
പുനരുദ്ധാരണത്തിനായി പൊളിച്ച പാലക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നിര്‍മാണത്തിന് അനുമതിയായി. എട്ടുകോടി രൂപ ചെലവിലാണ് ഡിപ്പോ അത്യന്താധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍!മിക്കുന്നത്. ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഡിപ്പോ നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബോര്‍ഡാണ് അനുമതി നല്‍കിയത്.
പാലക്കാട് എം.എല്‍.എ.യുടെ ആസ്തിവികസന നിധിയില്‍നിന്ന് രണ്ടുകോടിയും ബാക്കി െക.എസ്.ആര്‍.ടി.സി.യുടെ വിഹിതവും വിനിയോഗിച്ചാണ് നിര്‍മാണം. പെര്‍ഫെക്ട് ബില്‍േഡഴ്‌സിനാണ് നിര്‍മാണച്ചുമതല. മുന്‍കൂര്‍വാടക വാങ്ങിയാണ് നിര്‍മാണത്തിനുള്ള തുക കെ.എസ്.ആര്‍.ടി.സി. കണ്ടെത്തുക.
KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog