ലഡാക്കിൽ വണ്ടി വാടകയ്ക്ക് എടുത്തു പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

വിവരണം -അസ്ലം ഒ.എം.

ലഡാക്കിൽ വണ്ടി വാടകയ്ക്ക് എടുത്തു പോകുന്നവര്‍ക്ക് വേണ്ടിയുള്ളത്.. ആദ്യം തന്നെ പറയാം സ്വന്തം വാഹനം ഉണ്ടേൽ അത് എടുക്കൽ ആയിരിക്കും ഏറ്റവും നല്ലത്. ഡൽഹിയിലേക്കു വണ്ടി ഓടിച്ചോ പാർസൽ ചെയ്തോ എത്തിക്കാം. ട്രെയിനിൽ ആണെങ്കിൽ 4000 മുതൽ 5000 രൂപ വരെയും,പാക്കർസ് മൂവേഴ്‌സ് ആണെങ്കിൽ 6000 രൂപ മുതൽ 7000 രൂപ വരെയും ആകും കേരളത്തിൽ നിന്നും കൊണ്ട് പോവുകയാണ് എങ്കിൽ.

1.എവിടെ നിന്നും വാഹനം കിട്ടും,എത്രയാണ് റെന്റ്..? ഡൽഹിയിൽ നിന്നും (പ്രത്യേകിച്ച് കരോൾ ബാഗ് ),ചാണ്ടീഗഡ് ,കശ്മീർ,മണാലി എന്നീ സ്ഥലങ്ങളിൽ നിന്നും വാഹനം റെന്റിനു കിട്ടും. ഒരു ദിവസം 850 രൂപ മുതൽ 1500 രൂപ വരെ ആണ് വില.ഡിമാന്റ് അനുസരിച്ചും,മോഡൽ അനുസരിച്ചും,CC അനുസരിച്ചും റെന്റ് മാറും.ചണ്ടീഗഡ് നിന്നും വണ്ടി എടുത്താൽ സമയവും പൈസയും ലാഭിക്കാം..

വാഹനം റെന്റിനു കൊടുക്കുന്ന ഒരുപാട് ഏജൻസികൾ ഉണ്ട്. നെറ്റിൽ പരതിയാൽ, അല്ലെങ്കിൽ ഡൽഹിയിലെ കരോൾ ബാഗിൽ പോയാൽ നിങ്ങള്ക്ക് സുലഭം ആയി കിട്ടും.നമ്മൾ എടുത്തത് ikerz എന്ന ഒരു ടീമിന്റേത് ആയിരുന്നു പക്ഷെ അവിടെത്തെ വണ്ടി എട്ടിന്റെ പണി തന്നത് കൊണ്ട് ഞാൻ മറ്റുള്ള ഏജൻസികൾ പറഞ്ഞു നിങ്ങളെ പറ്റിക്കുന്നില്ല. നിങ്ങൾക്ക് തിരഞ്ഞെടുക്കാം..

2.വണ്ടി വാടകയ്ക്ക് എടുക്കുമ്പോൾ എന്തൊക്കെ ആണ് കൊടുക്കേണ്ടത് ..? ഒറിജിനൽ ID card,2000 മുതൽ 5000 രൂപ വരെ ഡെപ്പോസിറ്,ചെക്ക് ലീഫ് എന്നിവ കൊടുക്കേണ്ടി വരും

3.റെന്റിനു എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..? ആദ്യം തന്നെ പറയാം പൈസ ഇച്ചിരി കൂടിയാലും ലേറ്റസ്റ്റ് മോഡൽ ഉള്ള വാഹനം തിരഞ്ഞെടുക്കുക.ലഡാക്ക് റോഡുകൾ ദുർഘടം ആണ് പണി കിട്ടിയാൽ അവിടെ തന്നെ കിടക്കും.വാഹനം എടുക്കുമ്പോൾ നല്ല ഒരു മെക്കാനിക്കിനെ കൂടെ കൂട്ടിയാൽ നല്ലതാവും എൻജിൻ ഓയിൽ ,ബ്രേക്ക്‌,ക്ലച്ച്,സെൽഫുസ്റ്റാർട്ട്‌ ,ബാറ്ററി,ടയർ,ലൈറ്റ്,ചെയിൻ കിറ്റ്,ഡിസ്ക് ബ്രേക്ക്‌ ഇതൊക്കെ പെർഫെക്ട് ആണോ എന്ന് ചെക്ക് ചെയ്യുക,അവരുടെ അടുത്ത് നിന്നും അക്‌സെസ്സറിസ് (ക്ലച്ച് wire,ആക്സിലറേറ്റർ കേബിൾ,പ്ലഗ്,ഡിസ്ക് പാഡ്) ടൂൾ കിറ്റ് എന്നിവ വാങ്ങുക. അക്‌സെസ്സറിസ് ഉപയോഗിച്ചാൽ മാത്രം പൈസ കൊടുത്താൽ മതി.

4,ആരും അറിയാതെ ഒളിപ്പിച്ചു വെച്ച കെണികൾ എന്തൊക്കെ? വണ്ടി എടുക്കുമ്പോൾ ഒരു 10-15 പേജുള്ള എഗ്രിമെന്റ് നമ്മൾ സൈൻ ചെയ്യണം അതിൽ വണ്ടി നഷ്ടപ്പെട്ടാൽ , വണ്ടി ആക്‌സിഡന്റ് ആയാൽ ,വണ്ടിയുടെ പാർട്സ് നശിപ്പിച്ചാൽ ഇത്ര പൈസ കൊടുക്കണം എന്നൊക്കെ എഴുതിയിട്ടുണ്ടാവും അത് പോലെ പറഞ്ഞ ദിവസത്തിൽ കൂടുതൽ വണ്ടി ഉപയോഗിച്ചാൽ എത്ര പൈസ എടുക്കും എന്നൊക്കെ കൃത്യമായി എഴുതി വെച്ചിട്ടുണ്ടാകും .അതൊക്കെ നമ്മൾ ആരും വായിച്ചു നോക്കാറില്ല ഈ ഞാൻ പോലും അത് നോക്കിയില്ല .മോശം വണ്ടി എടുത്തു പോയി 3000 കിലോമീറ്റർ ഒക്കെ യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ പാർട്സ് ഒക്കെ തേയ്മാനം സംഭവിച്ചുട്ടുണ്ടാവും. അതിനു ഒക്കെ നമ്മൾ പൈസ കൊടുക്കേണ്ടി വരും .ദിവസം കൂടിയാൽ ഒരു ദിവസം 2 ഇരട്ടി റെന്റും പെനാല്ടിയും കൊടുക്കേണ്ടി വരും.

ഉപദേശം – വണ്ടി റെന്റിനു എടുക്കാതിരിക്കാൻ ശ്രമിക്കുക. എടുത്താൽ തന്നെ നല്ല കണ്ടീഷൻ ഉള്ള വണ്ടി ആദ്യമേ ഇത്ര ദിവസത്തേക്ക് എന്ന് പറഞ്ഞു എടുക്കുക,എഗ്രിമെന്റ് ഒക്കെ കൃത്യമായി വായിച്ചു നോക്കുക.

ഇനി കശ്മീർ റെന്റ് വണ്ടിയും, സ്വന്തം വണ്ടിയും ഒഴികെ ഏത് വാഹനം കൊണ്ട് പോയാൽ ലഡാക്കിലെ റെന്റൽ ലോബി വാഹനം തടയാം. ഇത് ഒഴിവാക്കാൻ അതിരാവിലെ ലഡാക്കിൽ നിന്നും വിടാൻ ശ്രമിക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply