പിരിവുകാര്‍ കൈകാണിച്ചപ്പോള്‍ ബസ്സ് നിർത്തിയില്ല; ഡ്രൈവർക്ക് ക്രൂരമർദ്ദനം; വീഡിയോ…

പിരിവുകാര്‍ കൈകാണിച്ചപ്പോള്‍ ബസ്സ് നിർത്തിയില്ല ഡ്രൈവർക്ക് ക്രൂരമർദ്ദനം പട്ടാമ്പിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്.

പട്ടാമ്പി കൂട്ടുപാത സ്റ്റോപ്പിൽ ബസ്സ് നിർത്തിയില്ല ബസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. പട്ടാമ്പി മേഖലയിൽ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു .യാത്രക്കാർ പെരുവഴിയിൽ. പാലക്കാട് ഗുരുവായൂർ റൂട്ടിലോടുന്ന ഗ്രീൻ ലൈൻ ബസ് ഡ്രൈവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ബസ് തൊഴിലാളികൾക്കെതിരെയുള്ള അക്രമം ദിനംപ്രതി വർദ്ധിച്ചുവരികയാണ് വിദ്യാർഥികളിൽ നിന്നും മറ്റു സംഘടന പ്രവർത്തകരിൽ നിന്നും ഓരോ വിഷയങ്ങളുടെ പേരിൽ ബസ് തടഞ്ഞുനിർത്തി തൊഴിലാളികളെ ആക്രമിക്കുന്നത് ഈയടുത്ത കാലങ്ങളിൽ വർധിച്ചുവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടുപാതയിൽ ബസ് തടഞ്ഞുള്ള അക്രമത്തിന് കാരണമെന്ന് നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി ജോലി ചെയ്യാൻ സംവിധാനം ഒരുക്കണമെന്ന് ബസ് തൊഴിലാളിയൂണിയൻ ആവശ്യപ്പെട്ടു.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply