നിയോഗ് തന്നെ ലോക ഒന്നാം നമ്പര്‍; ഈ മലയാളിയെ ഓര്‍ത്ത് നമുക്കും അഭിമാനിക്കാം

ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്സ്പെഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടിംഗിലൂടെയാണ് 51078 വോട്ടുകള്‍ നേടി നിയോഗ് ഒന്നാമത് എത്തിയത്.

നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന നിയോഗിനെ ഒന്നാമത് എത്തിക്കാനായി മലയാളികളുടെ ഭാഗത്തുനിന്നും വലിയൊരു ശ്രമമുണ്ടായിരുന്നു. സഞ്ചാര പ്രിയരായിരുന്നു നിയോഗിന് പിന്തുണയുമായി എത്തിയവരില്‍ ഏറെയും. സിനിമാ ലോകത്തുനിന്നും ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്, ആഷിഖ് അബു ഉള്‍പ്പെടെയുള്ള പ്രമുഖരും നിയോഗിന് വോട്ടഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരുന്നു. -30 ഡിഗ്രി തണുപ്പിലൂടെ 300 കിലോ മീറ്റര്‍ വരുന്ന ആര്‍ട്ടിക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസീകമായ യാത്രയാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്പഡീഷന്‍.

 

കൊല്ലം സ്വദേശിയായ 26കാരന്‍ നിയോഗ് കൃഷ്ണന്‍ യാത്രകളെയും സാഹസികതകളെയും സിനിമകളെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഫിയാല്‍റെയ്‌വന്‍ പോളാര്‍ എക്‌സ്പഡീഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് നിയോഗ് കൃഷ്ണ. സീറോ ബജറ്റ് യാത്രകളുടെ പേരില്‍ യാത്രികര്‍ക്കിടയില്‍ പരിചിതമായ പേരാണ് നിയോഗ് എങ്കിലും മലയാളി പൊതുസമൂഹത്തിന് ഈ പേര് അത്ര പരിചിതമല്ല.

Source – https://southlive.in/travelsouth/destination/niyog-world-number-one-in-polar-expedition/

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply