ആനയോട് കളിച്ചാൽ ഇതായിരിക്കും അവസ്ഥ, ബജാജിനെ കളിയാക്കി റോയൽ എൻഫീൽഡ് ആരാധകർ

ആനയെ പരിപാലിക്കുന്നത് നിർത്തു, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞാണ് ബജാജ് ഡോമിനർ 400 ന്റെ പരസ്യം പുറത്തിറക്കിയത്. മേയ്ക്കാനും പരിപാലന ചിലവും കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നായിരുന്നു ആ പരസ്യം പറയുന്നത്. എന്നാൽ ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങി.

നിരവധി ട്രോളുകളാണ് ഈ പരസ്യത്തെ കളിയാക്കി പുറത്തിറങ്ങിയത്. റൈഡ് ലൈക്ക് എ കിങ് എന്നൊരു വിഡിയോയും  എൻഫീൽഡ് ആരാധകർ പറത്തിറക്കിയിരുന്നു. വേഗത്തിൽ ഓടുന്ന പട്ടിയേക്കൾ നല്ലത് തലയെടുപ്പുള്ള ആനയാണ് എന്നാണ് ആരാധകർ പറഞ്ഞത്.

ഇപ്പോഴിതാ ബജാജിനെ കളിയാക്കി മറ്റൊരു വിഡിയോ പുറത്തിറക്കിയിരിക്കുന്നു എൻഫീൽഡ് ആരാധകർ. കാട്ടാന ആക്രമിക്കാൻ വരുമ്പോൾ ബജാജ് പൾസർ ഇട്ട് ഓടി രക്ഷപ്പെടുന്ന യുവാക്കളുടെ വിഡിയോയ ഉപയോഗിച്ചാണ് എൻഫീൽ‍ഡ് ആരാധകർ ബജാജിനെ തിരിച്ചു ട്രോളിയത്. ആനയോട് കളിച്ചാൽ ഇതായിരിക്കും അവസ്ഥ എന്നാണ് ആരാധകർ പറയുന്നത്.

Source – Manorama Online

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply