1200 രൂപ ചെലവിൽ ഒരു ദിവസം കൊണ്ട് തകർപ്പൻ ദ്വീപ് യാത്ര പോയാലോ?

വിവരണം – ശ്രീക്കുട്ടൻ രാജൻ.

യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യൻ്റെയും ആഗ്രഹമായിരിക്കും ഒരിക്കലെങ്കിലും ഒരു ദ്വീപില്‍ യാത്ര പോകാണമെന്നത്. നമ്മൾ മലയാളികൾക്ക് ഏറ്റവും സുപരിചിതം ലക്ഷ ദ്വീപായിരിക്കും . എന്നാൽ സാധാരണ കാരനയ ഒരു മലയാളിയെ സംബന്ധിച്ച് ലക്ഷദ്വീപ് യാത്ര വളരെ ചിലവേറിയതാണ്. ഇത് മറ്റൊരു ദ്വീപാണ്. കർണാടകയിലെ ഉഡുപ്പി എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന St. Mary’s ദ്വീപ്. തെക്കൻ കേരളത്തിൽ നിന്നും ഈ ദ്വീപിലേക്ക് വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ എത്താം എന്നാണ് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്.

ഏതൊരു യാത്രയിലും ചിലവ് കുറക്കാൻ ഉള്ള മാർഗം ട്രെയിൻ യാത്ര തന്നെ ആണ്. ഞാനും ഈ യാത്രക്ക് തിരഞ്ഞെടുത്തത് ട്രെയിൻ തന്നെ. എന്റെ സ്വദേശം കൊല്ലം ആണ്. അതിനാൽ ഞാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരം മുതൽ ഗുജറാത്ത് വീരവല്‍ വരെ പേകുന്ന Veraval Express (എല്ല തിങ്കളാഴ്ച്ചയും വെകിട്ട് 4:30 PMന് ഉണ്ട് ). Veraval Express ആണ് ഞാൻ യാത്ര ആരംഭിക്കുന്നത്. ഈ സമയം ഞാൻ തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടെ ഉണ്ട്. ഈ ട്രെയിൻ രാവിലെ 06. 30 am ന് ആണ് ഉഡുപ്പി എത്തുന്നത്. അതിനാൽ എനിക്ക് റൂം എടുക്കേണ്ട ആവശ്യം ഇല്ല. വിശ്രമം ട്രെയിനിൽ തന്നെ ആവാം.

കൊല്ലത്തു നിന്നും ഉഡുപ്പി വരെ ട്രെയിൻ ചാർജ് 200₹ രൂപയാണ്. ഇത് ജനറൽ ( local ) ആണെങ്കിൽ മാത്രം. Sleeper ന് ചാർജ് കൂടും 350₹. ഞാൻ ജനറൽ തന്നെ തിരഞ്ഞെടുത്തു. രാവിലെ കൃത്യം 6. 30 ന് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ മെയിൻ റോഡിൽ എത്താം. ഇനി ഓട്ടോ വേണ്ടവർക്ക് ഓട്ടോ വിളിക്കാം. സ്റ്റേഷന് തൊട്ടു താഴെ 24 hrs പ്രീപെയ്‌ഡ്‌ ഓട്ടോ സർവീസ് ഉണ്ട്. 80 രൂപ കൌണ്ടറിൽ അടച്ചാൽ ഉഡുപ്പി ബസ് സ്റ്റാന്റിൽ ഇറക്കി തരും. പക്ഷെ നടക്കുന്നത് ആയിരിക്കും ലാഭം.

മെയിൻ റോഡിൽ എത്തിയാൽ അവിടെന്ന് ഉഡുപ്പി സ്റ്റാൻഡിലേക്ക് ബസ് കിട്ടും. പ്രസിദ്ധമായ ഉദുപ്പിയിലെ ശ്രീകൃഷ്ണമാതാ ക്ഷേത്രം ബസ്സ്സ്റ്റാൻഡിനു തൊട്ടടുത്താണ് . കഷ്ട്ടിച്ചു 2 മിനിറ്റ് നടക്കാൻ ഉള്ളു..ക്ഷേത്രത്തിൽ കയറണം എന്നു ഉള്ളവർക്ക് കയറാം . വളരെ മനോഹരമായ ഒരു വലിയ ക്ഷേത്രമാണത്. ക്ഷേത്രത്തിൽ കയറുന്ന ത്തിനു മുൻപായി തന്നെ ഒന്ന് ഫ്രെഷ് ആവാൻ ഉള്ള സൗകര്യം അടുത്ത് തന്നെ ഉണ്ട്. വളരെ വൃത്തിയുള്ള ഒരു കംഫെർട്ട് സ്റ്റേഷൻ. കുളിച്ച് ഫ്രഷ് ആയി യാത്രാക്ഷീണം ഒക്കെ മാറ്റി അമ്പലത്തിലും കയറി വന്ന് കഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനും തൊട്ട് അടുത്ത് തന്നെ നിരവധി ഹോട്ടൽസ് ഉണ്ട്. കഴിയുന്നതും ഇവിടെ നിന്നും മാത്രമേ ഭക്ഷണം കഴിക്കാവൂ. ക്ഷേത്ര പരിസരം ആയത് കൊണ്ട് തന്നെ നല്ല വൃത്തി, ക്വാളിറ്റി ഭക്ഷണം. വിലയും കുറവ്.

ഭക്ഷണം ഓക്കേ കഴിച്ച് ബുസ് സ്റ്റാൻഡിൽ തിരിച്ചെത്തുമ്പോൾ എങ്ങനെ പോയാലും സമയം 08:00 -8:30 ഒക്കെയെ ആവു. സ്റ്റാൻഡിൽ എത്തിയാൽ പിന്നേ മാൽപെയിലേക്ക് ബസ് കയറണം. സ്റ്റാൻഡിൽ ഏത് സമയത്തും മാൽപെയിലേക്ക് ബസ് ഉണ്ടാവും. 10 രൂപയാണ് ബസ് ചാർജ്. മാൽപെയിൽ നിന്ന് ഒരു 10 മിനിറ്റ് ഹർബാറിന്റെ അരികിൽ കൂടി നടന്നാൽ ദ്വീപിലേക്ക് ഉള്ള ബോട്ട് സർവീസ് സ്റ്റേഷനിൽ എത്താം. 9.30 ന് ടിക്കറ്റ് കൌണ്ടർ തുറക്കും. ബോട്ട് എടുക്കുന്ന വരെ കടൽ കാഴ്ചകൾ കണ്ടു വിശ്രമിക്കുകയും ചെയ്യാം.

നിരവധി ബീച്ച് ആക്ടിവിറ്റികൾ (Paragliding, surfing boat, beach diving) അവിടെ ഉണ്ട് . St marys island ലെക്ക് ബോട്ട് service ഗവെർമെന്റ്ന്റെയും പ്രൈവറ്റ്ന്റെയും ഉണ്ട്. ഗവെർമെന്റ് ചാർജ് കുറവാണ് 250₹, പക്ഷെ ഒരു മണിക്കൂർ മാത്രമേ ദ്വീപിൽ ചിലവഴിക്കാൻ പറ്റുകയുള്ളൂ. പ്രൈവറ്റ് ആണെങ്കിൽ 300 രൂപയ്ക്ക് വൈകിട്ട് 4 മണി വരെ ദ്വീപിൽ നിക്കാം. ഞങ്ങൾ പ്രൈവറ്റ് ആണ് തിരഞ്ഞെടുത്തത് . കാൽ മണിക്കൂറോളം എടുക്കും ബോട്ട് ദ്വീപിൽ എത്താൻ. അതി മനോഹരമായ ദ്വീപാണിത്.

കറുത്ത പാറകൂട്ടം നിറഞ്ഞ അതി മനോഹരമായ ദ്വീപ്. നല്ല transparent വെള്ളം. 500 Sqm (1,640.4 ft ) മാത്രം വലിപ്പമുള്ള ഒരു കുഞ്ഞ് Island . Photoshoot ചെയ്യാൻ വളരെ അനുയൊജ്യം. നിരവധി സീനറികൾ . ക്യാമറ എങ്ങോട്ട് ചലിപ്പിച്ചാലും മനോഹരമായ ദൃശ്യം. സമയം പോകുന്നത് അറിയില്ല. ഫ്രണ്ട്‌സുമായി വന്ന് Hangouts ചെയ്യാം. കൂടുതൽ വിവരിച്ച് ത്രിൽ അടിപ്പിക്കുന്നില്ല. നേരിട്ട് വന്ന് കാണു. .

4 മണിവരെ ദ്വീപിൽ ചിലവഴിക്കാം. ഇതിനിടയിൽ എപ്പോ വേണമെങ്കിൽ നമുക്ക് തിരിക്കാം. 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. കുടുംബത്തിനും കൂട്ടുകാർക്കും couples നും ഒരുപോലെ സമയം ചിലവഴിക്കാൻ പറ്റിയ ദ്വീപ് ആണ് st mary’s. മാൽപേ ബീച്ച് ഒരു harbor പ്രദേശം ആയത് കൊണ്ട് തന്നെ നിരവധി Seafood Restaurant കളും seafood items ഉം അവിടെ ഉണ്ട്. വെെകുന്നേരത്തെ ഡിന്നറിനു വേണമെങ്കിൽ അതൊക്കെ ഒന്ന് ട്രൈ ചെയ്യാം.

രാത്രി വെെകിയുള്ള ട്രെയിൻ കയറുക. അതാകുമ്പോള്‍ വെളുപ്പിനെ നാട്ടിൽ എത്താം. ഏകദേശം 1100-1200 ₹ രൂപ മാത്രം ആണ് ഈ യാത്രയിൽ ചിലവ് വരുന്നത്. കൊല്ലം to ഉഡുപ്പി ( ജനറൽ ) – 200₹ റെയിൽവേ to ഉഡുപ്പി Bus stand- 10₹ ഉഡുപ്പി to മാൽപെ – 10₹ ബോട്ട് ചാർജ് – 300₹ Return മാൽപെ to ഉഡുപ്പി – 10₹ ഉഡുപ്പി to റെയിൽവേ സ്റ്റേഷൻ – 10₹ ഉഡുപ്പി to kollam (ജനറൽ ) – 200₹ Total = 740₹ Food : ( Maximum 300₹ ) കുടിവെള്ളം ഒരു ബോട്ടിൽ കയ്യിൽ വെക്കുക. Total : 1040₹ Round figure 1200/-. അധിക ചിലവ് ഒന്നും ആകില്ല. എങ്കിലും കുറച്ചു പണം കൈയിൽ കരുതുക. എന്തെങ്കിലും Emergency വന്നാൽ ഉപകരണമാണ് .

സെപ്റ്റംബർ മുതൽ മെയ്‌ വരെയാണ് ദ്വീപിലേക്ക് പ്രവേശനം. അമിത പ്രതീഷ് ഒന്നും ഇല്ലാതെ ദ്വീപിലെക്ക് വന്നാൽ ഈ യാത്ര ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. NB: പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോകാൻ ഉഡുപ്പി ബസ് സ്റ്റാൻഡിൽ നിന്നും എപ്പോഴും ബസ് ഉണ്ട്. (80₹ – 3hrs യാത്ര) ഫാമിലി ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർ ഇത് കൂടി ഓർത്തു വയ്ക്കൂ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply