ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് കടുവാമൂഴി സ്റ്റാന്‍ഡില്‍ കയറിയില്ലെന്നാരോപിച്ച് പ്രതികള്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദ്ദിച്ചത്.

ആക്രമണത്തില്‍ പരുക്കേറ്റ ജീവനക്കാര്‍ ചികിത്സയിലാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പ്രതികളെ പോലീസ് പിടികൂടിയതോടെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു.
കടപ്പാട് : മലയാള മനോരമ
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog