കുഴിയില്‍ കുടുങ്ങി ആനവണ്ടികള്‍ ; കെഎസ്ആര്‍ടിസിക്ക് നഷ്ടം ലക്ഷങ്ങള്‍

ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ  കെ.എസ്.ആർ.ടി.സിക്കും “പാര” ആകുന്നു. കഴിഞ്ഞയാഴ്ച ദേശീയപാതയിൽ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ ഒരാഴ്ച്ച മാത്രം പഴക്കമുള്ള മാള ഡിപ്പോയുടെ പുതിയ ഫാസ്റ്റ് പാസഞ്ചറാണ് ചിത്രത്തിൽ .

ദേശീയപാതയിലേയും  അമ്പലപുഴ-തിരുവല്ല സംസ്ഥാനപാതയിലേയും കുഴികൾ കാരണം നിരവധി ബസ്സുകൾ ബ്രേക്ക് ഡൗൺ ആകാറുണ്ട് . കൂടാതെ റോഡിലെ ബ്ലോക്കിൽ കുടുങ്ങി ബസ്സുകള്‍ വൈകിയോടുന്നതും പതിവാണ്. കൃത്യ സമയം പാലിക്കാൻ ബുദ്ധിമുട്ടുന്നതോടെ പലപ്പോഴും അവസാന ട്രിപ്പുകൾ കട്ട് ചെയ്യുക കൂടി ചെയ്യമ്പോൾ ബസ്സ് കാത്ത് നിൽക്കുന്ന യാത്രക്കാർ വലയുകയാണ് .

ദേശീയ പാതയുടെ ശോചനീയ അവസ്ഥ മൂലം ബസ്സുകൾ പതിവായി കേടാകുന്നു എന്ന് കാട്ടി നഗരത്തിലെ സ്വകാര്യ ബസ്സുകൾ ഈ ആഴ്ച്ച 2 ദിവസം പണിമുടക്കിയിരുന്നു . അവസ്ഥ തുടർന്നാൽ കൂടുതൽ കെ. എസ്.ആർ. ടി. സി ബസ്സുകൾ കട്ടപ്പുറത്താകും എന്ന് ഉറപ്പ്.

വാര്‍ത്ത കട്ടിംഗ് : മാതൃഭൂമി

വിവരണം : ഷെഫീക് എടത്വ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply