പെരുമഴയത്ത് കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി..

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടും യാത്രക്കാരെ കയറ്റാതെ കെ എസ്ആര്‍ടിസി ജീവനക്കാര്‍.
ആലപ്പുഴയില്‍ നിന്ന് കരുമാടിയിലേക്ക് സര്‍വീസ് നടത്തിയ ആര്‍ ആര്‍സി 513-ാം നമ്പര്‍ ബസിലെ ജീവനക്കാരാണ് പല സ്റ്റോപ്പിലും നിര്‍ത്താതെ പാഞ്ഞു പോയത്.

കഴിഞ്ഞ ദിവസം രാവിലെ വളഞ്ഞവഴി, കാക്കാഴം, ഇരട്ടക്കുളങ്ങര എന്നീ സ്റ്റോപ്പുകളില്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് പെരുമഴയത്ത് ബസ് കാത്തുനിന്നത്.

പതിവായി ഈ ബസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഇന്നലെ വിവിധ സ്റ്റോപ്പുകളിലും കാത്തു നിന്നെങ്കിലും പല സ്റ്റോപ്പുകളിലും നിര്‍ത്തതെ ഓടുകയായിരുന്നു ബസ്. തുടര്‍ന്ന് ഏറെ തിരക്കേറിയ മറ്റു ബസുകളാണ് യാത്രക്കാര്‍ ആശ്രയിച്ചത്.

വിരലിലെണ്ണാവുന്ന യാത്രക്കാരുമായി വന്ന ബസിനെ യാത്രക്കാര്‍ കൈകാണിച്ചിട്ടും ഡ്രൈവര്‍ നിര്‍ത്താന്‍ തയാറായില്ല. ഇതു സംബന്ധിച്ച് യാത്രക്കാരില്‍ ചിലര്‍ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കി. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏറെ തിരക്കുള്ള സമയത്തും സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ രീതിയില്‍ പെരുമാറുന്നത് പതിവായിരിക്കുകയാണ്. നഷ്ടത്തിലായിട്ടും സര്‍വീസ് ലാഭകരമാക്കാന്‍ ജീവനക്കാരില്‍ നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Source – http://www.janmabhumidaily.com/news716394

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply