ചൈനയിൽ നിന്നെത്തി ഇന്ത്യൻ മൊബൈൽ വിപണി കൈപ്പിടിയിലാക്കിയ പ്രമുഖ ഹാൻഡ്സെറ്റ് നിർമാതാക്കളാണ് ഷവോമി. 2014 ൽ ഇന്ത്യയിലെത്തി വെറും മൂന്നു വർഷങ്ങൾകൊണ്ടു രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നു കാര്യമായ നേട്ടമുണ്ടാക്കിയ ഷവോമി വാഹന വിപണി ലക്ഷ്യമിടുന്നെന്നു റിപ്പോർട്ട്. റജിസ്ട്രാർ ഓഫ് ഇന്ത്യയ്ക്കു നൽകിയ വിവരങ്ങൾ പ്രകാരമാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണ–വിതരണ രംഗത്തേക്കും ഷവോമി കടന്നേക്കും എന്ന സൂചനയുള്ളത്.
നിലവിൽ ചൈനയിൽ ഇലക്ട്രിക് ബൈക്കുകൾ വിൽക്കുന്ന കമ്പനി സമീപ ഭാവിയിൽ കാർനിർമാണം ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികളുണ്ടെന്നാണു കമ്പനിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2014 ൽ ഇന്ത്യയിലെത്തി വെറും മൂന്നു വർഷങ്ങൾകൊണ്ടു രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നു കമ്പനി മികച്ച നേട്ടമുണ്ടാക്കിയിരുന്നു .
അതുകൊണ്ടു തന്നെ ഇന്ത്യയിലെ നിക്ഷേപം കൂട്ടാന്‍ വമ്പന്‍ പദ്ധതികളുമായാണ് ഷവോമിയുടെ പുതിയ വരവെന്നാണ് സൂചന. ചൈനയിൽ നിലവിൽ ഇലക്ട്രിക് ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്.
Source – http://www.manoramaonline.com/fasttrack/auto-news/2017/12/26/xiaomis-next-big-plan-to-conquer-india-with-e-cars.html