ബസ് സമരം നാലാം ദിവസം: റെക്കോര്‍ഡ് കളക്ഷന്‍ ലക്ഷ്യമിട്ട് KSRTC

ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. പണി മുടക്കിന്റെ ആദ്യ ദിനം 7 കോടി 22 ലക്ഷം ആയിരുന്നു കോര്‍പറേഷന്റെ കളക്ഷന്‍. ഈ വര്‍ഷം മൂന്നാം തവണയാണ് കളക്ഷന്‍ 7 കോടി കടക്കുന്നത്.

സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട്  കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച പണി മുടക്കിന്റെ ആദ്യ ദിനം 7 കോടി 22 ലക്ഷം ആയിരുന്നു കോര്‍പറേഷന്റെ കളക്ഷന്‍. ഈ വര്‍ഷം മൂന്നാം തവണയാണ് കളക്ഷന്‍ 7 കോടി കടക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു ദിവസം കൊണ്ട് എട്ട് കോടി കളക്ഷന്‍ സ്വന്തമാക്കാനുള്ള പ്രയത്‌നത്തിലാണ് കെ.എസ്.ആര്‍.ടി.സി.

ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ ബസുടമകള്‍ തമ്മില്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയത് സമരക്കാര്‍ക്കിടയിലെ അനൈക്യം തുറന്നു കാട്ടിയിട്ടുണ്ട്.

Source – Asianet News

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply