഷി ഈ നാടിന്റെ സാംസ്കാരിക തനിമയാണ് വിളിച്ചോതുന്നത്. സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ആശ്രമത്തിന്റെ ഒരു ധര്‍മമായി ഏറ്റെടുത്തുകൊണ്ട് ശാസ്ത്രരംഗത്തെ ആധുനീക മാര്‍ഗങ്ങളെ ഉപയോഗപ്പെ ടുത്തിയാണ് കാര്‍ഷികരംഗത്ത് ചുവടുവയ്ക്കുന്നത്. പ്രകൃതിയുമായുളള ഹൃദയാടുപ്പം വ്യക്തമാക്കുന്ന ഹരിതാഭമായ ഈ പ്രദേശത്തെ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭവമാണ് നല്‍കുന്നത്.
പെട്ടെന്ന് വന്ന ഒരു ഓർമ്മപ്പെടുത്തൽ.. നമ്മുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ശ്രീ ബാലഭാസ്കർ ചേട്ടനെ മറക്കാൻ കഴിയുമോ? എന്റെ ബാലു ചേട്ടൻ , പാതി വഴിയിൽ മുറിഞ്ഞുപോയൊരു ഈണം പോലെ ബാലു ചേട്ടൻ മടങ്ങുമ്പോൾ ആ ‘വയലിൻ മാന്ത്രികന്’ വേദനയോടെ വിട ഒരിക്കലും നൽകുന്നില്ല. അദേഹം ശാന്തിഗിരി ആശ്രമത്തിൽ അവതരിപ്പിച്ച പ്രോഗ്രാം വീഡിയോ ഞാൻ കാണാനിടയായി. സംഗീത മാന്ത്രികൻ എന്നോട് ഒരു ദിവസം ചോദിച്ചത് ഓർമ്മയിൽ അഖിൽ എന്നെ കാണുന്നുവോ എന്ന് ഒരു Facebook Live ൽ ചോദിച്ചതു പോലെ ആ അത്ഭുത മാന്ത്രികന്റെ സാന്നിദ്ധ്യം ശാന്തിഗിരിയിൽ നിന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു.
“കർമ്മത്തിനൊത്ത ധർമ്മമാണ് വേണ്ടത് ധർമ്മത്തെയാണ് അന്വേഷിച്ച് കണ്ടെത്തി മുട്ടി തുറക്കേണ്ടത് “. ഗുരു എനിക്ക് പകർന്ന് നല്കിയ ഈ വലിയ ഗുരു വചനം ഞാൻ എന്ന യാത്രികൻ മുറുകെ പിടിച്ച് യാത്രകൾ വീണ്ടും തുടരും .നന്ദിയും കടപ്പാടും
ശാന്തിഗിരി ആശ്രമം മീഡിയ കോഡിനേറ്റർ ശ്രീ Darshil Bhatt സാറിന്.
ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരാൻ – തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്റർ അകലെ പോത്തൻകോടാണ് 1969ൽ നവ ജ്യോതി ശ്രീ കരുണാകരഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നത്. ശാന്തിഗിരി ആശ്രമത്തിൽ എപ്പോഴും സന്ദർശനം യാത്രികർക്ക് ചെയ്യാവുന്നതാണ് .