എയർ ഇന്ത്യയും വിസ്താരയും നേര്‍ക്കുനേര്‍; ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഈ മാസം ഏഴിനു മുംബൈ വ്യോമപാതയിലായിരുന്നു വൻ ദുരന്തത്തിലേക്കു വഴിയിട്ട സംഭവം.

ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം. മുംബൈയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ എയർ ഇന്ത്യയുടെ എ.ഐ 631 വിമാനവും ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ – 320 നിയോ വിമാനവുമാണ് മുഖമുഖമുള്ള കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

സംഭവത്തെ തുടർന്ന് വിസ്താരയുടെ രണ്ട് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ജോലിയിൽ നിന്ന് മാറ്റി. ഇരുവരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, എയർ ട്രാഫിക് കൺട്രോള്‍ (എടിസി) നിർദേശമനുസരിച്ചാണ് 27,000 അടിയിൽ വിമാനം പറത്തിയതെന്നു വിസ്റ്റാര വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിക്കുശേഷമാണു സംഭവം നടന്നത്. എയർ ഇന്ത്യയുടെ എയർബസ് എ – 319 മുംബൈയിൽനിന്നു ഭോപ്പാലിലേക്ക് എഐ 631 എന്ന പേരിൽ പറന്നപ്പോഴാണു സംഭവം. മറുഭാഗത്തു വിസ്റ്റാരയുടേത് എ – 320 നിയോ യുകെ 997 എന്ന പേരിൽ ഡൽഹിയിൽനിന്നു പുണെയ്ക്കു പറക്കുകയായിരുന്നു. 152 യാത്രക്കാരാണു വിസ്റ്റാരയിൽ ഉണ്ടായിരുന്നത്. 29,000 അടിയിൽ പറക്കാനായിരുന്നു ഇവർക്കു നൽകിയിരുന്ന നിർദേശം.

എന്നാൽ പിന്നീട് യുകെ 997 27,100 അടിയിലേക്കു താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റർ ദൂരത്തിൽ ഇരു വിമാനങ്ങൾ തമ്മിലും ഉണ്ടായിരുന്നുള്ളൂ. ഉടൻതന്നെ ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാം മുഴങ്ങാൻ തുടങ്ങി. ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടർന്നു പൈലറ്റുമാർ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്ററെന്നതു സെക്കൻഡുകൾക്കുള്ളിൽ എത്തുന്ന ദൂരമാണ്. അതുകൊണ്ടുതന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും സംഭവത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

എയർ ഇന്ത്യ വിമാനം 27,0000 അടി ഉയരത്തിലും വിസ്താരയുടെ വിമാനം 29,000 അടി ഉയരത്തിലുമാണ് പറന്നത്. പൊടുന്നനെ വിസ്താര വിമാനം 27,100 അടി ഉയരത്തിലേക്ക് മാറിയതോടെയാണ് അപകടസാധ്യത വന്നത്. രണ്ട് വിമാനങ്ങളും തമ്മിൽ 100 അടിയുടെ ഉയരവ്യത്യാസം മാത്രമായതോടെ ഏതു നിമിഷവും ഇടിക്കിമെന്നിരിക്കെ എയർ ട്രാഫിക് കൺട്രോൾ ഇരു പൈലറ്റുമാർക്കും അടിയന്തര സന്ദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്.

Source – Web Dunia

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply