പുറത്തു മോഡലുകളുടെ പെരുവെള്ളപ്പാച്ചിലുണ്ടായാലും മാരുതി കുലുങ്ങില്ല. കാരണം മാരുതിപ്രേമികളുടെ സ്വാധീനം ഇടിയാത്തതിനാല് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനമാണുള്ളത്. പുറം രാജ്യങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ വന്നെങ്കിലും മാരുതി സുസുക്കി കുലുങ്ങിയില്ല.
ഇപ്പോള്‍ ഏറെ മത്സരമുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ഓള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി എന്നാണ് സൂചന. ക്രോസോവര്‍ പതിപ്പിലായിരിക്കും 2018ല്‍ ഓള്‍ട്ടോ അവതരിക്കുക. പുതിയ 660സിസി പെട്രോള്‍ എന്‍ജിനായിരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.
50 ബിഎച്ച്പിയും 63 എന്‍എം ടോര്‍ക്കും നല്കുന്ന ത്രീസിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക. ഇനി ശരിക്കും ഞെട്ടിക്കോളൂ. 37 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പുതിയ ഓള്‍ട്ടോയെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
നിലവില്‍ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമില്‍ 660 സിസി JDM സ്പെക്ക് സുസുക്കി ആള്‍ട്ടോ ജപ്പാനില്‍ കമ്പനി വിറ്റഴിക്കുന്നുണ്ട്. 51 ബിഎച്ച്പി പവറും 63 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് നല്‍കുക. 2019 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ആള്‍ട്ടോ വിപണിയിലെത്താനാണ് സാധ്യത.
Source – https://janayugomonline.com/new-maruthi-alto-turbo-rs/