ഭോപ്പാല്‍ ഡയറി; ഒരു സാധാരണക്കാരന്‍റെ യാത്രകള്‍…

വാഷ് ബേസിന്റെയടുത്ത് അട്ടത്ത് ഘടിപ്പിച്ച മെര്‍ക്കുറി ലൈറ്റില്‍ നിന്നുള്ള നേര്‍ത്ത പ്രകാശം ഇരുപത്തിനാലാം നമ്പര്‍ സീറ്റിന്റെ ഒരു മൂലക്ക് കിട്ടുന്നുണ്ട്.ബോഗി നിശബ്ദമാണ്.ചിലരുടെ കൂര്‍ക്കം വലിയും ഏതോ ലൈറ്റണഞ കൂപ്പയില്‍ നിന്നുയരുന്ന പതിഞ്ഞ സംസാരവും ഒഴിച്ചു നിര്‍ത്തിയാല്‍ സമാധാനപരം.പതിയെ അപ്പര്‍ ബര്‍ത്തില്‍ നിന്ന് ചാടിയിറങി തിക്കും പോക്കും നോക്കി വാഷ് ബേസ് ലക്ഷ്യമാക്കി നടന്നു.എന്റെ സുന്ദരമായ മുഖം കഴുകാന്‍ വെള്ളം തിരിച്ചപ്പോള്‍ ഹാ എന്തൊരു തണുപ്പ്.അല്ലെങ്കിലും രാത്രിയിങനെയാണ്.പെട്ടന്ന് തന്നെ കൃത്യങളോക്കെ നിര്‍വഹിച്ച് പെട്ടന്ന് സീറ്റിലേക്ക് തന്നെ വന്നിരുന്നു.

സമയം ഇനിയുമുണ്ട് സ്റ്റേഷനിലേത്താന്‍.കുറച്ച് മുമ്പേ വരെ ട്രൈയിന്‍ സ്പോട്ട് ചെയ്തപ്പോള്‍ പത്ത് നാപ്പത് മിനുട്ട് ലേറ്റാണ്.സമയം രണ്ടരയായിട്ടെയൊള്ളു.ഇനി കറക്ട് ടൈമിങിനാണെങ്കിലും പതിനഞ്ച് മിനിറ്റൂടെ കഴിയണം സ്റ്റേഷനെത്താന്‍. ട്രൈനിന്റെ വേഗം കുറച്ച് വരുന്നപ്പോലെ ഒരു തോന്നല്‍.അപ്പോഴെക്കും ബാഗൊക്കെ ശരിയാക്കി.പുതപ്പൊക്കെ മടക്കി വെച്ച് റെഡിയായി.അനസ് പറഞ്ഞൊരു വാചകം മനസ്സില്‍ വല്ലാതെ മുഴങുന്നുണ്ട്.

”ഭോപ്പാലെത്തിയാല്‍ ഉറങിപ്പോവരുത് ട്ടോ.. പിന്നെ സ്റ്റോപ്പുള്ളത് ഗ്വോളിയോറാണ്… നൂറു കിലോമീറ്ററപ്പുറം..”ഒന്നൂടെ ട്രൈന്‍ സ്പ്പോട്ട് ചെയ്ത് നോക്കിയപ്പോള്‍ ഡിലേ ആറു മിനിറ്റെയൊള്ളു. ആകെ യാത്ര പറയനുള്ളത് സഹസീറ്റുകാരന്‍ ഡല്‍ഹികാരനാണ്. അയാളാണെങ്കില്‍ കൂര്‍ക്കം വലിച്ച് ഉറങുന്നു.

ഡോറ് ലക്ഷ്യമാക്കി നടന്നു.ട്രൈയിന്‍ മെല്ലെ മെല്ലെ നില്‍ക്കുന്നു..പുറത്തേക്ക് നോക്കി വലിയ സ്റ്റേഷന്‍ തന്നെ.ഹാ ഇതു തന്നെയാവും ഭോപ്പാല്‍ എന്ന ഭാവത്തില്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങാന്‍ ഒരുമ്പെട്ടതാ.പിന്നെ വെറുതെ സ്റ്റേഷന്‍ ബോര്‍ഡിലേക്ക് ഒന്നു കണ്ണു പായിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും ഉര്‍ദുവിലും മഞ്ഞ പെയിന്റടിച്ച കോണ്‍ഗ്രീറ്റ് പലകയില്‍ കറുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നു..

നിങള്‍ വിചാരിക്കും ” ഭോപ്പാല്‍ ജംഗ്ഷന്‍ ” എന്നാകുമെന്ന്.സത്യത്തില്‍ അതല്ല. ‘ഹബീബ് ഗഞ്ച് ”
ഞാന്‍ രണ്ടു തവണയാവര്‍ത്തിച്ചു വായിച്ചു.പടച്ചോനെ പെട്ടല്ലോ.ഇനിയിപ്പോ ഭോപ്പാല്‍ കഴിഞ്ഞിട്ടാണോ ഇത് അതോ അതിനു മുമ്പാണോ..ട്രൈന്‍ റൂട്ടില്‍ ഇങനെ ഒരു സ്റ്റോപ്പും കാണിക്കുന്നില്ല. ഉടനെ വീണ്ടും വിളിച്ചു അനസിന് ഒരോ റിങ്ങും ഒരോ മണിക്കൂറായി അനുഭവപ്പെട്ടു.

”തങളെ ഞാന്‍ ഹബീബ് ഗഞ്ചിലെത്തി..” ”ഹാ ഭോപ്പാല് ഇറങീട്ട് ഫോര്‍ത്ത് പ്ലാറ്റ് ഫോമിന്റെ അങട്ട് വരീം..” ഞാന്‍ പെട്ട കണ്‍ഫ്യൂഷന്‍ തീര്‍ക്കാനെന്നോണം ഒന്നൂടെ ചോദിച്ചു  ”ഹബീബ് ഗഞ്ച് കഴിഞ്ഞിട്ടല്ലെ ഭോപ്പാല്..” ” ഒരു സെക്കന്റ് ”! ഒരു സെക്കന്റ് കേട്ടപാടെ ഞാനൊന്ന് അന്തിച്ചു..

”ആതിഫേ ഹബീബ് ഗഞ്ച് കഴിഞ്ഞല്ലെ, ഭോപ്പാല്..” അനസ് കൂടെയുള്ളവനോട് ചോദിക്കാണ്.ചുമ്മ നമ്മളെയൊന്ന് ഞട്ടിച്ചതാണ്. എന്നിട്ട് നൈസായിട്ട് പറയും ” ആതിഫോക്കെ പറഞ്ഞ് ശരിയാന്ന്‌… അപ്പോ ശരിയാവും…” അത് അനസിന്റെ ഒരു ശൈലിയാണ്.വല്ലാതെ ടെന്‍ഷനടിക്കുമ്പോഴും ചുമ്മാ കേറിയങ് ചളിയടിക്കും.പക്ഷെ ആ ചളി അവനോടുള്ള ഇഷ്ടം ഒന്നൂടെ കൂട്ടുകയൊള്ളു.

സുഹൃത്തുകളെ മംഗള എക്സപ്രസിന്റെ ഒന്നാമത്തെ സ്ലീപര്‍ കോച്ചിലെ രണ്ടായിരത്തി പതിനേഴ് മാര്‍ച്ച് മുപ്പത്തി ഒന്നിലെ പുലര്‍ച്ച രണ്ടര മണിക്ക് നടക്കുന്ന കാര്യങളാണ് പറഞ്ഞ് കൊണ്ടു വരുന്നത്. നിങള്‍ ചോദിക്കും ഇതിലിത്രെ എന്തു പറയാനെന്ന്.നിങള്‍ കേള്‍ക്കണം മുപ്പത്തിനാല് മണിക്കുര്‍ മുമ്പേ കണ്ടതാ ഒരു മുന്‍പരിചയക്കാരനെ.എന്റെ ഏകാന്ത പര്യടനത്തിന്റെ ആദ്യ സ്വീകരണ കേന്ദ്രം എത്തുകയാണ് സുഹൃത്തുകളെ എത്തി കൊണ്ടിരിക്കുകയാണ്… പ്രിയ സുഹൃത്ത് അനസും ആതിഫും തണുത്തു വിറക്കുന്ന നട്ടപാതിരക്ക് റെയില്‍വേ സ്റ്റേഷനിലെ കൊതുകടിയും കൊണ്ട് റോസപ്പൂകളാല്‍ കോര്‍ത്തിണക്കിയ ഹാരവുമായി കാത്തിരിക്കുകയാവും…

റോസപ്പൂവിന്റെ പരിമണം പരിസരമാകെ വീശിയടിക്കുകയാണ്.എന്റെ മുഖത്തെ ഭാവങള്‍ ഞൊടിയിടയില്‍ സന്തോഷത്തിന്റെ ഉത്തുംഗതയിലേക്ക് പറന്നടുക്കുകയാണ്… പെട്ടെന്നാണ് അയാളെന്റെ ശ്രദ്ധയില്‍ പതിഞ്ഞത്.താടിയും മുടിയും അലക്ഷ്യമായി നീണ്ടു വളര്‍ന്നിരികുന്നു.കാവി മുണ്ടും കീറിപറിഞ്ഞ് അതിന്റെ യഥാര്‍ത്ത വര്‍ണ്ണംപോലും വ്യക്തമാവത്ത വിധം ഓട്ടകളാല്‍ സമൃദ്ധമായ നീളന്‍ ജുബ്ബയും ധരിച്ച് കയ്യിലെന്തോ പ്ലാസ്റ്റിക് സഞ്ചിയുമുള്ള ഒരാള്‍.വയോ വൃദ്ധനോന്നുമല്ല. ആരോഗ്യ ദൃഢത തുളുമ്പുന്ന മധ്യവയസ്കന്‍. ടോയിലെറ്റിന്റെ വാതിലും ചാരിയുള്ള ഇരിപ്പു കണ്ടപ്പോള്‍ ഞാനോന്നു ഞെട്ടി.അയാള്‍ എന്നെ കൂറേ നേരമായി ശ്രദ്ധികുന്നുണ്ടാവുമെന്ന് ഊഹിച്ചു.ഇയാള്‍ എന്തിനാ ഇതില്‍ കയറിക്കൂടി. ടി.ടി ഒന്നും ഇല്ലെ ഇവിടെ ഒരായിരം ചോദ്യങള്‍ മനസ്സിലുദിച്ചു.ടി.ടിയോട് ഒരായിരം പുഛ അഭിവാദനങളും അര്‍പ്പിച്ചു.

ഞാന്‍ ഡോറിന്റെ അടുത്തേക്ക് പോയി നിന്നു.എന്റെ മനസ്സിലേക്ക് പണ്ട് ഉപ്പ പറഞ്ഞ ഒരു അനുഭവംക്കൂടി ഓര്‍മ്മ വന്നു.തൊണ്ണുറുകളുടെ അവസാനത്തില്‍ നടന്ന പിടിച്ചു പറിയുടെ ബോംബേ.അല്ലെങ്കിലും ഇതോക്കെ കറക്ട് ഓര്‍മ്മയില്‍ വരാന്‍ പറ്റിയ ടൈം തന്നെയാണ് ഇത്…

തൊണ്ണൂറുകളുടെ മധ്യം എന്നതാവും ശരി.പലരും ഗള്‍ഫെന്ന അക്ഷയപാത്രം കൊണ്ട് ജീവിതം രണ്ടറ്റംകൂട്ടി മുട്ടിച്ച് ബന്ധുകരെയും മറ്റും കരകയറ്റി തുടങുന്ന കാലം.അങനെയൊക്കെ വിശകലനം ചെയ്ത് കുളമാക്കാന്‍ പറ്റ്വോ എന്ന് എനിക്കറിയൂല..എന്നാലും എന്നാലവുന്ന ‘താത്വിക് അവലോകന്’ ഇവിടെ കിടക്കട്ടെ.പക്ഷെ ഇന്നും മാറിമറിയാത്ത ഒന്നുണ്ട്. മലബാറിലെ ബഹുഭൂരിപക്ഷം വരുന്ന കൗമാര യവ്വനത്തിന്റെ മനസ്സിലെ സ്വപ്നം ഗള്‍ഫ് കുടിയേറ്റം തന്നെയാണ്.അഭ്യസ്ത വിദ്യരാണെങ്കില്‍ അത്തരത്തിലുള്ള ജോലിക്കായും അല്ലത്തവര്‍ അറബിയുടെ വളയം പിടിക്കാനെങ്കിലും ഇന്നും വിമാനം കേറ്റം തുടരുന്നു. ഹാ നമ്മളെ വിഷയമതല്ലല്ലോ.. ബോംബേ പട്ടണം..!

അന്ന് ഗള്‍ഫിലേക്ക് പറക്കാന്‍ ബോംബെ വരെ പോകണം.അവിടെ ഒരു ദിനം താമസിച്ചൊക്കെയാണ് പോവാറുള്ളത്‌. ഉപ്പച്ചിയുടെ കന്നി ഗള്‍ഫ് യാത്രക്ക് ബോംബെയിലെത്തിയപ്പോള്‍ അര്‍ധ രാത്രിയും പിന്നിട്ടിരിക്കുന്നു .നേരം വെളുക്കാന്‍ അധിക സമയമില്ലതാനും. റൂമന്വേഷിച്ചപ്പോള്‍ എല്ലാം നേരത്തെ തന്നെ ഫുള്ളായിരികുന്നു.യാത്ര മധ്യേ പരിചയപ്പെട്ട സുഹൃത്തും ഉപ്പയും ക്ഷീണാധിക്യത്തില്‍ ഷട്ടര്‍ അടച്ചിട്ട ഒരു കടയുടെ മുന്നില്‍ ഇരുന്നു. ലഗ്വേജും മറ്റും ഷട്ടറിനോട് ചേര്‍ത്ത് വെച്ച് ഒരു അഞ്ചു മിനിട്ട് ഇരിന്നൊള്ളു. അപ്പോഴെക്കും അടുത്ത ഒരു ഹോട്ടലിന്റെ ബോര്‍ഡ് കണ്ടു അങോട്ട് പോവാനായി ബാഗ്വേജും മറ്റും എടുത്തപ്പോഴല്ലെ പുകില്..!

സുഹൃത്തിന്റെ ബാഗ് ബ്ലേഡ് വച്ച് കീറി തുടങിയിരികുന്നു…പടച്ചോനെ അടച്ചിട്ട ഷട്ടര്‍ റൂമിനകത്തും അതി വിരുതന്‍മായ കള്ളന്‍മാര്‍..പുറത്തറിങാതെ ഇരയെ പിടിക്കുന്ന ജീവികള്‍..!
പടച്ചോനെ ഇയള് അങനെ വല്ലതും ആണോ.. !ഞാന്‍ എന്റെ ട്രൗസറിന്റെ പോകറ്റില്‍ കരുതിയ പേഴ്സും മൊബൈലും ഒന്നൂടെ തപ്പി.അവിടെ തന്നെയുണ്ടന്ന് ഉറപ്പാക്കി.

ഇതിനിടയില്‍ വണ്ടി ചൂളം വിളിച്ച് ഹബീബ് ഗഞ്ച് വിട്ട് തുടങി.ഭോപ്പാല്‍ ജംഗ്ഷനെന്ന കറുപ്പെഴുത്ത് ഈ ഇരുട്ടിലും കാണുന്നു. സൂഹൃത്തുക്കളെ സ്നേഹിതരെ അങനെ മരവട്ടം ജംഗ്ഷനില്‍ നിന്നും ഞാന്‍ ഭോപ്പാല്‍ ജംഗ്ഷനിലെത്തി. ചെറിയ ചില കണ്‍ഫ്യൂഷനുകളൊഴിച്ച് നിര്‍ത്തിയാല്‍ ഞാന്‍ ഫോര്‍ത്ത് പ്ലാറ്റ് ഫോമിലെത്തി.ആതിത്ഥേയേരെയും വൈറ്റ് ചെയ്തു നിന്നു.
അപ്പോഴുണ്ട് ഒരു യൂബര്‍ ടാക്സിയില്‍ നിന്നും അവര്‍ വന്നിറങി.പ്രരംഭമുറക്ക് ശേഷം അനസ് എന്നോട് ചോദിക്കാണ് ” സ്വാലി ഇങള് പൊഹ കഴിച്ചിട്ടുണ്ടോന്ന്..” ”എന്ത് പൊഹ ..”
”ന്നാ നമ്മക്ക് പൊഹയും ചായയുമടിച്ച് റൂമില്‍ പോവാം.. ”

ഞാന്‍ വിചാരിച്ച് എന്ത് പൊഹ പടച്ചോനെ. ഇനി എങാനും പൊക എന്നുള്ളത് പരിഷ്കരിച്ച് ഹിന്ദി വാലയായി പറഞ്ഞതാണോ.അല്ല ഇവന്‍ നാട്ടിലൊക്കെ ഡീസന്റാണല്ലോ.വലിയൊന്നുമില്ലത്താ തങ്കപ്പെട്ട എെറ്റമാണല്ലോ.എന്തായാലും അധികം എന്നെ ചിന്തിക്കാന്‍ വിടാതെ ഞങോളെരു ധാബക്ക് മുന്നിലെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായി അങിങ് നിറയെ ധാബകളുണ്ട്.പതിരാത്രിയിലും പെടി പെടിക്ക്ണ കച്ചോടം.ചൂടന്‍ ചായയും പൊഹയും തന്നെയാണ് പ്രധാന വിഭവം.പെട്രോ മാക്സിന്റെ വെളിച്ചത്തില്‍ ധാബക്ക് ചുറ്റും നിന്ന് നട്ടപാതിരിക്ക് കഴിക്കുന്നതും വെറൊരു ഫീലാണ്.അന്തരിക്ഷം ഒന്ന് തണുക്കും കൂടെ ചെയ്താല്‍ ഫീല് ഇച്ചിരിക്കൂടും.

”തീന്‍ ചായ് തീന്‍ പൊഹ ” ആതിഫ് ശരിക്കും ഒരു ഹിന്ദിവാല പറയുന്ന മൊഴിവഴക്കത്തോടെ വിളിച്ച് പറഞ്ഞു . പൊഹ എന്താണന്ന് പറയാന്‍ വിട്ടൂലെ..കുമ്പാരം കൂട്ടിവെച്ചിരികുന്ന പൊഹ കൂമ്പാരത്തില്‍ നിന്നും ഒരു ന്യൂസ് പേപ്പറ് കഷ്ണത്തില്‍ അയാളെരു പൊഹ തന്നു.നമ്മുടെ നാട്ടില്‍ കടല പെതിഞ്ഞു തരുന്നപ്പോലെ.പക്ഷെ ഇത് അത്യവശ്യം കഴിക്കാനുണ്ടാവും.അവില്‍ പോലെ ഒരു സാധനം.പക്ഷെ എന്തൊക്കെയോ കൂട്ട് ഉണ്ട് അതില്‍.സത്യം പറയാലോ പൊഹ എനിക്ക് വല്യ ഇഷ്ടായില്ല. രസം അതല്ല ഒരു പൊഹക്ക് അഞ്ചുരുപയോള്ളു.രണ്ടു പൊഹ കഴിച്ചല്‍ ഡിന്നര്‍ ഓ.ക്കെ. ഗരീബ് കാ ഡിന്നര്‍.

വിവരസങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി യൂബെര്‍ ടാക്സിയില്‍ ഫ്ലാറ്റിലെത്തി.ഇതിലും ചില വിരുതകളുണ്ട് വഴിയെ പറയുന്നുണ്ട്.. മധ്യപ്രദേശിന്റെ തലസ്ഥാന നഗരം. തടാകങളുടെ നാട്.. എണ്ണം പറഞ്ഞ നാഷണല്‍ ഇന്‍സിറ്റ്യുട്ടുകള്‍,ഗവേഷണ സ്ഥാപനങള്‍..വാന്‍ വിഹാര്‍ നാഷണല്‍ പാര്‍ക്ക്,താജുല്‍ മസ്ജിദ്…പതിനൊന്നാം നൂറ്റണ്ടില്‍ ഭോജ രാജാവ് സ്ഥാപിച്ച നഗരമാണിത്.പിന്നീട് മുഗള്‍ ഭരണത്തിന്‍ കീഴില്‍ നവാബുമാര്‍ ഭരണം നടത്തിയ നാടാണ്… ഭോപ്പലിനെ കുറിച്ച് അനസിന്റെ ഇന്‍ഡ്രോ ക്ലാസാണ്.എപ്പോഴാണ് ഉറങിയതെന്നും ഉണര്‍ന്നതെന്നും അറിഞ്ഞില്ല.

പ്രഭാതം ഭക്ഷണ ശേഷം വിശാല്‍ മാളില്‍ പോയി. വെള്ളിയാഴ്ച്ചയായതിനാലും പുറത്ത് മുപ്പത്തെമ്പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയായതിനാലും കുറച്ചധികം നേരം അവിടെ തന്നെ കറങി.ബാങ്ക് വിളിച്ചപ്പോള്‍ തെട്ടടുത്ത പള്ളിയിലെത്തി. ഭോപ്പാല്‍ ടൗണിലെ മുസ്ലിം പള്ളികള്‍ പെതുവെ മുഗള്‍ വാസ്തു ശില്‍പ ശൈലിയില്‍ നിര്‍മ്മിച്ചവയാണ്.പലതും നവാബുമാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്.കല്ലീനാല്‍ നിര്‍മ്മിതമായ തൂണില്‍ മനോഹരമായി അറബി കാലിഗ്രാഫിയില്‍ ഖുര്‍ആനിക സുക്തങളും മറ്റും കൊത്തി വെച്ചിരികുന്നു.നിസ്കാരവും പ്രാര്‍ത്ഥനയും കഴിഞ് തിരക്കി തിരക്കി മെല്ലെ പുറത്ത് റോഡിലെത്തിയപ്പോഴാണ് കാഴ്ച്ച കണ്ടത്.

അപ്പോഴാണ് ഞാനെരു കാര്യം തിരിച്ചറിഞ്ഞത്. ഞാനിന്നെ വരെ ജീവിച്ചത് സ്വര്‍ഗത്തിന്റെ ഒരു താഴവാരത്തണ്.എന്റെ വിശപ്പറിയാത്ത ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഹുങ്കിനെറ്റ കുത്ത്.
പക്ഷെ ഇ കാഴ്ച്ച എന്റെ ഹൃദയത്തിലാ കൊണ്ടത്.വിശപ്പിന്റെ കാഠിന്യത്തിന്റെ നേര്‍ചിത്രം.വാക്കുകളിലൊന്നും വരച്ചിടാന്‍ പറ്റൂല…വെള്ളിയാഴ്ച്ച ഉച്ചക്ക് ഭോപ്പല്‍ ടൗണിലെ ചൂടില്‍ ഇങളെ ഒറ്റക്കാക്കി നിര്‍ത്തി പോയതില്‍ ആദ്യമായി ക്ഷമ ചോദിക്കുന്നു…

സത്യത്തില്‍ അന്നത്തെ കഴ്ച സത്യത്തില്‍ ഞെട്ടി കളഞ്ഞു. ഒരഞ്ചെട്ട് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി.. മുഖത്താകെ അഴുക്ക് പുരണ്ടിട്ടുണ്ടങ്കിലും കണ്ണിലെന്തോ ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.ആ തിരക്കേറിയ ആള്‍ക്കൂട്ടത്തിനടയിലും അവള്‍ ഓടി കൊണ്ടിരികുന്നു.അവളുടെ പരക്കം പാച്ചിലാണ് എന്റെ ശ്രദ്ധ അവളിലെത്തിച്ചത്.

വഴിയോരത്ത് നിരന്നു നില്‍കുന്ന ധാബകളില്‍ നിരത്തി വെച്ച ഫ്രൂട്ട് സലാഡനായി അവള്‍ കെഞ്ചുന്നുണ്ട്.അത് കണ്ടപ്പോഴാണ് മനസിലായത് വിശപ്പാണ് പ്രശ്നം.ഞാനും അനസും കൂടെ കുട്ടിയെ വിളിച്ചു..ഞങളെ വിളികള്‍ക്കപ്പുറത്താവണം വിശപ്പിന്റെ വിളി.അവളത് കേള്‍ക്കുന്നു പോലും ഇല്ല.തിരക്കിനടയില്‍ അവിടെ നില്‍ക്കാനും പറ്റില്ല.രണ്ട് പ്ലേറ്റ് ഫ്രുട്ട് സലാടിനുള്ള പണം ധാബക്കാരന് കൊടുത്തു അറിയാവുന്ന മുറി ഹിന്ദിയില്‍ ആ കുട്ടിയെയും ചുണ്ടി കാണിച്ച് പറഞ്ഞോപ്പിച്ചു..

കുറച്ചപ്പുറം നടന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആള്‍ക്കുട്ടത്തിനിടയിലുടെ കനത്ത ചൂടിലും ഉള്ള് കുളിര്‍ക്കുന്ന കഴ്ച കണ്ടത്.. ധാബക്ക് മുന്നില്‍ നിന്ന് അവള്‍ പഴങളുടെ വെട്ടു കഷ്ണങള്‍ ആര്‍ത്തിയോടെ കഴിക്കുന്നു..ഒന്നൂടെ നോക്കി നിന്നു ഞങള്‍ തിരിഞ്ഞു നടന്നു.. ഭോപ്പാലിന്റെ ഉച്ചവെയിലിനെ പ്രതിരോധികാന്‍ പോപ്പിയുടെ എ.സി കുടയൊന്നും മതിയായില്ല.അതുകൊണ്ട് തന്നെ നടത്തത്തിന് ഞങളറിയാതെ തന്നെ യാന്ത്രികത കൈവന്നിരികുന്നു..ക്ഷീണമകറ്റാന്‍ ധാബകളില്‍ നിന്ന് മംഗോ ജൂസ് കുടിച്ചു.ഇവിടുത്ത പ്രത്യേക എന്നാല്‍ എല്ലാ ഫ്രഷ് ജൂസിനും പത്തു രുപയേള്ളു.

അടുത്ത സ്വീകരണ കേന്ദ്രം ഭോപ്പാല്‍ ടൗണിലെ തന്നെ വലിയ മാള്‍ ഡി.ബി മാള്‍ തലയുയര്‍ത്തി നില്‍കുന്നു.. വലിയ പര്‍ച്ചേസിങിനെന്നും മുതിര്‍ന്നില്ലങ്കിലും ഫുഡ് കോര്‍ട്ട് പോയി എന്തോ കഴിച്ചു എന്നണോര്‍മ്മ.ഫോട്ടോ സ്പോട്ടില്‍ പോയി ഒന്നിലധികം സെള്‍ഫിയെടുത്തും തണുത്ത് കുളിര്‍ത്തങനെ ചുറ്റി കറങി.അനസ് പരിശീലനം സിദ്ധിച്ച ഒരു ഗൈഡിനെപ്പോലെ ഭോപ്പലിന്റെ നാഗരികതയെ കുറിച്ചും മാറി വരുന്ന സംസ്കാരത്തെ കുറിച്ചും ഒന്നരപ്പുറത്തില്‍ കവിയുന്ന തരത്തിലുള്ള ഉപന്യാസം ചര്‍ച്ചിച്ചു.

അസ്തമാന സൂര്യന്‍ കടലില്‍ ചെഞ്ചായം പൂശുന്നു.എന്നോന്നും സാഹിത്യ വല്‍കരികാന്‍ ഇവിടെ കടലൊന്നുമില്ല.പക്ഷെ സഹയന്നത്തെ സമ്പുഷ്ടമാക്കിയത് ന്യൂമാര്‍ക്കറ്റാണ്… വഴിയോര കച്ചോടം.നിങള്‍ക്കു വേണ്ട നല്ല ക്വോളിറ്റി പ്രോഡക്റ്റ് ഇവിടെ കിട്ടും..ഹിന്ദിയില്‍ നന്നായി വിലപേശനറിഞ്ഞാല്‍ വിലയും കുറച്ച് നല്ല സാധനങളുമായി മടങാം.സീസണനുസരിച്ചാവും വസ്തുകളുടെ ലഭ്യതയും വ്യാപരവും.അപ്പരാല്‍ എെറ്റംസിന് അത്യപുര്‍വ്വമായ വിലക്കുറവാണ് അനുഭവപ്പെട്ടത്.

മാര്‍ക്കറ്റ് കാഴ്ച്ച വ്യത്യസ്തമായ അനുഭവമായിരുന്നു…ഒരുപാട് സ്ത്രീ സംരഭകരും വ്യാപരികളയതും തങളുടെ ഉത്പന്നങള്‍ നല്ല വാചക കസര്‍ത്ത് കൊണ്ട് ചിലവാക്കുന്നതും നല്ല കഴ്ചയായി തോന്നിയെങ്കിലും ഒരുപാട് ബാലവേലകള്‍ കണ്ടു. അമൂലിന്റെ ഔട്ട്ലെറ്റില്‍ കയറി ഒരോ എെസ്ക്രീം നുണഞ് ഇനി തിരിച്ച് റൂമിലേക്ക്..രാത്രി ഇനിയും കറങാനുള്ളതാണ്..പിന്നെ ഇവിടുത്തെ ഗതഗത സംവിധാനത്തെ കുറിച്ചൊന്നും പറഞ്ഞില്ല അല്ലെ.. അത് പിന്നെ പറയാം… (യാത്രാവിവരണം ഇനിയും തുടരും….)

വിവരണം  – സ്വാലിഹ്_കാടാമ്പുഴ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply