രാജ്യത്ത് ഓട്ടോമാറ്റിക് കാറുകളോടുള്ള പ്രിയം മുമ്പി ല്ലാത്ത വിധം വര്‍ധിക്കുകയാണ്. നേരത്തെ കൈയ്യിലൊതുങ്ങാത്ത വിലയിലായിരുന്നു ഉപഭോക്താക്കളുടെ ഓട്ടോമാറ്റിക് സ്വപ്നങ്ങളെങ്കില്‍ ഇന്ന് കഥ മാറി. അഞ്ച് ലക്ഷത്തില്‍ താഴെ ആര ഡസന്‍ വണ്ടികളെങ്കിലും ഇന്ത്യയില്‍ ഈ സെഗ്മെന്റില്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ സ്ത്രീകളാണ് ഓട്ടോമാറ്റിക് ചെറുകാറുകളുടെ ഉപഭോക്താക്കളില്‍ അധികവും. വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കും ആര്‍ത്രൈറ്റിസ് അടക്കമുള്ള അസുഖങ്ങളുടെ ആധിക്യവും അനായാസ ഡ്രൈവിംഗുമാണ് സ്ത്രീകളെ ഈ സെഗ്മെന്റിലേക്ക് ആകര്‍ഷിക്കുന്നത്.
ഇന്ത്യയില്‍ 6 ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായിട്ടുള്ള മികച്ച അഞ്ച് ഓട്ടോമാറ്റിക് കാറുകള്‍ പരിചയപ്പെടാം.
ടാറ്റാ നാനോ :ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞനിരക്കില്‍ ലഭിക്കുന്ന കാറാണ് ടാറ്റയുടെ ചെറുവാഹനം നാനോ. നാനോയുടെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് ലഭ്യമായിട്ടുള്ളത്, എക്സ്എംഎ, എക്സ്ടിഎ എന്നിവയാണ് ആ രണ്ട് വേരിയന്റുകള്‍. നാനോയുടെ മാന്വല്‍ പതിപ്പിലുള്ള അതെ 624സിസി ടു സിലിണ്ടര്‍ എംപിഎഫ്ഐ പെട്രോള്‍ എന്‍ജിനാണ് ഈ കാറുകളിലും നല്‍കിയിരിക്കുന്നത്. ഇതില്‍ 5സ്പീഡ് എഎംടിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 38ബിഎച്ച്പിയും 51എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നത്. വില 2.37 ലക്ഷം.
റെനൊ ക്വിഡ് 1.0 : ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച വിജയം നേടി കൊണ്ടിരിക്കുന്ന മോഡലാണ് റെനൊയുടെ ക്വിഡ്. ഇതിന്റെ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന് പരമാവധി 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 4250 ആര്‍പിഎമ്മില്‍ 91 എന്‍എം ടോര്‍ക്കുമേകും. ഇലക്ട്രിക് ബ്ലൂ, ഔട്ട്ബ്ലാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രേ എന്നീ കളര്‍ ഓപ്ഷനില്‍ ‘ക്ലൈമ്പര്‍’ ലഭ്യമാകും. വില 3.96 ലക്ഷം, 4.25 ലക്ഷം (എഎംടി).
മാരുതി ഓള്‍ട്ടോ കെ10 : ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമായിട്ടുള്ള മറ്റൊരു കാറാണ് ഓള്‍ട്ടോ കെ10. ഓള്‍ട്ടോയ്ക്ക് വിഎക്സ്ഐ എജിഎസ് എന്നോരു എഎംടി വേരിയന്റാണുള്ളത്. മാനുവല്‍ പതിപ്പിലുള്ള 1.0ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഓട്ടോമാറ്റിക്കിലും ഉപയോഗിച്ചിരിക്കുന്നത്. 67ബിഎച്ച്പിയും 90എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുന്നത്. വില 3.26 ലക്ഷം.
മാരുതി വാഗണ്‍ ആര് : മാരുതി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള എഎംടി യൂണിറ്റാണിത്. വിഎക്സ്ഐ എജിഎസ്, വിഎക്സ്ഐ ഓപ്ഷന് എജിഎസ് എന്നിങ്ങനെ വാഗണ്‍ ആറിന്റെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. ഓള്‍ട്ടോ കെ10, സെലേറിയോ എന്നിവയിലുപയോഗിക്കുന്ന 1.0ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് എഎംടി വാരിയന്റില്‍ ഉപയോഗിച്ചിരിക്കുന്നത്. വില 4.76 ലക്ഷം.
മാരുതി സെലേറിയോ : മാരുതിയുടെ മറ്റൊരു കുറഞ്ഞനിരക്കിലുള്ള മോഡലാണ് സെേലറിയോ എഎംടി. ഇന്ത്യയിലെ ആദ്യത്തെ എഎംടി ഉള്‍പ്പെടുത്തിയ മോഡലാണ് സെലരിയോ. എഎംടി നല്‍കിയതിന് ശേഷം വില്പനയില് 60ശതമാനം വര്‍ധനവാണ് ഈ മോഡലിന് ലഭിച്ചിട്ടുള്ളത്. 67 ബിഎച്ച്പിയും 90എന്‍എം ടോര്‍ക്കും നല്കുന്ന 1000സിസി 3 സിലിണ്ടര്‍ എന്‍ജിനാണ് സെലരിയോയിലുള്ളത്. മൊത്തത്തില്‍ സെലരിയോയുടെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റാണുള്ളത്. വില 4.92 ലക്ഷം.
Source – https://southlive.in/business/automobile/some-best-automatic-cars-in-india/